നീ എന്തിന് എന്നെ ഇട്ടിട്ട് പോയി? അവനെ എന്നും ഫോണ്‍ വിളിച്ച് കരഞ്ഞു; ആദ്യ ബ്രേക്കപ്പിനെക്കുറിച്ച് താപ്‌സി

ബോളിവുഡിലെ മിന്നും താരമാണ് താപ്‌സി പന്നു. സിനിമയിലെ താരകുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ് ഫാദര്‍മാരുടെ പിന്‍ബലമോ ഇല്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നത്. മോഡലിംഗിലൂടെ സിനിമയിലെത്തിയ താപ്‌സിയുടെ തുടക്കം തെന്നിന്ത്യന്‍ സിനിമയിലൂടെയാണ്. തമിഴിലും തെലുങ്കിലുമെല്ലാം നിരവധി ഹിറ്റുകള്‍ സമ്മാനിച്ച ശേഷമാണ് താപ്‌സി ബോളിവുഡിലേക്ക് എത്തുന്നതും സ്വന്തമായൊരു ഇടം കണ്ടെത്തുന്നത്.

ഇന്ന് ബോൡവുഡിലെ മുന്‍നിര നായികയാണ് താപ്‌സി. ഓണ്‍ സ്‌ക്രീനിലെ ശക്തമായ കഥാപാത്രങ്ങള്‍ പോലെ തന്നെ ഓഫ് സ്‌ക്രീനിലും ശക്തയാണ് താപ്‌സി പന്നു. തന്റെ നിലപാടുകള്‍ വെട്ടിത്തുറന്ന് പറയുന്ന താപ്‌സി പന്നുവിന്റെ പ്രസ്താവനകളും പ്രതികരണങ്ങളും നിരന്തരം വാര്‍ത്തകളില്‍ നിറയാറുണ്ട്. വിവാദങ്ങളും താപ്‌സിയെ ഒഴിയാറില്ല. ബോളിവുഡിലെ ഗ്രൂപ്പിസത്തിനും നെപ്പോട്ടിസത്തിനുമെതിരെ യാതൊരു മടിയുമില്ലാതെ തുറന്നടിച്ചിട്ടുണ്ട് താപ്‌സി പന്നു.

Tapsee Pannu

തുറന്ന് സംസാരിക്കുന്ന താപ്‌സി തന്റെ പ്രണയം വെളിപ്പെടുത്തിയതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ബാഡ്മിന്റണ്‍ താരം മത്തയാസ് ബോയാണ് താപ്‌സിയുടെ കാമുകന്‍. ഒരിക്കല്‍ തന്റെ പഴയ പ്രണയത്തെക്കുറിച്ച് താപ്‌സി പന്നു തുറന്ന് സംസാരിച്ചിരുന്നു. സ്‌കൂള്‍ കാലത്തെ പ്രണയത്തെക്കുറിച്ചാണ് താപ്‌സി അന്ന് സംസാരിച്ചത്. ആ പ്രണയം അവസാനിച്ചത് കാമുകന് പഠനത്തില്‍ ശ്രദ്ധിക്കണം എന്നുള്ളതിനാലാണെന്നാണ് അന്ന് താപ്‌സി പറഞ്ഞത്.

''എന്റെ ആദ്യ പ്രണയം ഉണ്ടാകുന്നത് ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. എന്റെ സുഹൃത്തുക്കളെ വച്ച് നോക്കുമ്പോള്‍ അത് വൈകിയതാണ്. അവന്‍ ഞാനുമായുള്ള ബന്ധം പിരിയുന്നത് പത്താം ക്ലാസിലെ ബോര്‍ഡ് എക്‌സാമിന് വേണ്ടിയാണ്. പഠനത്തില്‍ ശ്രദ്ധിക്കണം എന്നാണ് അവന്‍ പറഞ്ഞത്'' എന്നാണ് തന്റെ പ്രണയ തകര്‍ച്ചയെക്കുറിച്ച് താപ്‌സി പറയുന്നത്.

''ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. അന്ന് മൊബൈല്‍ ഫോണില്ല. എന്റെ വീടിന്റെ പിന്നിലൊരു പിസിഒ ഉണ്ടായിരുന്നു. ആ ഫോണിലൂടെയാണ് ഞാനവനെ വിളിച്ചിരുന്നത്. ഞാന്‍ കരഞ്ഞു കൊണ്ട് നീ എന്തിനാണ് എന്നെ ഇട്ടിട്ട് പോകുന്നതെന്ന് ചോദിച്ചു'' എന്നും താപ്‌സി പറയുന്നു. പങ്കാളിയെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ ചോദിച്ചപ്പോള്‍ എളുപ്പത്തില്‍ നിയന്ത്രിക്കാന്‍ സാധിക്കുന്ന ആളാകരുതെന്നാണ് താപ്‌സി പറയുന്നത്. തന്നെ പോലൊരാളെയാണ് വേണ്ടതെന്നാണ് താരം പറയുന്നത്.

''എപ്പോഴൊക്കെ പ്രണയത്തിലാകുന്നുവോ, അപ്പോഴൊക്കെ ഞാന്‍ കരുതും ഇതാണ് അതെന്ന്. ഇവനാണ് എല്ലാമെന്ന് കരുതി ജീവിതം അവന് ചുറ്റുമാക്കും.. പക്ഷെ ഒരു ദിവസം ആ സ്വപ്‌നം തകരും. അപ്പോള്‍ ഇവനല്ല അവനെന്നും അടുത്തതായിരിക്കും എന്നും പറഞ്ഞ് സ്വയം ആശ്വസിപ്പിക്കും'' എന്നും താപ്‌സി പറയുന്നു.

Tapsee Pannu

അതേസമയം താന്‍ ഒരിക്കലും ഒരു നടനെയോ ക്രിക്കറ്റ് താരത്തെയോ വിവാഹം കഴിക്കില്ലെന്നും താപ്‌സി പറയുന്നു. തന്റെ വിവാഹം വലിയ വാര്‍ത്തയാകാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ ക്രിക്കറ്റ് താരത്തെയോ നടനെയോ സംവിധായകനെയോ സമ്പന്നനായ ബിസിനസുകാരനെയോ വിവാഹം കഴിക്കില്ലെന്നാണ് താപ്‌സി ഒരിക്കല്‍ പറഞ്ഞത്.

ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ് താപ്‌സി പന്നു. താരത്തിന് ആശംസകളുമായി ആരാധകരും സിനിമാ ലോകവുമൊക്കെ എത്തുകയാണ്. ബ്ലര്‍ ആണ് താപ്‌സിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഷാരൂഖ് ഖാന്‍ നായകനായ ഡങ്കിയാണ് താപ്‌സിയുടെ പുറത്തിറങ്ങാനുള്ള സിനിമ. പിന്നാലെ വോ ലഡ്ക്കി ഹേ കഹാന്‍, ഫില്‍ ആയി ഹസീല്‍ ദില്‍രുബ തുടങ്ങിയ സിനിമകളും താപ്‌സിയുടേതായി അണിയറയിലുണ്ട്.

More from Filmibeat

Read more about: tapsee pannu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X