വിവാഹത്തോടെ സൊനാക്ഷി ഇസ്ലാം മതം സ്വീകരിക്കുമോ? വരന്റെ പിതാവ് മറുപടി നല്‍കുന്നു

ബോളിവുഡ് വീണ്ടുമൊരു താരവിവാഹത്തിന് തയ്യാറെടുക്കുകയാണ്. നടി സൊനാക്ഷി സിന്‍ഹയും നടന്‍ സഹീര്‍ ഇക്ബാലും വിവാഹിതാരാവുകയാണ്. നാളെയാണ് ഇരുവരും വിവാഹിതരാവുക. ഏറെനാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. ദീര്‍ഘകാലമായി ലിവിംഗ് ടുഗദറിലായിരുന്നു സൊനാക്ഷിയും സഹീറും. വിവാഹ വാര്‍ത്ത പുറത്ത് വന്നത് മുതല്‍ക്കെ സൊനാക്ഷിയുടെ വിവാഹത്തിനായി കാത്തിരിക്കുകാണ് ആരാധകരും സിനിമാ ലോകവും.

അതേസമയം വിവാഹത്തിന് സൊനാക്ഷിയുടെ കുടുംബം എതിരാണെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ വാര്‍ത്തകള്‍ നിഷേധിച്ചു കൊണ്ട് സൊനാക്ഷിയും അച്ഛനും മുതിര്‍ന്ന നടനുമായ ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്തെത്തുകയായിരുന്നു. എന്നാല്‍ വിവാഹത്തിന് മുമ്പ് ചില ആശങ്കകളുണ്ടായിരുന്നുവെന്നും എല്ലാം പരിഹരിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. മകളുടെ സന്തോഷത്തിനൊപ്പം തന്നെ താനും കുടുംബവും ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Sonakshi Sinha

സഹീര്‍ ഇക്ബാലിന്റെ മതമാണ് സൊനാക്ഷിയുടെ കുടുംബം വിവാഹത്തിന് എതിര്‍പ്പ് അറിയിക്കാനുളള കാരണമായി നേരത്തെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇതിനിടെ ഇപ്പോഴിതാ മറ്റൊരു റിപ്പോര്‍ട്ടും ചര്‍ച്ചയാവുകയാണ്. വിവാഹ ശേഷം സൊനാക്ഷി സിന്‍ഹ ഇസ്ലാം മതം സ്വീകരിക്കുമെന്നാണ് ചില പ്രചരണങ്ങള്‍ പറയുന്നത്. ഈ വിഷയത്തില്‍ ഇപ്പോഴിതാ സഹീറിന്റെ പിതാവ് ഇക്ബാല്‍ രതന്‍സി രംഗത്തെത്തിയിരിക്കുകയാണ്.

''തീര്‍ച്ചയായും അവള്‍ മതപരിവര്‍ത്തനം നടത്തുന്നില്ല. അവരുടേത് ഹൃദയങ്ങളുടെ ഒരുമിക്കലാണ്. അതില്‍ മതത്തിന് റോളില്ല. ഞാന്‍ മനുഷ്യത്വത്തിലാണ് വിശ്വസിക്കുന്നത്. ദൈവത്തെ ഹിന്ദുകള്‍ ഭഗവാന്‍ എന്നും മുസ്ലീമുകള്‍ അള്ളാ എന്നും വിളിക്കുന്നു. ആത്യന്തികമായി നമ്മളെല്ലാം മനുഷ്യരാണ്. സൊനാക്ഷിയ്ക്കും സഹീറിനും എന്റെ എല്ലാ അനുഗ്രഹങ്ങളുമുണ്ടാകും'' എന്നാണ് അദ്ദേഹം പറഞ്ഞത്.

സഹീറും സൊനാക്ഷി ഇസ്ലാം ആചാരങ്ങളും ഹിന്ദു ആചാരങ്ങളും അനുസരിച്ചായിരിക്കില്ല വിവാഹിതരാവുക, അവരുടേത് രജിസ്റ്റര്‍ വിവാഹം ആയിരിക്കുമെന്നാണ് ഇക്ബാല്‍ പറയുന്നത്. തീര്‍ത്തും സ്വകാര്യമായ ചടങ്ങായിട്ടാണ് വിവാഹം നടക്കുക. പിന്നാലെ നടക്കുന്ന റിസപ്ഷനിലേക്കാണ് സിനിമാ ലോകത്തെ ക്ഷണിച്ചിരിക്കുന്നത്. എന്നാല്‍ റിസപ്ഷനും തീര്‍ത്തും ലളിതമാക്കി നടത്താനാണ് തീരുമാനം. മെഹന്ദിയില്‍ നിന്നുമുള്ള ചിത്രങ്ങള്‍ നേരത്തെ വൈറലായി മാറിയിരുന്നു.

വിവാഹത്തിനെത്തുന്ന അതിഥികളോട് ഫോര്‍മല്‍ വസ്ത്രങ്ങള്‍ അണിഞ്ഞെത്താനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ചുവപ്പ് ധരിച്ച് വരരുതെന്നും പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. വിവാഹത്തിന്റെ വേദി എവിടെയന്ന് ഇതുവരേയും പുറത്തു വിട്ടിട്ടില്ല. പാപ്പരാസികള്‍ക്കോ മാധ്യമങ്ങള്‍ക്കോ വിവാഹ വേദിയിലേക്ക് പ്രവേശാനുമതിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും താരവിവാഹത്തിനായി കാത്തിരിക്കുകയാണ് സിനിമാ ലോകം.

Sonakshi Sinha

സൊനാക്ഷിയും സഹീര്‍ ഏറെ നാളുകളായി പ്രണയത്തിലാണ്. ഡബിള്‍ എക്‌സ്എല്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. പിന്നാലെ ലിവിംഗ് ടുഗദറിലേക്കും എത്തിയിരുന്നു. ഇതിന് ശേഷമാണ് ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നത്. നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വിവാഹത്തിന് സൊനാക്ഷിയുടെ അമ്മയും സഹോദരങ്ങളും എതിരാണെന്നായിരുന്നു കരുതിയിരുന്നത്. വിവാഹത്തിന്റെ റിസപ്ഷനില്‍ മാത്രമേ താനും ഭാര്യയും പങ്കെടുക്കുകയുള്ളൂവെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞിരുന്നു.

അച്ഛന്റെ പാതിലൂടെയാണ് സൊനാക്ഷി സിനിമയിലെത്തുന്നത്. സല്‍മാന്‍ ഖാനൊപ്പം അഭിനയിച്ച ദബാംഗ് ആയിരുന്നു ആദ്യ സിനിമ. പിന്നീട് ലുട്ടേര, ആർ രാജ്കുമാർ, കലങ്ക് തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ദാഹഡ്, ഹീരാമണ്ഡി തുടങ്ങിയ സീരീസുകളിലൂടെ ഒടിടി ലോകത്തും സൊനാക്ഷി സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

More from Filmibeat

Read more about: sonakshi sinha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X