For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മയ്ക്ക് ഞാനൊരു നാണക്കേടായിരുന്നു, പലവട്ടം എന്നെ ഇല്ലാതാക്കാന്‍ നോക്കി; വെളിപ്പെടുത്തി ശശി കപൂര്‍

  |

  ബോളിവുഡിലെ ഐക്കോണിക് താരങ്ങളില്‍ ഒരാളാണ് ശശി കപൂര്‍. ബോളിവുഡിലെ താരകുടുംബമായ കപൂര്‍ കുടുംബത്തില്‍ നിന്നുമാണ് ശശി കപൂര്‍ സിനിമയിലെത്തുന്നത്. സൂപ്പര്‍ താരങ്ങളായിരുന്ന രാജ് കപൂറിന്റേയും ഷമ്മി കപൂറിന്റേയും ഇളയ സഹോദരനാണ് ശശി. മൂത്തവരെ പോലെ തന്നെ ആരാധകര്‍ എക്കാലത്തും ഓര്‍ത്തിരിക്കുന്ന താരങ്ങളായി മാറാനും ശശിയ്ക്ക് സാധിച്ചു.

  Also Read: സീരിയല്‍ നടന്‍ നൂബിന്‍ ജോണി വിവാഹിതനായി; 9 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ജോസൈഫനെ സ്വന്തമാക്കി താരം

  ബാലതാരമായിട്ടായിരുന്നു ശശി കപൂര്‍ സിനിമയിലെത്തുന്നത്. അമ്പത് വര്‍ഷം നീണ്ട കരിയറിലൂടെ ബോളിവുഡിലെ എക്കാലത്തേയും വലിയ താരങ്ങളിലൊരാളായി മാറുകയായിരുന്നു ശശി കപൂര്‍. 2017 ലായിരുന്നു ശശി കപൂര്‍ മരണപ്പെടുന്നത്. അഭിമുഖങ്ങളില്‍ എന്നും തമാശകള്‍ പറഞ്ഞായിരുന്നു അദ്ദേഹം പങ്കെടുത്തിരുന്നത്. അത്തരത്തിലൊരു അഭിമുഖത്തില്‍ അദ്ദേഹം നടത്തിയ തുറന്നു പറച്ചിലിനെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

  തന്റെ അമ്മ രാംസര്‍നി തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നുവെന്നാണ് ശശി കപൂര്‍ പറയുന്നത്. അമ്മയക്കും അച്ഛന്‍ പൃഥ്വിരാജ് കപൂറിനും നേരത്തെ തന്നെ രണ്ട് ആണ്‍ മക്കള്‍ ജനിച്ചിരുന്നു. ഒരു മകളുമുണ്ടായിരുന്നു. അതിനാല്‍ ഇനിയൊരു കുട്ടി വേണ്ടെന്നായിരുന്നു ഇരുവരും കരുതിയിരുന്നതെന്നും ശശി പറഞ്ഞിരുന്നു ഒരിക്കല്‍. കൂടാതെ താന്‍ ആത്മഹത്യ ചെയ്യുമെന്ന് അമ്മയോട് സഹോദരനോടും ഭീഷണി മുഴക്കിയതിനെക്കുറിച്ചും ശശി വെളിപ്പെടുത്തുന്നുണ്ട്.

  Also Read: നാല് കാലിൽ നായിക; പൊട്ടിത്തെറിച്ച സമാന്ത; എന്റെ ഭാര്യയെ വരെ അറിയാമല്ലോയെന്ന് മഹേഷ് ബാബു

  1995 ല്‍ നല്‍കിയൊരു അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. ''എന്റെ അമ്മ എന്നെ വിളിച്ചിരുന്നത് ഫ്‌ളൂക്കിയെന്നായിരുന്നു. ഞാന്‍ അണ്‍പ്ലാന്ഡ് ആയിരുന്നു. അവര്‍ക്ക് നേരത്തെ തന്നെ നാല് ആണ്‍ കുട്ടികള്‍ ജനിച്ചിരുന്നു. രണ്ടു പേര്‍ ജനനത്തിന് പിന്നാലെ മരിച്ചതായിരുന്നു. പിന്നെ അച്ഛനും അമ്മയും ഒരു മകള്‍ക്കായി പ്രാര്‍ത്ഥിച്ചു. അങ്ങനെയാണ് സഹോദരി ജനിക്കുന്നത്. അതോടെ കുടുംബ പൂര്‍ത്തിയായി. അച്ഛനും അമ്മയും ഹാപ്പിയായിരുന്നു'' ശശി കപൂര്‍ പറയുന്നു.

  ''അഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ പെട്ടെന്ന് അമ്മ ഗര്‍ഭിണിയായി. അമ്മയ്ക്ക് അത് നാണക്കേടായിരുന്നു. അമ്മ എന്നെ നശിപ്പിച്ചുകളയാന്‍ ശ്രമിച്ചു. അന്നത്തെ കാലത്ത് ആയതു കൊണ്ട് അബോര്‍ഷനൊന്നും സാധാരണയായിരുന്നില്ല. അമ്മ പറഞ്ഞിരുന്നത് സൈക്കിളില്‍ നിന്നും വീഴുക, സ്റ്റെപ്പില്‍ നിന്നും വീഴുക, മരുന്ന് കഴിക്കുക, തുടങ്ങിയതൊക്കെ ചെയ്തിരുന്നുവെന്നാണ്. പക്ഷെ ശശി കപൂര്‍ പിടിവാശിക്കാരനായിരുന്നു. അതിനാല്‍ ഞാന്‍ ഫ്‌ളൂക്ക് നടന്‍ ആയി, ഫ്‌ളൂക്ക് താരവും ഫ്‌ളൂക്ക് വ്യക്തിയുമായി'' എന്നാണ് തന്റെ ജനനത്തെക്കുറിച്ച് ശശി കപൂര്‍ പറയുന്നത്.

  Also Read: അഭിമുഖത്തിനിടെ അതിരുവിട്ട് ഷാഹിദിന്റെ പരിഹാസം; വായടക്കൂവെന്ന് ദേഷ്യപ്പെട്ട് അനുഷ്‌ക ശര്‍മ

  പിന്നീടൊരിക്കല്‍ കുട്ടിക്കാലത്ത് താന്‍ ആത്മഹത്യ ഭീഷണി നടത്തിയതിനെക്കുറിച്ചും ശശി കപൂര്‍ വെളിപ്പെടുത്തുന്നുണ്ട്. ''എന്റെ മെട്രിക് പരീക്ഷാ ഫലം മോശമായിരുന്നു. എനിക്ക് സങ്കടമായി. എന്റെ അവസ്ഥ കണ്ടിട്ട് ചേട്ടന്‍ ഷമ്മി എന്നെ ഒരു ഹോളിഡേയ്ക്ക് കൊണ്ടു പോയി. പിന്നീട് എന്നെ ബാര്‍നസ് സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ കൊണ്ടു വിട്ടിരുന്നത് ഷമ്മിയായിരുന്നു. ഒരു ദിവസം ഞാനൊരു ആത്മഹത്യ്ക്കുറിപ്പെഴുതി. ഇവിടുത്തെ ഭക്ഷണം നല്ലതല്ല, എനിക്കിവിടെ ഇഷ്്ടമില്ല, എന്നെഇവിടെ നിന്നും കൊണ്ടു പോയില്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യു' എന്ന്. ഇതോടെ അമ്മ ഷമ്മിയോട് വന്ന് എന്നെ കൂട്ടിക്കൊണ്ട് വരാന്‍ പറഞ്ഞു''.

  Recommended Video

  ചേട്ടനെ കുറിച്ച് വികാരഭരിതനായി ടൊവിനോ

  പൃഥ്വിരാജ് കപൂറിന്റെ ഇളയമകനാണ് ശശി കപൂര്‍. അച്ഛനേയും സഹോദരന്മാരേയും പോലെ ശശിയും സിനിമയിലെത്തുകയായിരുന്നു. ബാലതാരമായിട്ടായിരുന്നു തുടക്കം. പിന്നീട് ബോളിവുഡിലെ ഐക്കോണിക് താരങ്ങളില്‍ ഒരാളായി മാറുകയായിരുന്നു. 1958 ശശി വിവാഹിതനായി. വിദേശ വനിതയായിരുന്ന ജെന്നിഫര്‍ കെണ്ടലിനെയാണ് ശശി കപൂര്‍. കുണാല്‍ കപൂര്‍, കരണ്‍ കപൂര്‍, സഞ്ജന കപൂര്‍ എന്നിവരാണ് മക്കള്‍. അച്ഛന്റെ പാതയിലൂടെ മക്കളായ കരണും കുണാലും സിനിമയിലെത്തിയിരുന്നു. പക്ഷെ അച്ഛനെ പോലെ വലിയ താരമാകാന്‍ അവർക്ക് സാധിച്ചില്ല.

  Read more about: shashi kapoor
  English summary
  Wjhen Shashi Kapoor Revealed His Mother Tried To Get Rid Of Him As She Was Embarassed
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X