ദീപികയുടെ തോളില്‍ കിടന്ന ബാഗ് പിടിച്ചു വലിച്ച് യുവതി; രക്ഷപ്പെട്ടത് പാടുപെട്ട്
താരങ്ങള്‍ എവിടെ പോയാലും പിന്നാലെ ആരാധകരും പാപ്പരാസികളും കൂടുന്നത് സ്വാഭാവികമാണ്. താരജീവിതത്തില്‍ സ്വകാര്യത എന്നത് പലപ്പോഴും അന്യമായിരിക്കും. എപ്പോഴും ആരാധകരുടേയും പാപ്പരാസികളുടേയും കണ്ണുകള്‍ അവര്‍ക്ക് ചുറ്റുമായിരിക്കും. ചിലപ്പോഴൊക്കെ ഇത്തരക്കാര്‍ കടന്നു കയറ്റങ്ങളും നടത്താറുണ്ട്. തങ്ങളുടെ ഇഷ്ടതാരത്തോടുള്ള സ്‌നേഹ പ്രകടനം അതിരു കടക്കുമ്പോള്‍ അത് താരങ്ങള്‍ക്ക് ബുദ്ധിമുട്ടായി മാറാറുണ്ട്.
ഇപ്പോഴിതാ ഒരു ആരാധികയുടെ സ്‌നേഹ പ്രകടനത്തിന്റെ ഇരയായി മാറിയിരിക്കുകയാണ് ബോളിവുഡ് താരം ദീപിക പദുക്കോണ്‍. ബോളിവുഡിലെ താരറാണിയാണ് ദീപിക. അതുകൊണ്ട് തന്നെ താരം എവിടെയെങ്കിലും വന്നാല്‍ ഒരു നോക്ക് കാണാനും ഒന്നു തൊടാനുമൊക്കെ ആരാധകര്‍ ആഗ്രഹിക്കുന്നതും സ്വാഭാവികമാണ്. എന്നാല്‍ ചിലപ്പോഴൊക്കെ ഇത് അതിരു കടന്നു പോകാറുണ്ടെന്നതിന് തെളിവാണ് പുതിയ സംഭവം.

കഴിഞ്ഞ ദിവസം മുംബൈയിലായിരുന്നു സംഭവം. ഭക്ഷണം കഴിക്കാനായി ഒരു റസ്റ്റോറന്റില്‍ എത്തിയതായിരുന്നു ദീപിക. ഭക്ഷണം കഴിച്ച ശേഷം ഹോട്ടലില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയ ദീപിക കാണാനായി ആരാധകരും ചിത്രങ്ങള്‍ പകര്‍ത്താന്‍ പാപ്പരാസികളും ചുറ്റിനും കൂടി. തന്നെ കാണാനെത്തിയ ആരാധകരോട് ചിരിച്ചു കൊണ്ടായിരുന്നു ദീപിക പുറത്തേക്ക് ഇറങ്ങി വന്നത്.
എന്നാല്‍ ഇതിനിടെ ഒരു സ്ത്രീ ദീപികയുടെ ബാഗില്‍ പിടിച്ചു വലിക്കുകയായിരുന്നു. കാറിന്റെ അടുത്തെത്തിയപ്പോഴായിരുന്നു സംഭവം. താരത്തിന്റെ കൂടെയുണ്ടായിരുന്നവര്‍ വളരെ കഷ്ടപ്പെട്ടാണ് താരത്തിന്റെ ബാഗ് ആ സ്ത്രീയില്‍ നിന്നും തിരികെ വാങ്ങിയത്. ജനക്കൂട്ടത്തിന്റെ ഇടയില്‍ നിന്നും വളരെ കഷ്ടപ്പെട്ടാണ് ദീപികയെ കാറിലേക്ക് കയറ്റിയത്.
ഗ്ലാമറസായ ജിനല്‍; ജീവനെന്ന് ആരാധകര്‍
കറുത്ത ഡെനിമും വൈറ്റ് ടോപ്പും ജാക്കറ്റുമായിരുന്നു ദീപിക ധരിച്ചത്. ചുവന്ന നിറത്തിലുള്ള ബാഗായിരുന്നു കൈയ്യിലുണ്ടായിരുന്നത്. ടിഷ്യു വില്‍ക്കുന്ന സ്ത്രീയാണ് താരത്തിന്റെ ബാഗില്‍ കയറിപ്പിടിച്ചത്. എന്നാല്‍ എന്തുകൊണ്ടാണ് അവര്‍ അങ്ങനെ ചെയ്തതെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
Recommended Video
അതേസമയം നിരവധി സിനിമകളാണ് ബോളിവുഡില്‍ ദീപികയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്. രണ്‍വീര്‍ സിംഗിനൊപ്പം അഭിനയിക്കുന്ന 83, ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍, പ്രഭാസിന്റൊപ്പമുള്ള തെലുങ്ക് ചിത്രം, ശകുന്‍ ബത്രയുടെ ചിത്രം തുടങ്ങി നിരവധി സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്ത ഛപാക് ആണ് ദീപികയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications