വനിതാ ദിനത്തില്‍ മകനെ ലോകത്തിന് പരിചയപ്പെടുത്തി കരീന; അനുഷ്‌കയുടേയും മകളുടേയും ചിത്രം പങ്കുവച്ച് വിരാട്
ലോകം ഇന്ന് വനിതാ ദിനം ആഘോഷിക്കുകയാണ്. സ്ത്രീ ജീവിതങ്ങളെ ആദരിക്കാനുള്ള അവസരമായാണ് ഈ ദിനത്തെ ലോകം കാണുന്നത്. ഈ ദിനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ബോളിവുഡ് താരറാണി കരീന കപൂര്‍. തന്റെ രണ്ടാമത്തെ മകനെ ആദ്യമായി ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചിരിക്കുകയാണ് കരീന.
നാല് വയസുകാരന്‍ തൈമുറിന് അനുജന്‍ ജനിച്ചത് ഈയ്യടുത്തായിരുന്നു. ഇതുവരേയും മകന്റെ ചിത്രം സെയ്ഫും കരീനയും പുറത്ത് വിട്ടിരുന്നില്ല. അതിനായി കരീന തിരഞ്ഞെടുത്തത് വനിതാ ദിനമായിരുന്നു. കാത്തിരിപ്പിനൊടുവില്‍ സെയ്ഫ്-കരീന ദമ്പതികളുടെ രണ്ടാമത്തെ മകന്റെ ആദ്യത്തെ ഫോട്ടോ കാണാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.

തന്റെ തോളില്‍ കിടക്കുന്ന മകന്റെ ചിത്രമാണ് കരീന പങ്കുവച്ചിരിക്കുന്നത്. സ്ത്രീകള്‍ക്ക് ചെയ്യാന്‍ സാധിക്കാത്തതായി ഒന്നുമില്ലെന്നാണ് കരീന പറയുന്നത്. പിന്നാലെ കമന്റുമായി ആരാധകരും താരങ്ങളുമെത്തിയിട്ടുണ്ട്. അമ്മയ്ക്കും മകനും ആരോഗ്യവും സന്തോഷവും നേരുകയാണ് ആരാധകര്‍.
അന്യായ ചിരി; അനന്യയുടെ സുന്ദര ചിത്രങ്ങള്‍
ഈയ്യടുത്ത് അമ്മയായ മറ്റൊരു ബോളിവുഡ് താരമാണ് അനുഷ്‌ക ശര്‍മ്മ. വനിതാ ദിനത്തില്‍ അനുഷ്‌കയുടേയും മകള്‍ വാമികയുടേയും ചിത്രം പങ്കുവച്ചു കൊണ്ട് വിരാട് കോഹ്ലിയുമെത്തിയിട്ടുണ്ട്. ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം നായകന്റെ വാക്കുകളും വനിതാ ദിനത്തില്‍ ശ്രദ്ധ നേടുകയാണ്. ഒരു മനുഷ്യന് സാധ്യമാകുന്ന ഏറ്റവും അവിശ്വസനീയവും മനോഹരവുമായ കാഴ്ചയാണ് കുട്ടിയുടെ ജനനം. അതു കണ്ടാല്‍ എന്താണ് സ്ത്രീകളുടെ കരുത്തെന്ന് മനസിലാകുമെന്ന് വിരാട് പറയുന്നു.
Recommended Video
എന്തുകൊണ്ടാണ് സ്ത്രീകള്‍ക്കുള്ളില്‍ ദൈവം ജീവന്‍ സൃഷ്ടിച്ചതെന്ന് അപ്പോള്‍ മനസിലാകുമെന്ന് വിരാട് പറയുന്നു. കാരണം അവർ പുരുഷന്മാരേക്കാള്‍ കരുത്തരാണ്. തന്റെ ജീവിതത്തിലെ ഏറ്റവും ധീരയായ, അനുകമ്പയുള്ള സ്ത്രീയ്ക്കും അമ്മയെ പോലെ തന്നെയാകാന്‍ പോകുന്നവള്‍ക്കും വനിതാ ദിന ആശംസ നേരുന്നതായും വിരാട് പറയുന്നുണ്ട്.


Click it and Unblock the Notifications