കല്യാണപെണ്ണാകാന്‍ അണിഞ്ഞത് അമ്മയുടെ സാരി, മേക്കപ്പ് ചെയ്തത് സ്വയം; യാമിയുടെ ലാളിത്യം

ഈയ്യടുത്തായിരുന്നു നടി യാമി ഗൗതമിന്റെ വിവാഹം നടന്നത്. സംവിധായകന്‍ ആദിത്യ ധറിനെയാണ് യാമി വിവാഹം കഴിച്ചത്. ഇരുവരും തമ്മിലുള്ള പ്രണയം പോലെ തന്നെ വളരെ സ്വകാര്യമായ ചടങ്ങായിരുന്നു വിവാഹം. പലരും തങ്ങള്‍ വിവാഹിതരായെന്ന് യാമി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചപ്പോള്‍ മാത്രമാണ് ഈ വിവരം അറിയിച്ചത് തന്നെ. വളരെ ലഭിതമായ ചടങ്ങുകയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നത്.

തന്റെ അമ്മയുടെ സാരിയായിരുന്നു വിവാഹ ദിവസം വധുവായ യാമി ധരിച്ചിരുന്നത്. മേക്കപ്പ് ചെയ്തതും സ്വന്തം തന്നെയായിരുന്നു. ജൂണ്‍ നാലാം തിയ്യതിയായിരുന്നു യാമിയും ആദിത്യയും തമ്മിലുള്ള വിവാഹം നടന്നത്. ഹിമാചല്‍ പ്രദേശിലെ യാമിയുടെ വീട്ടില്‍ വച്ചായിരുന്നു വിവാഹം നടന്നത്. യാമിയും ആദിത്യയും ആദിത്യ സംവിധാനം ചെയ്ത ഉറി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് അടുക്കുന്നത്. ചിത്രത്തില്‍ യാമിയായിരുന്നു നായിക.

Yami Gautam

തീര്‍ത്തും പരമ്പരാഗതമായ വേഷവും ആഭരണങ്ങളുമായിരുന്നു വിവാഹ ദിവസം അണിയാനായി യാമി തിരഞ്ഞെടുത്തത്. ചുവന്ന നിറത്തിലുള്ള സാരിയായിരുന്നു യാമി ധരിച്ചത്. മേക്കപ്പിലും ലാളിത്യം പാലിച്ച യാമി തന്നെയായിരുന്നു തന്റെ മേക്കപ്പ് ചെയ്തതും. വിവാഹത്തില്‍ നിന്നുമുള്ള ചിത്രങ്ങള്‍ യാമി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. താരത്തിന്‌റെ ചിത്രങ്ങള്‍ക്ക് കമന്റുമായി സിനിമാലോകത്തു നിന്നും നിരവധി പേരാണ് എത്തിയിരിക്കുന്നത്.

തനി നാടന്‍ ലുക്കില്‍ ഗ്ലാമറസായി ദിവി; ചിത്രങ്ങള്‍ കാണാം

പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ യാമി ഹിന്ദിയ്ക്ക് പുറമെ മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിച്ചിട്ടുണ്ട്. ഉറി, ബാല തുടങ്ങിയ ചിത്രങ്ങളിലെ യാമിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബാലയിലെ പ്രകടനത്തിന് യാമിയ്ക്ക് ഫിലിംഫെയര്‍ ലഭിക്കാതിരുന്നതില്‍ സോഷ്യല്‍ മീഡിയ പ്രതിഷേധം ശക്തമായിരുന്നു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

കന്നഡ സിനിമയായ ഉല്ലാസ ഉത്സാഹയിലൂടെയാണ് യാമി അരങ്ങേറുന്നത്. പിന്നീട് പഞ്ചാബിയിലും തെലുങ്കിലും അഭിനയിച്ചു. ഹീറോയിലൂടെയാണ് മലയാളത്തിലെത്തുന്നത്. ഗിന്നി വെഡ്‌സ് സണ്ണിയാണ് അവസാനം റിലീസ് ചെയ്ത സിനിമ. ഭൂത് പോലീസ് ആണ് ഇനി പുറത്തിറങ്ങാനുള്ള സിനിമ.

More from Filmibeat

Read more about: yami gautam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X