ഇറങ്ങിപ്പോ! ചോദ്യം ചോദിച്ചതിന് സെറ്റില്‍ നിന്നും പുറത്താക്കി; അപമാനിക്കപ്പെട്ടതിനെക്കുറിച്ച് യാമി ഗൗതം

ബോളിവുഡിലെ മുന്‍നിര നായികയാണ് യാമി ഗൗതം. ബോളിവുഡിലെ താരകുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ്ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ് യാമി ഗൗതം സ്വന്തമായൊരു ഇടം കണ്ടെത്തുന്നത്. ഒടിടി പ്ലാറ്റ്‌ഫോമുകളുടെ കടന്നു വരവാണ് യാമിയെ തേടി മികച്ച കഥാപാത്രങ്ങളും പ്രശസ്തിയുമെല്ലാം എത്താന്‍ കാരണം. തെന്നിന്ത്യന്‍ സിനിമയിലൂടെ കരിയര്‍ ആരംഭിച്ച ശേഷമാണ് യാമി ബോളിവുഡിലെത്തുന്നത്.

ഇന്ന് ഒടിടി ലോകത്ത് സ്വന്തമായൊരു ഇടമുണ്ട് യാമിയ്ക്ക്. എന്നാല്‍ ഇവിടെ വരെ എത്തുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. ടെലിവിഷന്‍ പരമ്പകളിലൂടെയായിരുന്നു യാമിയുടെ അരങ്ങേറ്റം. പക്ഷെ യാമി അഭിനയിച്ച മൂന്ന് പരമ്പരകളും പാതിവഴിയില്‍ നിന്നു പോയി. തുടര്‍ന്ന് തെന്നിന്ത്യന്‍ സിനിമകളിലൂടെ കരിയര്‍ ആരംഭിച്ച യാമി വിക്കി ഡോണറിലൂടെയാണ് ബോളിവുഡിലെത്തുന്നത്.

Yami Gautham

വിക്കി ഡോണര്‍ വലിയ വിജയമായി മാറി. ദേശീയ പുരസ്‌കാരവും നേടി. ചിത്രത്തിലെ നായകനായ ആയുഷ്മാന്‍ ഖുറാനയും താരമായി മാറി. എന്നാല്‍ യാമിയെ തേടി നല്ല കഥാപാത്രങ്ങള്‍ എത്താന്‍ പിന്നേയും കാലങ്ങളെടുത്തു. ഇപ്പോഴിതാ തന്നെ ഒരു ടെലിവിഷന്‍ ഷോയില്‍ നിന്നും പുറത്താക്കിയതിനെക്കുറിച്ച് വെളിപ്പെടുത്തുകയാണ് യാമി ഗൗതം. ഒരു അഭിമുഖത്തിലാണ് യാമി മനസ് തുറന്നത്.

''അത് സത്യമാണ്. എനിക്ക് ഷൂട്ടിന്റെ ആദ്യ ദിവസം തന്നെ ഒരു സീനിനെക്കുറിച്ച് സംശയമുണ്ടായിരുന്നു. ഞാന്‍ എന്റെ സംശയം ചോദിച്ചതും എല്ലാവരും എന്നെ തുറിച്ച് നോക്കി. ചോദ്യം ചെയ്യാന്‍ ഇവള്‍ക്ക് എങ്ങനെ സാധിക്കുന്നു? എന്ന ഭാവമായിരുന്നു. പിറ്റേ ദിവസം ഞാന്‍ സെറ്റില്‍ വന്ന് തിരക്കഥ വായിച്ചു കൊണ്ടിരിക്കെ ഒരാള്‍ അടുത്തു വന്നു. നിങ്ങള്‍ക്ക് തിരിച്ച് വീട്ടില്‍ പോകാം എന്ന് പറഞ്ഞു'' എന്നാണ് യാമി പറയുന്നത്.

''അത് കേട്ടതും വല്ലാതെ വിഷമമായി. പക്ഷെ ഒന്നും ചെയ്യാന്‍ പറ്റില്ലായിരുന്നു. അതേസമയം ഇത്തരം സംഭവങ്ങളും പ്രധാനപ്പെട്ടതാണ്. മുന്നോട്ട് പോകാനുള്ള പാഷന്‍ എന്നിലുണ്ടായത് അങ്ങനെയൊക്കെയാണ്'' എന്നും യാമി പറയുന്നു. സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതും നല്ല അവസരങ്ങള്‍ വരാതിരുന്നതും യാമിയെ തളര്‍ത്തി. ഇതോടെ സിനിമ ഉപേക്ഷിച്ച് ഫാമ്മിംഗിലേക്ക് കടക്കാന്‍ യാമി തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ 2018 ല്‍ ഉറിയും ബാലയും നേടിയ വിജയങ്ങള്‍ താരത്തെ തിരികെ കൊണ്ടു വന്നു.

Yami Gautham

''ആ ചിന്തയും എന്റെ മനസിലേക്ക് വന്നിരുന്നു. 2018 ലാണ്. ഈ മേഖല തന്നെ ഉപേക്ഷിച്ച് പോകാന്‍ ഞാന്‍ ചിന്തിച്ചിരുന്നു. ഇവിടെ നിന്നും പോയി ഫാമ്മിംഗില്‍ എന്തെങ്കിലും ചെയ്യാമെന്നാണ് കരുതിയത്. പിന്നാലെ ഉറിയും ബാലയും റിലീസായി. അതിലൂടെ ഒരുപാട് പേരുടെ സ്‌നേഹം ലഭിച്ചു. അപ്പോള്‍ എന്റെ മനസ് പറയുന്നത് കേള്‍ക്കാമെന്ന് ഞാന്‍ തീരുമാനിച്ചു. ആളുകള്‍ എന്ത് പറയുന്നുവെന്നത് വിഷയമല്ല. കുടുംബം മാത്രമാണ് പ്രധാനം'' എന്നും യാമി ഗൗതം പറയുന്നു.

അതേസമയം ഓ മൈ ഗോഡ് 2 ആണ് യാമിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രത്തില്‍ നെഗറ്റീവ് വേഷത്തിലാണ് യാമി അഭിനയിച്ചത്. മലയാളത്തിലും സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് യാമി ഗൗതം. പൃഥ്വിരാജിന്റെ നായികയായി ഹീറോയിലൂടെയാണ് യാമി മലയാളത്തിലെത്തുന്നത്. നിരവധി സിനിമകളാണ് യാമിയുടേതായി അണിയറയിലുള്ളത്. ഒടിടി സിനിമകളും സീരീസുകളും അണിയറയിലുണ്ട്.

More from Filmibeat

Read more about: yami gautam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X