സ്വന്തം അച്ഛന്‍ തന്നെ മന്ദാകിനിയെ വെടിവച്ചു; അന്ന് ലൊക്കേഷനില്‍ നടന്നത് വെളിപ്പെടുത്തി താരം

ബോളിവുഡിലെ ഐക്കോണിക് താരങ്ങളില്‍ ഒരാളാണ് മന്ദാകിനി. യസ്മീന്‍ ജോസഫ് എന്നായിരുന്നു മന്ദാകിനിയുടെ യഥാര്‍ത്ഥ പേര്. അച്ഛന്‍ ബ്രിട്ടീഷ് പൗരനും അമ്മ ഇന്ത്യാക്കാരിയുമായിരുന്നു. എണ്‍പതുകളിലെ തരംഗമായിരുന്നു മന്ദാകിനി. ഇതിഹാസ താരം രാജ് കപൂറായിരുന്നു മന്ദാകിനിയെ കണ്ടെത്തിയത്. അദ്ദേഹം തന്നെയാണ് മന്ദാകിനി എന്ന പേരും നല്‍കിയത്. 185ല്‍ പുറത്തിറങ്ങിയ രാജ് കപൂര്‍ ചിത്രം രാം തേരി ഗംഗാ മൈലിയിലൂടെ മന്ദാകിനി ഇന്ത്യന്‍ സിനിമാ ലോകത്തെ തന്നെ പിടിച്ചുകുലുക്കുകയായിരുന്നു.

ഒരൊറ്റ സിനിമ കൊണ്ട് തന്നെ മന്ദാകിനി താരമായി മാറി. മന്ദാകിനിയെ ഒരു നോക്ക് കാണാന്‍ ആരാധകര്‍ തീയേറ്ററുകളിലേക്ക് ഇരമ്പിയെത്തി. അതേസമയം ആദ്യ സിനിമയില്‍ തന്നെ ഒരുപാട് വിവാദങ്ങള്‍ക്കും മന്ദാകിനി തിരികൊളുത്തി. ചിത്രത്തിലെ ചൂടന്‍ രംഗങ്ങള്‍ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത് അക്കാലത്ത്. ചിത്രത്തില്‍ സുതാര്യമായ സാരിയണിഞ്ഞുള്ള മന്ദാകിനിയുടെ ഗാന രംഗം ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്ന ഒന്നാണ്.

Mandakini

മന്ദാകിനിയുടെ നൃത്തത്തിലൂടെ പ്രശസ്തമായ വെള്ളച്ചാട്ടത്തിന് പിന്നീട് മന്ദാകിനി വെള്ളച്ചാട്ടം എന്ന് പേര് വീഴുക വരെ ചെയ്തു. എന്നാല്‍ പിന്നീട് സിനിമയില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയായിരുന്നു മന്ദാകിനി. വിവാഹിതയായതോടെ മന്ദാകിനി സിനിമ ഉപേക്ഷിക്കുകയും ഗ്ലാമര്‍ ലോകത്തോട് വിട പറയുകയും ചെയ്തു. ഇപ്പോഴിതാ മന്ദാകിനി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഈയ്യടുത്ത് കപില്‍ ശര്‍മ ഷോയില്‍ അതിഥിയായി എത്തിയിരുന്നു മന്ദാകിനി.

പരിപാടിയില്‍ സംസാരിക്കവെ രസകരമായ ഒരുപാട ്കഥകള്‍ പങ്കുവെക്കുന്നുണ്ട് മന്ദാകിനി. അതേസമയം തന്നെക്കുറിച്ചുള്ള ഗോസിപ്പുകള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമെല്ലാം മന്ദാകിനി മറുപടി നല്‍കുന്നുണ്ട്. അതിലൊന്നായിരുന്നു തന്റെ അച്ഛന്‍ തന്നെ മന്ദാകിനിയെ വെടിവച്ചുവെന്ന വാര്‍ത്ത. ബോളിവുഡ് ഞെട്ടിയ ആ വാര്‍ത്തയെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്.

''എന്റെ അച്ഛന്‍ എന്നെ വെടിവച്ചുവെന്ന് വാര്‍ത്തയുണ്ടായിരുന്നു. ഞാന്‍ സെറ്റിലെത്തിയപ്പോള്‍ എല്ലാവരും ഞാന്‍ ഓക്കെയല്ലേ എന്ന് ചോദിച്ചു കൊണ്ട് അടുത്തേക്ക് വന്നു. എല്ലാവരും എന്തിനാണ് ഇത്രയും കരുതല്‍ കാണിക്കുന്നതെന്ന് എനിക്ക് യാതൊരു ധാരണയുമുണ്ടായിരുന്നില്ല. പിന്നീടാണ് ഞാന്‍ കിംവദന്തിയെക്കുറിച്ച് അറിയുന്നത്'' എന്നായിരുന്നു താരത്തിന്റെ പ്രതികരണം.

സിനിമാ ലോകത്തോട് വിട പറഞ്ഞ മന്ദാകിനി ദലൈ ലാമയുടെ പാത പിന്തുടരുകയും ടിബറ്റന്‍ യോഗയിലേക്ക് ആകൃഷ്ടയാവുകയുമായിരുന്നു. തുടര്‍ന്ന് ബുദ്ധമത വിശ്വാസിയായ ഡോക്ടറെ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹ ശേഷം ഇരുവരും മുംബൈയില്‍ ടിബറ്റന്‍ യോഗ സെന്റര്‍ ആരംഭിക്കുകയും ചെയ്തു. ഇറുവര്‍ക്കും ഒരു മകനും ഒരു മകളുമാണുള്ളത്.

Mandakini

വിവാഹത്തിന് മുമ്പ് തന്റെ ഭര്‍ത്താവിന് ഹിന്ദി അറിയില്ലായിരുന്നുവെന്നാണ് മന്ദാകിനി പറയുന്നത്. ''എന്റെ അമ്മ ഹിമാചല്‍ സ്വദേശിയായിരുന്നു. അതിനാല്‍ ഞങ്ങള്‍ ഇടയ്ക്ക് അവിടെ പോകുമായിരുന്നു. അവിടെ വച്ചാണ് എന്റെ ഭര്‍ത്താവിനെ കണ്ടുമുട്ടുന്നത്. ഞങ്ങള്‍ ആദ്യം കാണുമ്പോള്‍ അദ്ദേഹത്തിന് ഹിന്ദി അറിയില്ലായിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ അമ്മയോട് പറഞ്ഞ ശേഷം അവരായിരുന്നു അദ്ദേഹത്തിനായി തര്‍ജ്ജമ ചെയ്തിരുന്നത്. എന്നാല്‍ വിവാഹം കഴിഞ്ഞപ്പോഴേക്കും അദ്ദേഹം ഹിന്ദി പഠിച്ചു'' എന്നാണ് മന്ദാകിനി പറയുന്നത്.

സോര്‍ദാര്‍ ആയിരുന്നു മന്ദാകിനി അഭിനയിച്ച് പുറത്തിറങ്ങിയ അവസാനത്തെ സിനിമ. ഇപ്പോള്‍ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും മന്ദാകിനി എന്ന പേര് എല്ലാകാലത്തും ബോളിവുഡ് ഓര്‍ത്തിരിക്കും. എണ്‍പതുകളിലെ ബോളിവുഡിനെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോഴെല്ലാം ആ പേര് ഉയര്‍ന്നു വരിക തന്നെ ചെയ്യും.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X