For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നീ ഹൃത്വിക് റോഷനൊന്നുമല്ല, അതുകൊണ്ട്...; നിര്‍മ്മാതാവിന്റെ വാക്കുകള്‍ പങ്കുവച്ച് രണ്‍വീര്‍ സിംഗ്‌

  |

  ബോളിവുഡിലെ സൂപ്പര്‍ താരമാണ് ഇന്ന് രണ്‍വീര്‍ സിംഗ്. അനുഷ്‌ക ശര്‍മ്മയോടൊപ്പം ബാന്റ ബജാ ബാറാത്ത് എന്ന സിനിമയിലൂടെയായിരുന്നു രണ്‍വീര്‍ സിനിമയിലെത്തുന്നത്. ചിത്രം വന്‍ വിജയമായി മാറുകയും ചെയ്തു. അനുഷ്‌കയുടെ രണ്ടാമത്തെ മാത്രം സിനിമയായിരുന്നു ബാന്റ് ബജാ ബാരാത്ത് എന്നതും ശ്രദ്ധേയമായത്. ഇരുവരുടേയും കരിയറിന് അടിത്തറ പാകിയ വിജയമായിരുന്നു ഇത്. ഇപ്പോഴിതാ സിനിമയുടെ പിന്നാമ്പുറ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് രണ്‍വീര്‍ സിംഗ്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  നവഭാരത് ടൈംസിന്് നല്‍കിയ അഭിമുഖത്തിലായിരുന്നു രണ്‍വീര്‍ സിംഗ് മനസ് തുറന്നത്. ''എന്റെ ആദ്യത്തെ സിനിമയുടെ റിലീസിന് മുമ്പായി മറ്റൊരു സിനിമ കാണാനായി ഞാന്‍ തീയേറ്ററില്‍ പോയിരുന്നു. എന്റെ പോസ്റ്റര്‍ അവിടെയുണ്ടായിരുന്നു. രണ്ട് പേര്‍ അത് നോക്കി ചര്‍ച്ച ചെയ്യുന്നുണ്ടായിരുന്നു. ആരാണിവന്‍ എന്നൊക്കെയായിരുന്നു ചോദിച്ചത്. ഇവനെ കണ്ടാല്‍ ഒരു ഹീറോയെ പോലെ തോന്നുന്നില്ലല്ലോ എന്നും പറഞ്ഞു. ഞാനത് കേട്ടു'' എന്നാണ് രണ്‍വീര്‍ പറയുന്നത്. പിന്നാലെ സിനിമയുടെ നിര്‍മ്മാതാവായ ആദിത്യ ചോപ്ര തന്നോട് പറഞ്ഞ വാക്കുകളും രണ്‍വീര്‍ ഓര്‍ക്കുന്നുണ്ട്.


  ''അത് മാത്രമല്ല, രണ്ടാമത്തെ മീറ്റിംഗില്‍ ആദിത്യ ചോപ്ര തന്നെ എന്നോട് പറഞ്ഞിരുന്നു നീ ഹൃത്വിക് റോഷനൊന്നുമല്ല അതിനാല്‍ അഭിനയത്തിലായിരിക്കണം ശ്രദ്ധിക്കേണ്ടതെന്ന്. യെസ് സാര്‍, എന്റെ പരമാവധി ഞാന്‍ ശ്രമിക്കുമെന്ന് ഞാന്‍ മറുപടി നല്‍കി'' എന്നും രണ്‍വീര്‍ പറയുന്നുണ്ട്. പറഞ്ഞ വാക്ക് രണ്‍വീര്‍ പാലിക്കുകയും ചെയ്തു. അഭിനയത്തോടുള്ള തന്റെ അടങ്ങാത്ത അഭിനിവേശത്തെക്കുറിച്ചും സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ സ്വാധീനത്തെക്കുറിച്ചും രണ്‍വീര്‍ മനസ് തുറക്കുന്നുണ്ട്.

  ''സഞ്ജയ് ലീല ബന്‍സാലിയെക്കുറിച്ച് തീര്‍ച്ചയായും പറയണം. കലാകാരന്‍ എന്ന നിലയില്‍ എന്നെ മാറ്റിയെടുത്തത് അദ്ദേഹമാണ്. അഭിനയകല എന്നത് പരിതികളില്ലാത്തതാണെന്ന് അദ്ദേഹമാണ് പഠിപ്പിച്ചത്. ഒരു അതിര്‍ത്തികളുമില്ല. നിങ്ങള്‍ക്ക് സ്വന്തം നിയമങ്ങളുണ്ടാക്കാം. എനിക്ക് പുതിയ ഏരിയകള്‍ എക്‌സ്‌പ്ലോര്‍ ചെയ്യണം. കഥാപാത്രങ്ങള്‍ക്കും കഥകള്‍ക്കും ജോലിയോടും ഉള്ള എന്റെ വിശപ്പ് കൂടി വരികയാണ്. സിനിമകളോടും കഥാപാത്രങ്ങളോടും ഞാന്‍ ഒബ്‌സെസ്ഡ് ആണ്. 10 വര്‍ഷം മുമ്പുണ്ടായിരുന്നത് പോലെ തന്നെ. എന്റെ ക്രാഫ്റ്റിന്റെ കാര്യത്തില്‍ ഇപ്പോള്‍ ആ ഒബ്‌സെഷന്‍ കൂടുതല്‍ ആണ്'' എന്നും രണ്‍വീര്‍ പറഞ്ഞു.

  ജയേഷ്ഭായ് ജോര്‍ദാര്‍ ആണ് രണ്‍വീറിന്റെ പുതിയ സിനിമ. ബൊമ്മന്‍ ഇറാനി, ശാലിനി പാണ്ഡെ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. അര്‍ജുന്‍ റെഡ്ഡിയിലൂടെ താരമായി മാറിയ നടിയാണ് ശാലിനി. താരത്തിന്റെ ബോളിവുഡ് എന്‍ട്രിയാണ് ജയേഷ്ഭായ് ജോര്‍ദാര്‍. പെണ്‍ ഭ്രൂണഹത്യയെക്കുറിച്ചാണ് സിനിമ സംസാരിക്കുന്നത്. ചിത്രം മെയ് 13 ന് പ്രേക്ഷകരിലേക്ക് എത്തും.

  പെണ്‍ ഭ്രൂണഹത്യയില്‍ നിന്നും രക്ഷപ്പെടാനായി തന്റെ കുടുംബത്തോടൊപ്പം ജയേഷ്ഭായ് നടത്തുന്ന പരിശ്രമങ്ങളിലൂടെയാണ് സിനിമ കടന്നു പോകുന്നത്. മാധ്യമങ്ങളുടെ ഒരുപാട് ചോദ്യങ്ങള്‍ക്ക് പരിപാടിയില്‍ രണ്‍വീര്‍ മറുപടി നല്‍കുന്നുണ്ട്. ഇതിലൊരാള്‍ താരത്തോട് ചോദിച്ചത് യഥാര്‍ത്ഥത്തില്‍ ആണ്‍ കുഞ്ഞിനെയാണോ പെണ്‍ കുഞ്ഞിനെയാണോ ആഗ്രഹിക്കുന്നതെന്നായിരുന്നു.
  രണ്‍വീര്‍ നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്. ''അതൊക്കെ മുകളില്‍ ഇരിക്കുന്ന ആളുടെ കയ്യിലുള്ള കാര്യമാണ്. ചിത്രത്തിലൊരു ഡയലോഗുണ്ട്, അമ്പലത്തില്‍ പോകുമ്പോള്‍ പ്രസാദമായി ലഡു കിട്ടിയാലും ഹല്‍വ കിട്ടിയാലും കഴിക്കുമല്ലോ എന്ന്. അതുകൊണ്ട് എല്ലാം ദൈവത്തിന്റെ പ്ലാന്‍ പ്രകാരം മാത്രമേ നടക്കുകയുള്ളൂ'' എന്നായിരുന്നു രണ്‍വീര്‍ പറഞ്ഞത്.

  1983 ലെ ഇന്ത്യയുടെ ക്രിക്കറ്റ് ലോകകപ്പ് വിജയത്തിന്റെ കഥ പറഞ്ഞ 83 ആണ് രണ്‍വീറിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സര്‍ക്കസ്, റോക്കി ഓര്‍ റാണി കി പ്രേം കഹാനിയാണ് പുതിയ സിനിമകള്‍.

  Read more about: ranveer singh
  English summary
  You Are Not Hrithik Roshan Ranveer Singh Recalls What Aditya Chopra Told Him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X