പിങ്ക് ഷൂസിന്റെ ഉടമ ദീപിക തന്നെ; നടിക്കൊപ്പം കറങ്ങി നടന്ന യുവിയെ ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താക്കി
ബോളിവുഡും ക്രിക്കറ്റും തമ്മിലുള്ള ബന്ധം വളരെ ശക്തമാണ്. ഇരു ലോകത്തുള്ള താരങ്ങള്‍ക്കിടയിലെ സൗഹൃദങ്ങളും പ്രണയങ്ങളുമൊക്കെ സാധാരണയാണ്. ബോളിവുഡ് സുന്ദരിമാരെ പ്രണയിച്ചവരും വിവാഹം കഴിച്ചവരുമായി നിരവധി ക്രിക്കറ്റ് താരങ്ങളുണ്ട്. മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി മുതല്‍ കെഎല്‍ രാഹുല്‍ വരെ എത്തി നില്‍ക്കുന്നതാണ് ആ പട്ടിക. അതില്‍ ഒരാളാണ് ഇന്ത്യയുടെ ഇതിഹാസ താരം യുവരാജ് സിംഗ്.
പല ബോളിവുഡ് നടിമാരുമായും യുവരാജ് സിംഗ് പ്രണയത്തിലായിട്ടുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായി മാറിയ ഒന്നായിരുന്നു സൂപ്പര്‍താരമായ ദീപിക പദുക്കോണുമായുള്ള പ്രണയം. എന്നാല്‍ ഈ പ്രണയം പിന്നീട് തകരുകയും ദീപിക രണ്‍വീർ സിംഗുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. ഈയ്യടുത്താണ് ഇരുവർക്കും കുഞ്ഞ് പിറന്നത്. അതേസമയം യുവരാജ് പിന്നീട് നടി ഹേസല്‍ കീച്ചുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു.

ഇതിനിടെ ഇപ്പോഴിതാ യുവരാജ് സിംഗ് തന്റെ മുന്‍ കാമുകിയായ ബോളിവുഡ് നടിയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്. നടിയുടെ പേര് പറയാന്‍ യുവരാജ് തയ്യാറായില്ലെങ്കിലും താരം നല്‍കിയ സൂചനകളില്‍ നിന്നും അത് ദീപികയാണെന്ന് സോഷ്യല്‍ മീഡിയ ഊഹിച്ചെടുക്കുകയായിരുന്നു. ഉയരം കൂടിയ നടിയാണെന്നായിരുന്നു യുവരാജ് പറയുന്നത്. ഇപ്പോള്‍ നല്ല നിലയിലാണെന്നും യുവരാജ് പറയുന്നുണ്ട്.
ക്ലബ് പ്രൈരി ഫയര്‍ പോഡ്കാസ്റ്റിലായിരുന്നു യുവരാജ് മനസ് തുറന്നത്. ഒരിക്കല്‍ ഒരു ഓസ്‌ട്രേലിയന്‍ ട്രിപ്പിലുണ്ടായ അനുഭവം പങ്കുവെക്കുകയായിരുന്നു താരം. താന്‍ ആ സമയത്ത് ഉയരം കൂടിയൊരു നടിയുമായി പ്രണയത്തിലായിരുന്നു. ഇപ്പോള്‍ അവര്‍ അനുഭവ സമ്പത്തുള്ള നായികയാണ്. ഈ സമയത്ത് അവര്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനായി ഓസ്‌ട്രേലിയയില്‍ ഉണ്ടായിരുന്നു. അവള്‍ തന്നെ പിന്തുടര്‍ന്ന് ഇന്ത്യന്‍ ടീം താമസിച്ചിരുന്ന കാന്‍ബെറയിലെത്തിയെന്നുമാണ് യുവരാജ് പറഞ്ഞത്.
താന്‍ അവരോട് തന്നെ പിന്തുടരുതെന്ന് പറഞ്ഞുവെങ്കിലും അവള്‍ സമ്മതിച്ചില്ല. ആ സമയത്ത് തന്റെ പ്രകടനം മോശമായതിന്റെ സമ്മര്‍ദ്ധത്തിലായിരുന്നു താന്‍. തനിക്ക് ഫോക്കസ് ചെയ്യണമെന്നും ഇപ്പോള്‍ കാണണ്ടെന്നും അവളോട് പറഞ്ഞു. എങ്കിലും അവള്‍ തന്നെ പിന്തുടര്‍ന്നു. തനിക്കൊപ്പം സമയം ചെലവിടണമെന്ന് അവള്‍ നിര്‍ബന്ധം പിടിച്ചു. അങ്ങനെ തങ്ങള്‍ കാണുകയും ഒരുമിച്ച് സമയം ചെലവിടുകയും ചെയ്തു. പിറ്റേന്ന് തനിക്ക് മറ്റൊരു നഗരത്തിലേക്ക് പോകേണ്ടിയിരുന്നു. നടിയാണ് അന്ന് തന്റെ സ്യൂട്ട്‌കേസ് പാക്ക് ചെയ്തത്.

രാവിലെ പോകാന്‍ നേരം ആയപ്പോളാണ് തന്റെ ഷൂ ഇല്ലെന്ന് കണ്ടത്. നടി അതും സ്യൂട്ട്‌കേസില്‍ വച്ചിരുന്നു. ഇതോടെ താന്‍ മറ്റൊരു വഴിയില്ലാതെ നടിയുടെ പിങ്ക് നിറത്തിലുള്ള ചെരുപ്പ് ധരിക്കാന്‍ നിര്‍ബന്ധിതനായെന്നാണ് യുവരാജ് പറയുന്നത്. സ്യൂട്ട്‌കേസ് നേരത്തെ തന്നെ എയര്‍പോര്‍ട്ടിലെത്തിയിരുന്നു. തന്റെ കാലിലെ നടിയുടെ ചെരുപ്പ് ആരും കാണാതിരിക്കാന്‍ താന്‍ ശ്രമിച്ചുവെങ്കിലും ടീം ബസില്‍ കയറിയതും എല്ലാവരും കണ്ടു. സഹതാരങ്ങള്‍ തന്നെ അന്ന് കുറേ കളിയാക്കിയെന്നുമാണ് യുവരാജ് പറഞ്ഞത്.
ഇതോടെ ആ നടി ആരെന്നായി സോഷ്യല്‍ മീഡിയയുടെ അന്വേഷണം. യുവി പറഞ്ഞത് വച്ച് അത് ദീപിക തന്നെയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ആ സമയത് തുടക്കക്കാരിയായിരുന്ന ദീപിക ബച്ച്‌നാ ഹേ ഹസീനയുടെ ചിത്രീകരണത്തിനായി ഓസ്‌ട്രേലിയയില്‍ എത്തിയതാകണമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ദീപികയുടെ ഉയരവും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. യുവരാജും ദീപികയും ടെസ്റ്റ് പരമ്പരയുടെ ദീപികയുടെ ബര്‍ത്ത് ഡേ ഒരുമിച്ച് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയിട്ടുണ്ട്. അന്ന് യുവരാജിന്റെ അണ്‍പ്രൊഫഷണള്‍ സമീപനത്തിന് താരത്തെ മൂന്നാമത്തെ ടെസ്റ്റില്‍ നിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു.


Click it and Unblock the Notifications