കരിയര്‍ തകര്‍ത്തത് ആ നടിയുമായുള്ള താരതമ്യം, കഴിവ് നോക്കിയല്ല അവസരം കൊടുക്കുന്നത്: സറീന്‍ ഖാന്‍

സല്‍മാന്‍ ഖാന്‍ നായകനായ വീര്‍ എന്ന ചിത്രത്തിലൂടെയാണ് സറീന്‍ ഖാന്‍ അരങ്ങേറുന്നത്. പിന്നീട് റെഡിയിലെ ക്യാര്‍ക്ടര്‍ ഡീലാ എന്ന പാട്ടിലും സെറീന്‍ എത്തി. കത്രീന കൈഫുമായുള്ള രൂപസാദൃശ്യമാണ് സെറീന് ശ്രദ്ധ നേടിക്കൊടുത്തത്. ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് സെറീന്‍. സല്‍മാന്‍ ഖാനൊപ്പം അഭിനയിച്ചതിനെക്കുറിച്ചും കത്രീന കൈഫുമായുള്ള താരതമ്യങ്ങളെക്കുറിച്ചുമൊക്കെ സെറീന്‍ മനസ് തുറക്കുന്നുണ്ട്.

റെഡ്ഡിറ്റില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു സെറീന്‍. കരീനയുമായുള്ള രൂപ സാദൃശ്യത്തിന്റെ പേരിലുള്ള താരതമ്യങ്ങള്‍ താന്‍ തുടക്കത്തില്‍ ആസ്വദിച്ചിരുന്നുവെന്നാണ് സെറീന്‍ പറയുന്നത്. എന്നാല്‍ പിന്നീട് അത് കരിയറിന് തന്നെ തിരിച്ചടിയായെന്നാണ് സെറീന്‍ പറയുന്നത്.

Zareen Khan

''ഞാന്‍ ഇന്‍ഡസ്ട്രിയിലേക്ക് വന്നപ്പോള്‍ വഴി തെറ്റിപ്പോയൊരു കുട്ടിയുടെ അവസ്ഥ ആയിരുന്നു എന്റേത്. ഞാന്‍ സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുമല്ല വരുന്നത്. കത്രീനയുമായുള്ള താരതമ്യം എനിക്ക് ഇഷ്ടപ്പെട്ടു. ഞആന്‍ അവരുടെ വലിയ ആരാധികയും അവര്‍ സുന്ദരിയുമാണ്. പക്ഷെ അത് എന്റെ കരിയറിന് തന്നെ തിരിച്ചടിയായി. ഇന്‍ഡസ്ട്രിയിലുള്ളവര്‍ എനിക്ക് എന്റെ വ്യകതിത്വം തെളിയിക്കാന്‍ അവസരം നല്‍കിയില്ല'' എന്നാണ് സെറീന്‍ പറയുന്നത്.

ബോളിവുഡില്‍ ആളുകള്‍ കഴിവ് നോക്കിയല്ല സൗഹൃദം നോക്കിയാണ് അവസരങ്ങള്‍ നല്‍കുന്നതെന്നും സെറീന്‍ പറയുന്നുണ്ട്. സിനിമാ കുടുംബത്തില്‍ നിന്നുമല്ല താന്‍ വരുന്നത്. അതിനാല്‍ തന്നെ തനിക്ക് ആരുമായും ബന്ധങ്ങളുണ്ടായിരുന്നില്ലെന്നും താരം പറയുന്നു. ആളുകളുമായി ബന്ധം സ്ഥാപിക്കാന്‍ തനിക്ക് അറിയില്ലെന്നും സെറീന്‍ പറയുന്നുണ്ട്. അതിനാലാണ് താന്‍ അധികം സിനിമകളില്‍ അഭിനയിക്കാതെ പോയതെന്നാണ് സെറീന്‍ പറയുന്നത്.

തുടക്കത്തില്‍ ശ്രദ്ധ നേടാന്‍ സാധിച്ചുവെങ്കിലും സെറീന്‍ ഖാന് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനോ വലിയൊരു താരമാകാനോ സാധിച്ചില്ല. കത്രീനയുടെ രൂപ സാദൃശ്യം അവസരങ്ങള്‍ നേടിക്കൊടുത്തുവെങ്കിലും ഒരു ഘട്ടം കഴിഞ്ഞതോടെ അതും അവസരങ്ങള്‍ നേടിക്കൊടുക്കാതായി. ഇതോടെ താരം സിനിമകൡ നിന്നും അപ്രതക്ഷ്യമാവുകയായിരുന്നു. തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിംഗിനെക്കുറിച്ചും മുമ്പ് സെറീന്‍ തുറന്ന് സംസാരിച്ചിട്ടുണ്ട്.

Zareen Khan

സ്‌കൂളിലും കോളേജിലുമൊക്കെ പഠിക്കുമ്പോള്‍ തനിക്ക് നൂറ് കിലോയിലധികം ഭാരമുണ്ടായിരുന്നു. എന്നാല്‍ അന്ന് തന്നോട് ആരും ഒന്നും പറഞ്ഞിട്ടില്ല. തന്നെയാരും കളിയാക്കിയതുമില്ല. എന്നാല്‍ സിനിമയിലെത്തിയപ്പോള്‍ തനിക്ക് കടുത്ത ബോഡി ഷെയ്മിംഗ് നേരിടേണ്ടി വന്നുവെന്നാണ് സെറീന്‍ പറയുന്നത്.

''സിനിമയില്‍ വന്ന ശേഷം മാത്രമാണ് ഞാന്‍ ബോഡി ഷെയ്മിംഗ് നേരിട്ടത്. എനിക്ക് ഒന്നും മനസിലായില്ല. നൂറ് കിലോയിലധികം ഉണ്ടായിരുന്നപ്പോള്‍ ഇത് നേരിടേണ്ടി വന്നിട്ടില്ല. അന്നത്തേതിന്റെ പകുതി തടിയേ ഇപ്പോഴുള്ളൂ, എന്നിട്ടാണ് അവര്‍ എന്നെ തടിച്ചിയെന്ന് വിളിക്കുന്നത്'' എന്നായിരുന്നു സെറീന്റെ പ്രതികരണം. ഉമര്‍ റിയാസിനൊപ്പമുള്ള മ്യൂസിക് വീഡിയോയിലാണ് സെറീനെ അവസാനമായി കണ്ടത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X