'പപ്പ, എന്നെ രക്ഷിക്കൂ, ശ്വസിക്കാന്‍ പറ്റുന്നില്ല'; മൂന്നാം വയസില്‍ മരണം മുന്നില്‍ കണ്ട മകനെപ്പറ്റി സയ്യിദ്

ഒരുകാലത്ത് ബോളിവുഡിലെ തിരക്കുള്ള നായകനായിരുന്നു സയ്യിദ് ഖാന്‍. ഷാരൂഖ് ഖാനൊപ്പം അഭിനയിച്ച മേം ഹൂന്‍ നായിലെ ലക്കിയെ സിനിമാ പ്രേമികള്‍ ഇന്നും ഓര്‍ത്തിരിക്കുന്നു. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരികെ വരികയാണ് സയ്യിദ് ഖാന്‍. ഇതിനിടെ തന്റെ മകനെക്കുറിച്ചുള്ള സയ്യിദ് ഖാന്റെ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്. മകന്‍ മരണത്തെ മുന്നില്‍ കണ്ട നിമിഷത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്.

ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ കുട്ടിക്കാലം മുതല്‍ മകന്‍ നേരിട്ടിരുന്നുവെന്നാണ് സയ്യിദ് ഖാന്‍ പറയുന്നത്. ഒരിക്കല്‍ ലണ്ടനില്‍ വച്ച് മകന്‍ മരണത്തിന്റെ വക്ക് വരെ എത്തിയിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. മകന്റെ വേദന കണ്ട് താന്‍ വിഷാദത്തിലേക്ക് കൂപ്പുകുത്തിയെന്നും സയ്യിദ് ഖാന്‍ പറയുന്നുണ്ട്. കപ്പിള്‍ ഓഫ് തിങ്‌സ് എന്ന അമൃത റാവുവിന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സയ്യിദ് മനസ് തുറന്നത്.

Zayed Khan

''എന്റെ മൂത്ത മകന്‍ സിദാന്‍ ഖാന് മൂന്ന് വയസില്‍ ഗുരുതരമായ ശ്വസന സംബന്ധമായ പ്രശ്‌നമുണ്ടായി. ഒരിക്കല്‍ ഞങ്ങള്‍ ലണ്ടനില്‍ പോയപ്പോള്‍ അവന് വളരെ മോശമൊരു അറ്റാക്കുണ്ടായി. അവന്‍ എന്റെ അടുത്ത് വന്ന് പപ്പ, എന്നെ സഹായിക്കൂ എനിക്ക് ശ്വസിക്കാന്‍ പറ്റുന്നില്ലെന്ന് പറഞ്ഞു. എന്റെ ഭാര്യ ഇത്തരം മെഡിക്കല്‍ എമര്‍ജന്‍സികള്‍ കൈകാര്യം ചെയ്യുന്നതില്‍ മിടുക്കിയാണ്. അവള്‍ ഉടനെ തന്നെ ആംബുലന്‍സ് വിളിച്ചു. അവര്‍ പതിനഞ്ചു മിനുറ്റില്‍ എത്തി. ജീവന്‍-മരണ പോരാട്ടമായിരുന്നു അത്'' സയ്യിദ് ഖാന്‍ പറയുന്നു.

''ആ നഴ്‌സ് ഞങ്ങളെ നോക്കി തലയാട്ടി, സിദാന്‍ രക്ഷപ്പെടുമോ എന്നത് സംശയമാണെന്ന അര്‍ത്ഥത്തില്‍. അദ്ദേഹം അഡ്രിനാലിന്‍ ഇഞ്ചക്ഷന്‍ എടുത്ത് ഞങ്ങളുടെ അനുവാദം ചോദിച്ചു. ലണ്ടനിലെ ആരോഗ്യ സംവിധാനത്തെ പ്രശംസിച്ചേ മതിയാകൂ. അവര്‍ സിറ്റിയുടെ എല്ലായിടത്തു നിന്നുമായി നാല് ഡോക്ടര്‍മാരെ ആശുപത്രിയിലേക്ക് വിളിച്ചു വരുത്തി. സ്റ്റിറോയ്ഡ് വര്‍ക്ക് ആയില്ലെങ്കില്‍ സര്‍ജറി ചെയ്യാന്‍ അവര്‍ തയ്യാറായി. കുഞ്ഞിനെ നഷ്ടപ്പടുന്നതിലും മോശമായി ഒന്നും സംഭവിക്കാനില്ല. അതിനാല്‍ ഞങ്ങള്‍ കടുത്ത വേദനയിലായിരുന്നു. ഭാഗ്യത്തിന് സ്റ്റിറോയ്ഡ് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. സര്‍ജറി വേണ്ടി വന്നില്ല'' എന്നും താരം പറയുന്നു.

Zayed Khan

ആ സംഭവത്തിന് ശേഷം മകന് തുടര്‍ന്നും ശ്വാസതടസങ്ങള്‍ ഉണ്ടായാക്കാമെന്നും ആ അവസ്ഥയില്‍ നിന്നും മോചനമില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. അവന്‍ ഒരിക്കലും പൂര്‍ണ ആരോഗ്യവാനായിരിക്കില്ലെന്നും അവര്‍ പഞ്ഞു. എന്നാല്‍ താന്‍ മകനെ ഒരിക്കലും ഒന്നില്‍ നിന്നും തടഞ്ഞില്ലെന്നും പാര്‍ക്കൗറിലും ഹൈ ജമ്പിലുമെല്ലാം പങ്കെടുക്കാന്‍ താന്‍ അവനെ പ്രചോദിപ്പിച്ചുവെന്നാണ് താരം പറയുന്നത്. ഇന്ന് തന്റെ മകന്‍ ഫിറ്റ് ആണെന്നും തനിക്ക് സാധിക്കില്ലെന്ന് പറഞ്ഞ ഡോക്ടര്‍മാരെയെല്ലാം അവന്‍ തിരുത്തിയെന്നും സയ്യിദ് ഖാന്‍ പറയുന്നു.

അതേസമയം ലണ്ടനിലേത് ഒറ്റപ്പെട്ട സംഭമല്ലെന്നാണ് സയ്യിദ് ഖാന്‍ പറയുന്നത്. അഞ്ച് മുതല്‍ പതിനഞ്ച് വയസ് വരെ സ്ഥിരം ആശുപത്രിയിലേക്ക് പോകേണ്ടി വന്നിരുന്നുവെന്നാണ് താരം പറയുന്നത്. തന്റെ മകനെ സ്ഥിരമായി ഇങ്ങനെ കാണേണ്ടി വന്നതോടെ താന്‍ വിഷാദത്തിലേക്ക് വീണുവെന്നും സയ്യിദ് ഖാന്‍ പറയുന്നു. ദൈവത്തോട് എന്നെ എടുത്തോളൂ, മകനോട് ഇങ്ങനെ ചെയ്യരുതെന്ന് പ്രാര്‍ത്ഥിച്ചുവെന്നാണ് താരം പറയുന്നത്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X