»   »  കിങ്ഖാൻ സൈക്കിൾ റിക്ഷയിൽ! കൂടെ കത്രീനയും അനുഷ്കയും! എന്താ സംഭവം? ആരാധകർ ഞെട്ടി, ചിത്രം കാണാം!

കിങ്ഖാൻ സൈക്കിൾ റിക്ഷയിൽ! കൂടെ കത്രീനയും അനുഷ്കയും! എന്താ സംഭവം? ആരാധകർ ഞെട്ടി, ചിത്രം കാണാം!

Posted By:
Subscribe to Filmibeat Malayalam

നമ്മുടെ മനസിൽ ആരാധിക്കുന്ന സൂപ്പർ സ്റ്റാറുകൾ നടുറോഡിൽ വന്നാലോ? നമ്മൾ ആരായാലും  ഒന്നു ഞെട്ടും. അതാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. ആനന്ദ് എൽ റായ് സംവിധാനം ചെയ്യുന്ന സീറോ എന്ന ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ടാണ് താരങ്ങൾ സൈക്കിൾ റിക്ഷയുമായി നടുറോഡിൽ എത്തിയിരിക്കുന്നത്.

srk

പ്രേക്ഷകരെ ഞെട്ടിച്ച് ധനുഷ് ! ആരാധകന്റെ വിവാഹത്തിന് താരം ചെയ്തത് എന്താണെന്ന് അറിയാമോ?

ഷാരൂഖാനോടൊപ്പം ബോളിവുഡ് സുന്ദരിമാരായ കത്രീന കൈഫ്, അനുഷ്ക ശർമ്മ എന്നിവരും ഉണ്ട്. ഷാരൂഖ് റിക്ഷ ഡ്രൈവറായും സുന്ദരിമാർ യാത്രികരുമായിരിക്കുകയാണ്. ഷരൂഖ് തന്നെയാണ് ചിത്രം ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. മികച്ച ഓര്‍മ്മകള്‍ ഭ്രാന്തന്‍ ആശയങ്ങളില്‍ നിന്നാണ് തുടങ്ങുന്നത്. പെണ്‍കുട്ടികള്‍ എന്നെ യാത്രയ്ക്ക് കൊണ്ടു പോകുകയാണെന്ന് താരം കുറിച്ചു. ഇതിനോടകം തന്നെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ഷക്കീല വീണ്ടും സിനിമയിലേയ്ക്ക് തിരിച്ചു വരുന്നു, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ഷാരൂഖ് ഖാൻ , കത്രീന കൈഫ്, അനുഷ്ക ശർമ്മ എന്നിവർ മുഖ്യ വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സീറോ. ചിത്രത്തിൽ ഷാരൂഖ് കുള്ളനായാണ് പ്രത്യക്ഷപ്പെടുന്നത്. സീറോയുടെ ടീസറിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. കൂടാതെ ടീസർ സമൂഹമാധ്യമങ്ങളിൽ വൻ ഹിറ്റായിരുന്നു.

English summary
Zero: Shah Rukh Khan, Katrina Kaif and Anushka Sharma enjoy a cycle rickshaw ride.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam