കിങ് ഖാൻ പൊളിച്ചു!! ഇതു വെറും സീറോയല്ല, റൊമാന്റിക് സീറോ തന്നെ, ട്രെയിലർ കാണൂ
അതിഗംഭീരമെന്നാണ് ചിത്രത്തിന്റെ ട്രെയിലറിനെ അമീർഖാൻ വിശേഷിപ്പിച്ചിരിക്കുന്നത്.
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ എപ്പോഴും ഞെട്ടിപ്പിക്കുന്ന താരമാണ് ഷാരൂഖ് ഖാൻ. ഇതിനാൽ തന്നെയാണ് ഇദ്ദേഹത്തിനെ ബോളിവുഡിലെ കിങ് ഖാൻ എന്ന വിളിക്കുന്നത്. വീണ്ടും വ്യത്യസ്തമായ ഗെറ്റപ്പിൽ ഷാരൂഖ് പ്രേക്ഷകർക്ക് മുന്നിൽ എത്തുകയാണ്. ഷാരൂഖിന്റെ കരിയറിലെ തന്നെ വളരെ ചലഞ്ചിങ്ങായിട്ടുള്ള ഒരു കഥാപാത്രവുമായിട്ടാണ് താരം ഇപ്പോൾ എത്തിയിരിക്കുന്നത്.

പ്രേക്ഷകരും ബോളിവുഡ് സിനിമ ലോകവും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് സീറോ. സീറോയിൽ കുളളനായിട്ടാണ് ഷാരൂഖ് എത്തുന്നത്. അനുഷ്ക ശർമ്മ, കത്രീന കൈഫ് എന്നിവരാണ് ചിത്രത്തിലെ നായികമാർ. ചിത്രത്തിന്റെ ടീസർ പുറത്തു വന്നിരിക്കുകയാണ്. വളരെ മികച്ച സ്വീകാര്യതയാണ് ട്രെയിലറിനു ലഭിച്ചിരിക്കുന്നത്. ബോളിവുഡിൽ നിന്ന് ചിത്രത്തിന് ആശംസകൾ എത്തിയിരിക്കുകയാണ്.
മോഹൻലാൽ മീശ പിരിച്ചാൽ സിനിമ സൂപ്പർ ഹിറ്റ്!! എന്നാൽ പേരുദേഷം മുഴുവൻ രഞ്ജിത്തിനും...
അതിഗംഭീരമെന്നാണ് ചിത്രത്തിന്റെ ട്രെയിലറിനെ അമീർഖാൻ വിശേഷിപ്പിച്ചിരിക്കുന്നത്. ഇതു പോലെ മികച്ച പ്രതികരണങ്ങളാണ് ട്രെയിലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിൽ അനുഷ്കയേയും, കത്രീനയേയും കൂടാതെ റാണി മുഖർജി, ദീപിക പദുകോൺ , കജോൾ, സൽമാൻഖാൻ എന്നിവരും അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ഓട്ടിസം ബാധിച്ച പെൺകുട്ടിയായിട്ടാണ് ചിത്രത്തിൽ അനുഷ്ക അവതരിപ്പിക്കുന്നത്. ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹിമാന്‍ഷു ശര്‍മ്മയാണ്. ഡിസംബര്‍ 21ന് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.


Click it and Unblock the Notifications