കോഴിക്കോട്ടുകാര്‍ക്കും സിനിമ കാണണ്ടേ?

കല, സാഹിത്യം, സംഗീതം, സിനിമ എന്നീ മേഖലകളില്‍ മലബാറിനും കോഴിക്കോടിനുമുള്ള
ഔന്നത്യം കുറച്ചുകാണുന്നത് ശരിയല്ല. സാംസ്‌കാരികവകുപ്പിന്റെയും കെ.എസ്,എഫ്.ഡി.സിയുടേയും സത്വരശ്രദ്ധ കോഴിക്കോട്ടേക്ക് വന്നേപറ്റൂ. ഒരു മള്‍ട്ടിപ്‌ളക്‌സ് തിയറ്റര്‍ കോഴിക്കോടിന് അത്യാവശ്യമാണ്.
കൂടാതെ തിയറ്റര്‍ പൊളിച്ചുനീക്കുമ്പോള്‍ നിര്‍മ്മിക്കപ്പെടുന്ന മാളിനുള്ളില്‍ ചെറിയ തിയറ്ററുകള്‍ നിര്‍ബന്ധമാക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. ഈ വിധം കോഴിക്കോടിനെ മുഖ്യധാരയില്‍ നിലനിര്‍ത്താന്‍ ശ്രമിച്ചില്ലെങ്കില്‍ നഷ്ടം സിനിമയ്ക്കുകൂടിയാണെന്ന് നിര്‍മ്മാതാക്കളും വിതരണക്കാരും ഇതര
സിനിമസംഘടനകളും മനസ്സിലാക്കണം.
അല്ലെങ്കില്‍ വ്യാജ സിഡികളിലൂടെയം ഇന്റര്‍നെറ്റിലൂടെയും സിനിമയെ ഒളിച്ചു കടത്താനുള്ള
വാതില്‍ തുറന്നുകൊടുക്കല്‍ കൂടിയാവുമിത്.
ആദ്യപേജില്‍


Click it and Unblock the Notifications