തിയേറ്ററുകളെല്ലാം മാളുകളാകുന്നു

By Ravi Nath

Focus Mall
ഇന്ന് കോഴിക്കോടിന്റെ ചിത്രം ആകെ മാറിയിരിക്കുന്നു. നഗരം എല്ലാരീതിയിലും വളര്‍ന്നുകൊണ്ടിരിക്കെ തിയറ്ററുകള്‍ ഒന്നൊന്നായി പൊളിച്ചുനീക്കി വലിയ ഷോപ്പിംഗ് മാളുകള്‍ പണിയുകയാണ്. ആദ്യം സംഗം, ബ്‌ളൂഡയമണ്ട്, പുഷ്പ, ഡേവിസണ്‍, പിന്നീട് അപ്‌സര തിയറ്ററും അടച്ചു.

മലബാറിലെ ഏറ്റവും വലിയതിയറ്ററായ അപ്‌സര അടയ്ക്കുമ്പോള്‍ നിര്‍മ്മാതാക്കളുടെയും വിതരണക്കാരന്റെയും പ്രേക്ഷകന്റേയും ഉള്ളുപിടക്കുന്നു. കോഴിക്കോട്ടുകാര്‍ ഇനിയെങ്ങനെ സിനിമ കാണും?

കൊച്ചിയില്‍ എത്രയോ ചെറിയ തിയറ്ററുകള്‍ നിലവില്‍ വന്നു കഴിഞ്ഞു. കോഴിക്കോട് അങ്ങിനെ ഒരു
സാഹചര്യമേ ഉണ്ടാവുന്നില്ല. വൈഡ് റിലീസിംഗ് സമ്പ്രദായം നിലവിലുള്ളതിനാല്‍ നഗരങ്ങളിലെത്തി സിനിമ കാണുന്നവരാണ് ഏറെയും. നാട്ടുമ്പുറത്തെ തിയറ്ററുകള്‍ പലതും കുറവുകളുള്ളതാണ്.

കോഴിക്കോടിനു പുതിയ പടങ്ങള്‍ തരില്ല എന്ന നിര്‍മ്മാതാക്കളുടേയും വിതരണക്കാരുടേയും തീരുമാനത്തിനെ കുറ്റം പറയാന്‍ കഴിയില്ല. സിനിമ കാണാന്‍ കൊള്ളാവുന്ന നല്ല തിയറ്ററുകള്‍ കോഴിക്കോട്ടില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. കൈരളി, ശ്രീ, ഗംഗ, കോര്‍ണറേഷന്‍ ഇത്രയുമായാല്‍ ഏറെയാളുകളെ കൊള്ളുന്ന തീയേറ്ററുകള്‍ കഴിഞ്ഞു.

ശ്രീയും ഗംഗയും ചെറിയ തിയറ്ററുകളാണ്. ഗംഗയില്‍ തമിഴാണ് പതിവായി എത്തുന്നത്. ക്രൌണ്‍
തിയറ്ററില്‍ ഇംഗ്‌ളീഷ് പടങ്ങള്‍ മാത്രമാണ് പലപ്പോഴും പ്രദര്‍ശിപ്പിക്കുന്നത്. കോറണേഷനില്‍ സിനിമ കാണുകയെന്നത് നരകതുല്യമാണ്.

അടുത്ത പേജില്‍
കോഴിക്കോട്ടുകാര്‍ക്കും സിനിമ കാണണ്ടേ?

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X