»   » കോഴിക്കോട്ടുകാര്‍ക്ക് ഓണച്ചിത്രമില്ല?

കോഴിക്കോട്ടുകാര്‍ക്ക് ഓണച്ചിത്രമില്ല?

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/features/01-lack-of-screens-leave-kozhikode-dry-2-aid0166.html">Next »</a></li></ul>
Film Reel
ഓണവും റംസാനും ഒരുമിച്ചെത്തുന്ന ആഘോഷവേളയില്‍ കോഴിക്കോട്ടുകാര്‍ക്ക് പുത്തന്‍ റിലീസുകള്‍ കാണാനാവില്ല. നിര്‍മ്മാതാക്കളും വിതരണക്കാരും ചേര്‍ന്നാണ് കോഴിക്കോടിനെ നിരാശയിലാഴ്ത്തുന്നത്.

മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, സുരേഷ്‌ഗോപി, ജയറാം, ദിലീപ്, ചിത്രങ്ങളൊക്കെയും ഓണം റംസാന്‍ റിലീസിംഗിനൊരുങ്ങുമ്പോള്‍ തിയറ്ററുകള്‍ ഇല്ല എന്ന കാരണത്താല്‍ കോഴിക്കോടിനെ പൂര്‍ണ്ണമായ് ഒഴിവാക്കാനാണത്രേ തീരുമാനം.

മലയാളസിനിമ ഹിറ്റുകളുടെ ചരിത്രം പരിശോധിച്ചാല്‍ കോഴിക്കോട് സമ്മാനിച്ച പോലുള്ള വിജയങ്ങള്‍ കേരളത്തില്‍ ഒരു നഗരവും നല്കിയിട്ടില്ലെന്ന് മനസ്സിലാവും. അതുകൊണ്ടുതന്നെ തിരുവനന്തപുരവും കൊച്ചിയും കഴിഞ്ഞാല്‍ കോഴിക്കോടിനായിരുന്നു റിലീസിംഗില്‍ പ്രാധാന്യം ലഭിച്ചിരുന്നത്.

വര്‍ഷങ്ങള്‍ക്കുമുമ്പ് കോഴിക്കോടിന്റെ അവസ്ഥ ഇന്നത്തേതുപോലെ ആയിരുന്നില്ല. സംഗം, ബ്‌ളൂഡയമണ്ട്, പുഷ്പ, ഡേവിസണ്‍, അപ്‌സര, കൈരളി, ശ്രീ, രാധ, കോറണേഷന്‍ ഇങ്ങനെ നഗരം നിറയെ തിയേറ്ററുകളുണ്ടായിരുന്നു. ചിത്രവും, താളവട്ടവും ഒക്കെ എക്കാലത്തേയും സൂപ്പര്‍ഹിറ്റാക്കുന്നതില്‍ ബ്‌ളൂഡയമണ്ട് എന്ന തിയറ്റര്‍ വഹിച്ച പങ്ക് ചെറുതല്ല.

അടുത്തപേജില്‍
തിയേറ്ററുകളെല്ലാം മാളുകളാകുന്നു

<ul id="pagination-digg"><li class="next"><a href="/features/01-lack-of-screens-leave-kozhikode-dry-2-aid0166.html">Next »</a></li></ul>
English summary
Movie buffs in Kozhikode are losing out latest movies as the city is facing shortage of cinema houses to screen movies. The city, along with its suburbs, was once a haven for movie-goers with more than 20 cinema houses to screen movies which is now reduced to a mere six,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam