»   » ഓണത്തിന് മദ്യം നിര്‍ബ്ബന്ധമാണോ? സുരേഷ് കൃഷ്ണ

ഓണത്തിന് മദ്യം നിര്‍ബ്ബന്ധമാണോ? സുരേഷ് കൃഷ്ണ

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/features/08-suresh-krishna-onam-trends-celebration-2-aid0166.html">Next »</a></li></ul>
Suresh Krishna
ചലച്ചിത്രലോകത്തെ വര്‍ഷാവര്‍ഷവും ഓണം പൊടിപൊടിയ്ക്കും, ചില നടന്മാര്‍ക്കും നടിമാര്‍ക്കും ഓണച്ചിത്രങ്ങള്‍ കൂടിയുണ്ടാകും ആഘോഷത്തിന്. അതായിരിക്കും അവരുടെ ഓണത്തെ സ്‌പെഷ്യല്‍ ആക്കുന്നത്. എത്ര തിരക്കായാലും ഷൂട്ടിങ് മാറ്റിവച്ച് തിരുവോണനാളില്‍ വീട്ടിലെത്തി കുടുംബത്തോടൊപ്പം ഓണമുണ്ണാന്‍ ആഗ്രഹിക്കുന്നവരാണ് എല്ലാവരും.

പക്ഷേ പലതാരങ്ങള്‍ക്കും ഓണം ഓര്‍മ്മകളിലെ അനുഭൂതി മാത്രമാണ്. അതിനെക്കുറിച്ചുതന്നെയാണ് നടന്‍ സുരേഷ് കൃഷ്ണയ്ക്ക് പറയാനുള്ളതും. അതുമാത്രമല്ല ഓണത്തിനൊപ്പം മലയാളി സമൂഹത്തിലുണ്ടാകുന്ന മൂല്യച്ച്യുതികളെക്കുറിച്ചും സുരേഷ് ആശങ്കപ്പെടുന്നു.

മദിരാശിയില്‍ വളര്‍ന്ന സുരേഷ് കൃഷ്ണയെ സീരിയലുകളിലൂടെയാണ് മലയാളികള്‍ പരിചയപ്പെട്ടത്. പിന്നീട് സഹനടനായും വി്ല്ലനായുമെല്ലാം സുരേഷ് സിനിമയിലുമെത്തി.

ഓണത്തിന് മാറ്റ് കൂട്ടുവാന്‍ പുത്തന്‍ ഭ്രമങ്ങള്‍ക്ക് വശപ്പെട്ടുപോയ മലയാളിയെ ക്കുറിച്ചാണ് സുരേഷ്‌കൃഷ്ണ ആശങ്കപ്പടുന്നത്. സുരേഷ് കൃഷ്ണ ഓണത്തിന് കൊഴുപ്പുകൂട്ടാനുള്ള ഇടപാടുകളെയാണ് വിമര്‍ശന വിധേയമാക്കുന്നത്.

എന്തിനും ഏതിനും മദ്യം ഒന്നാമനാകുന്ന കേരളത്തില്‍ ഓണത്തിന്റെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. സര്‍ക്കാരും പോലീസും വരെ ഓണസീസണില്‍ വ്യാജ മദ്യം, സ്പിരിറ്റ് വേട്ടകള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത് അമിതമായ തോതില്‍ ഉപഭോഗം കൂടുന്നതുകൊണ്ടാണ്.

അതുപോലെ ഒരുകാലത്ത് മലയാളിയുടെ ഓണസദ്യയില്‍ ബഹുഭൂരിപക്ഷവും സസ്യഭക്ഷണമായിരുന്നെങ്കില്‍ ഇന്ന് പെരുന്നാളിനേക്കാള്‍ കൂടുതല്‍ ചിക്കനും ബീഫും വിറ്റഴിയുന്നത് ഓണക്കാലത്താണത്രേ-സുരേഷ് പറയുന്നു.

സ്‌പെഷ്യല്‍ എന്നുപറഞ്ഞാല്‍ മാംസ ബന്ധിതം മാത്രമാകുന്ന അവസ്ഥ നമ്മളെ വലിയ താമസം കൂടാതെ ബാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മദ്യമില്ലാത്ത ഒരോണക്കാലം സ്വപ്നം കാണാനാവുമോ....?- സുരേഷ് ചോദിക്കുകയാണ്. ഒപ്പം മലയാളികള്‍ക്കെല്ലാം ഐശ്വര്യ സമ്പൂര്‍ണമായ ഒരോണമുണ്ടാകട്ടെയെന്നും താരം ആശംസിക്കുന്നു.

അടുത്ത പേജില്‍
സിനിമാക്കാരന്റെ ഓണം പലപ്പോഴും സെറ്റില്‍

<ul id="pagination-digg"><li class="next"><a href="/features/08-suresh-krishna-onam-trends-celebration-2-aid0166.html">Next »</a></li></ul>
English summary
Actor Suresh Krishna is questioning the new trends, celebration with liquor and meet, of Onam. He said that Keralites should aware about this kind of celebrations which are injurious to health

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam