സഹകരിച്ചാല്‍ ചാനലിനും സിനിമയ്ക്കും നല്ലത്

രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വല്യേട്ടന്‍ പരസ്യത്തിനിടയിലെ സിനിമാപ്രദര്‍ശനമായപ്പോള്‍ കോളടിച്ചത് ചാനലിനാണ്. ആറേഴ് മണിക്കൂര്‍ ക്ഷമയോടെ കാത്തിരുന്നാണ് വല്യേട്ടന്‍ ടിവിയിലൂടെ പ്രേക്ഷകര്‍ക്ക് കണ്ടത്. അന്ന് ഒത്തിരി വിലക്കും ഭീഷണിയുമൊക്കെ സിനിമയുടെഅണിയറക്കാര്‍ക്കെതിരെ ഉണ്ടായെങ്കിലും പിന്നീട് മലയാള സിനിമാ വിപണി ചാനല്‍ കൊയ്ത്തിലെ ലാഭമെന്തെന്ന് തിരിച്ചറിഞ്ഞു.
ന്യൂ ജനറേഷന്‍ സിനിമകളില്‍ നല്ല റേറ്റിംഗ് കിട്ടിയ ട്രാഫിക്, സാള്‍ട്ട്ആന്റ് പെപ്പര്‍, തുടങ്ങിയ സിനിമകള്‍ക്ക് ചാനലില്‍ ഏറെ പ്രസക്തിയുണ്ടാവുമെന്ന കാര്യത്തില്‍ തര്‍ക്കത്തിനുവകയില്ല. സിനിമയുടെ നിര്‍മ്മാണ ചിലവിന് ഒപ്പമോ അതില്‍ കൂടുതലോ റേറ്റിംഗ് കിട്ടിയ ചിത്രങ്ങള്‍ അടുത്തയിടെ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്.
കുഞ്ചാക്കോ ബോബന്റെ റേസ്, അനൂപ്‌മേനോന്‍ , ജയസൂര്യ ടീമിന്റെ കോക്ക്‌ടെയില്‍ തുടങ്ങിയവ ഏറ്റവും പുതിയ ഉദാഹരണങ്ങളാണ്. കോക്ക്‌ടെയില്‍ തിയറ്ററിലും ശ്രദ്ധിക്കപ്പെട്ട സിനിമയാണ്. തിയറ്ററുകളില്‍ കുടുംബമായ് ചെന്ന് സിനിമകാണാന്‍ താല്പര്യകുറവുകാണിക്കുന്ന ശരാശരി മലയാളിക്ക് വ്യാജസിഡിയും നെറ്റും കൊണ്ട് വികലമാക്കപ്പെട്ട സിനിമ ഒഴിവാക്കി സ്വന്തം വീട്ടിലിരുന്ന് മൂന്നുമാസത്തിനുള്ളില്‍ അന്തസ്സായി പുതിയ സിനിമ കാണാനുള്ള അവസരം ഇന്നുണ്ട്.
അത് ചാനലുകാര്‍ക്കുകൂടി ഗുണകരമായ സേവനത്തിന്റെ ഭാഗമാണ്. സിനിമയുടെ ദുരവസ്ഥ കണ്ട് സാറ്റലൈറ്റ് റൈറ്റ് കൊണ്ട് സിനിമക്കാര്‍ നന്നാവണ്ട എന്ന ചിന്ത മുളയിലേനുള്ളി പരസ്പര സഹകരണം കൊണ്ട് സിനിമയ്ക്ക് മെച്ചമായ അന്തരീക്ഷം സൃഷ്ടിക്കുയാണ് വേണ്ടത്.
മുന്‍പേജില്‍ More from Filmibeat


Click it and Unblock the Notifications











