മത്സരം ചാനലുകള്‍ക്ക് ബാധ്യതയാവില്ല

എന്നാല്‍ ഒരു ഓണക്കാലത്തെ റേറ്റിംഗ് കൊണ്ട് മാത്രം ഇതിനെ വിലയിരുത്താനാവുമോ? ഓണം പോലുള്ള കേരളത്തിന്റെ പൊതു സമൂഹ ആഘോഷിക്കുന്ന ഉത്സവസീസണില്‍ സിനിമകള്‍ക്ക് പുറമെ ഒട്ടേറെ സ്‌പെഷ്യല്‍ പ്രോഗ്രാമുകള്‍ ചാനലുകാര്‍ ഒരുക്കാറുണ്ട്. താരങ്ങളുടെ മുഖാമുഖങ്ങള്‍, പാചക കസര്‍ത്തുകള്‍ തുടങ്ങി സെലിബ്രിറ്റികളെ കൊണ്ടാടുന്ന പരിപാടികള്‍ ഇവ നടക്കുമ്പോള്‍ കാഴ്ചക്കാര്‍ അവിടേക്ക് തടിച്ചുകൂടും.
സിനിമ വീണ്ടും വന്നു കൊണ്ടേയിരിക്കുമെന്ന് അവര്‍ക്കറിയാം. അതുകൊണ്ട് ചാനല്‍ സിനിമകളെ പ്രേക്ഷകര്‍ തള്ളുന്നു എന്നു പറയാന്‍ കഴിയില്ല. പിന്നെ ആവര്‍ത്തന വിരസമായ പ്രമേയങ്ങള്‍ ഒന്നിനു പിറകെ ഒന്നായ് സിനിമയ്ക്ക് വിഷയമാവുന്നത് പ്രേക്ഷകര്‍ക്ക് ചെടിപ്പുണ്ടാക്കുന്നു എന്നത് സത്യമാണ്. എന്നാല്‍ ലോഹിതദാസ് ,സത്യന്‍ അന്തിക്കാട്, കമല്‍, ശ്രീനിവാസന്‍, ജോഷി, ഹരിഹരന്‍, തുടങ്ങിയ വരുടെ ചിത്രങ്ങള്‍ ചാനലില്‍ ആവര്‍ത്തിച്ചുവരുന്നത് ഇപ്പോഴും നന്നായി ആസ്വാദനത്തിന് വിധേയമാക്കപ്പെടുന്നുണ്ട്.
ഹൃദ്യമായ കുടുംബ പാശ്ചാത്തലവും, നല്ല ഹാസ്യവും ഒക്കെ ഇപ്പോഴും എത്ര കണ്ടാലും ജനത്തിന് മതിവരാറില്ല. ഈ ആവര്‍ത്തന കാഴ്ചകള്‍ ചാനലുകള്‍ക്ക് എപ്പോഴും മുതല്‍ കൂട്ടാണ്. അപ്പോള്‍ വലിയ റേറ്റ് കൊടുത്ത് വാങ്ങുന്ന ചവറു സിനിമകളില്‍ നിന്ന് വിട്ടുനില്‍ക്കുവാനുള്ള പ്രേക്ഷകന്റെ അവകാശത്തെ ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല.
അടുത്ത പേജില്‍


Click it and Unblock the Notifications