twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സാറ്റലൈറ്റ് റൈറ്റ് എന്ന ലോട്ടറി പൂട്ടുമോ?

    By Ravi Nath
    |

    Satellite Dish
    മിനിസ്‌ക്രീനിലെ സിനിമയ്ക്ക് കാഴ്ചക്കാര്‍ കുറഞ്ഞു വരുന്നു എന്ന രീതിയില്‍ ചില കോര്‍ണറുകളില്‍ സംവാദം തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ഓണക്കാലത്ത് ഏറ്റവും പുതിയ സിനിമകള്‍ സംപ്രേക്ഷണംചെയ്തുകൊണ്ട് പരസ്പരം മത്സരിക്കുകയായിരുന്നു മലയാളത്തിലെ ചാനലുകള്‍ എല്ലാം തന്നെ.

    ഇത്രയും പുതിയ സിനിമകള്‍ നല്കിയിട്ടും വേണ്ടത്ര രീതിയില്‍ റേറ്റിംഗ് കിട്ടിയില്ല എന്നാണ് ചാനല്‍ അണിയറയില്‍ സംസാരം. വളരെ ഗൗരവപൂര്‍വ്വം സമീപിക്കേണ്ട വിഷയമാണ് ഇതെന്ന് പറയാതെ വയ്യ. കാരണം ഇന്ന് മലയാളസിനിമയുടെ നിലനില്‍പ്പ് എന്നത് സാറ്റലൈറ്റ് റൈറ്റ് ഒന്നുകൊണ്ട് മാത്രമാണ്.

    മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങള്‍ക്ക് രണ്ടുകോടിവരെയും മെഗാസ്റ്റാര്‍ ചിത്രങ്ങള്‍ക്ക്ഒന്നരക്കോടിയും, യുവതാരങ്ങളുടെ ചിത്രങ്ങള്‍ അറുപതു മുതല്‍ ഒരു കോടിക്കുപുറത്തും റൈറ്റ്‌സ് കിട്ടിക്കൊണ്ടിരിക്കുന്ന അനുകൂലമായ അവസരത്തില്‍ ഇത്തരം നീക്കങ്ങളും ചര്‍ച്ചകളും സിനിമയുടെ നട്ടെല്ലിനെ ബാധിക്കുമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല.

    കേവലം രണ്ടു വര്‍ഷങ്ങള്‍ക്കുമുമ്പുവരെ റിലീസ് ചെയ്ത് മിനിമം ഒരു വര്‍ഷത്തിനുശേഷം മാത്രമേ സിനിമ ചാനലുകളില്‍ പ്രദര്‍ശിപ്പിക്കാവൂ എന്നുണ്ടായിരുന്നു. എന്നാല്‍ സാറ്റലൈറ്റ് റൈറ്റ് കൂടിയതോടെനിയമങ്ങള്‍ക്കും അയവുവന്നു. വരാതെ തരവുമില്ല ഇപ്പോള്‍ 3 മാസത്തിനുള്ളില്‍ പുത്തന്‍ സിനിമ ടിവിയില്‍ കാണാമെന്നായി.ഇത് സിനിമയെ റിലീസിംഗ് സെന്ററില്‍ ദോഷമായി ബാധിക്കുമെന്നൊന്നും ഇപ്പോള്‍ വലിയ വര്‍ത്തമാനം ആരു പറയാറില്ല.

    അടുത്ത പേജില്‍

    മത്സരം ചാനലുകള്‍ക്ക് ബാധ്യതയാവില്ലമത്സരം ചാനലുകള്‍ക്ക് ബാധ്യതയാവില്ല

    English summary
    In Kerala, obtaining the satellite rights for Malayalam films has become a tough job as the producers charge an exorbitantly high price for it. Certain Malayalam channels have now asked for a reduction in the fee for satellite rights of movies.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X