തുണി കുറയണ്, സായ് പല്ലവിയെ കണ്ടു പഠിക്കണം; ഗൗരി കിഷനെതിരെ സോഷ്യല്‍ മീഡിയ

താരജീവിതത്തില്‍ സോഷ്യല്‍ മീഡിയയക്കുള്ള പ്രാധാന്യം വളരെ വലുതാണ്. പ്രത്യേകിച്ചും ഇന്നത്തെ കാലത്ത്. സോഷ്യല്‍ മീഡിയ എന്നാല്‍ തങ്ങളുടെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാന്‍ മാത്രമല്ല താരങ്ങള്‍ക്ക്. ഓഫ് സ്‌ക്രീനില്‍ തങ്ങള്‍ എങ്ങനെയാണെന്നും തങ്ങള്‍ക്ക് സ്‌ക്രീനില്‍ അതുവരെ കണ്ടതിന് അപ്പുറത്ത് വേറൊരു മുഖമുണ്ടെന്നെല്ലാം കാണിക്കാന്‍ സോഷ്യല്‍ മീഡിയ അവരെ സഹായിക്കുന്നു. പലപ്പോഴും അവസരങ്ങളിലേക്ക് എത്താനും താരങ്ങളെ സോഷ്യല്‍ മീഡിയ സഹായിക്കും.

ഒരേ തരം വേഷങ്ങളില്‍ തളയ്ക്കപ്പെട്ടവര്‍ക്ക് അതില്‍ നിന്നും പുറത്ത് കടക്കാനുമെല്ലാം സോഷ്യല്‍ മീഡിയ സഹായിക്കാറുണ്ട്. അങ്ങനെ ഒരുപാട് ഉപകാരങ്ങള്‍ സോഷ്യല്‍ മീഡിയ താരങ്ങള്‍ക്ക് ചെയ്യാറുണ്ട്. എന്നാല്‍ അത്രതന്നെ തലവേദനകളും സോഷ്യല്‍ മീഡിയ മൂലം താരങ്ങള്‍ക്ക് ലഭിക്കാറുണ്ട്. വ്യാജ വാര്‍ത്തകളും സൈബര്‍ ആക്രമണവുമെല്ലം സോഷ്യല്‍ മീഡിയയില്‍ നിന്നും താരങ്ങള്‍ നിരന്തരം നേരിടുന്ന പ്രതിസന്ധികളാണ്.

Gouri G Kishan

സോഷ്യല്‍ മീഡിയയുടെ സൈബര്‍ അറ്റാക്കും സദാചാര ആക്രമണവും പലപ്പോഴും നേരിടേണ്ടി വരാറുള്ളത് നടിമാരാണ്. ഇപ്പോഴിതാ യുവനടി ഗൗരി ജി കിഷനും അത്തരത്തിലുള്ള ആക്രമണം നേരിടുകയാണ്. 96 എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെയാണ് ഗൗരി ശ്രദ്ധ നേടുന്നത്. ചിത്രത്തില്‍ തൃഷ അവതരിപ്പിച്ച നായികയുടെ ബാല്യകാലം അഭിനയിച്ചത് ഗൗരിയായിരുന്നു. അതിനാല്‍ അന്ന് മുതല്‍ ഗൗരിയെന്നാല്‍ ആരാധകര്‍ക്ക് 96 ലെ ജാനുവാണ്.

പക്ഷെ ജാനു വെറും കഥാപാത്രം മാത്രമാണെന്നും താന്‍ മറ്റൊരാളെന്നുമാണ് ഗൗരിയുടെ സോഷ്യല്‍ മീഡിയയില്‍ നിന്നും വായിച്ചെടുക്കാന്‍ സാധിക്കുക. എന്നാല്‍ താരത്തിന്റെ ആരാധകരില്‍ പലരും ഈ വസ്തുത മനസിലാക്കുന്നില്ല. താരം പങ്കുവച്ച പുതിയ വീഡിയോയിലെ കമന്റുകളെല്ലാം ഇതാണ് വ്യക്തമാക്കുന്നത്. താരത്തില്‍ നിന്നും ഇതുപോലൊന്ന് പ്രതീക്ഷിച്ചില്ലെന്നാണ് ആരാധകര്‍ പറയുന്നത്. നിരവധി പേരാണ് സദാചാര കമന്റുകളുമായി താരത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ദേ ദേ തുണി കുറയണ്..ഇത് കണ്ടിട്ട് വല്ല തെലുങ്ക് സംവിധായകര്‍ വല്ലോം ചാന്‍സ് കൊടുത്താല്‍ മതിയായിരിയുന്നു പാവത്തിന്, എന്താണ് ജാനു ഇത്? ഇത് ഇഷ്ടമായില്ല, അങ്ങനെ അവളും മാറി കുറച്ച് സിനിമയായപ്പോള്‍, പോയി പോയി കൈവിട്ടു പോയി, ജാനു ഇതെന്ത് കോലമാണ്, സായ് പല്ലവിയെ കണ്ടു പഠിക്കണം, അടുത്ത സണ്ണി ലിയോണ്‍ തമിഴ് പതിപ്പ്, ന്‌റെ കിഷാ എന്തൊക്കെ കാണണം, പെണ്ണേ നിന്റെ പാന്റ് എവിടെ? എന്തിനാണ് ഇങ്ങനെയുള്ള ഡ്രസ് ഇടുന്നത്? എന്നിങ്ങനെയാണ് താരത്തിനെതിരെയുള്ള കമന്റുകള്‍.

Gouri G Kishan

അതേസമയം ഗൗരി ജി കിഷന് പിന്തുണയുമായും ആളുകളെത്തിയിട്ടുണ്ട്. അവള്‍ മഴ ആസ്വദിക്കുക മാത്രമാണ് ചെയ്യുന്നത്. ആളുകള്‍ അവളെ ജഡ്ജ് ചെയ്യുന്നത് നിര്‍ത്തണം. തങ്ങളുടെ ചിന്തകളും നോട്ടവുമൊക്കെ ആളുകള്‍ മാറ്റിയേ തീരു എന്നാണ് താരത്തിന് പിന്തുണയുമായി എത്തുന്നവര്‍ പറയുന്നത്. നേരത്തെ തന്നെ ഇപ്പോഴും ആളുകള്‍ കാണുന്നത് 96 ലെ ജാനുവായിട്ടാണെന്നാണ് ഗൗരി നേരത്തെ പറഞ്ഞത്.

അതേസമയം ലിറ്റില്‍ മിസ് റാവുത്തര്‍ ആണ് ഗൗരിയുടെ ഒടുവി്ല്‍ പുറത്തിറങ്ങിയ സിനിമ. ഒരു ഭാരത സര്‍ക്കാര്‍ ഉല്‍പ്പന്നം ആണ് ഗൗരിയുടെ പുതിയ സിനിമ.

More from Filmibeat

Read more about: gouri g kishan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X