ആരാധകരെ ഞെട്ടിച്ച് 96 ലെ ഡിലീറ്റഡ് സീന്‍ പുറത്ത്! ജാനുവിനും പ്രേക്ഷകര്‍ക്കും ഒന്നൊന്നര സര്‍പ്രൈസ്!!

തമിഴ് ചിത്രമാണെങ്കിലും കേരളത്തിലും വലിയ തരംഗം സൃഷ്ടിച്ച സിനിമയായിരുന്നു 96. വിജയ് സേതുപതിയെ നായകനാക്കി സി പ്രേം കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ തൃഷ കൃഷ്ണനായിരുന്നു നായിക. ഒക്ടോബര്‍ നാലിന് തിയറ്ററുകളിലേക്ക് എത്തിയ സിനിമ ഇപ്പോഴും ഓരോ പ്രേക്ഷകന്റെയും ഹൃദയത്തിലുണ്ട്. അത്രയധികം ഫീല്‍ സിനിമയില്‍ ഉണ്ടായിരുന്നെന്നാണ് ആരാധകര്‍ പറയുന്നത്.

സിനിമയിലെ കാതലേ, കാതലേ എന്ന് തുടങ്ങുന്ന പാട്ടും റാമും ജാനുവുമെല്ലാം മലയാളികളും അത്ര പെട്ടന്നൊന്നും മറക്കില്ല. എസ് ജാനകി ദേവിയും അവളുടെ കൂട്ടുകാരന്‍ റാമുമാണ് സിനിമയിലെ കഥാപാത്രങ്ങള്‍. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഇഷ്ടപ്പെട്ടിരുന്ന രണ്ട് പേരും ഒന്നിക്കാന്‍ കഴിയാതെ പോയതും അവരുടെ നൊമ്പരപ്പെടുത്തുന്ന കഥയുമായിരുന്നു സിനിമയിലുണ്ടായിരുന്നത്.

96-movie-

സിനിമ പുറത്തിറങ്ങി മാസങ്ങളായിട്ടും ഇപ്പോഴും അതിന്റെ തരംഗം അവസാനിച്ചിട്ടില്ലെന്ന് പറയാം. സിനിമയില്‍ നിന്നും ഡിലീറ്റ് ചെയ്ത ഒരു രംഗം പുറത്ത് വിട്ട് പ്രേക്ഷകര്‍ക്കും സര്‍പ്രൈസ് കൊടുത്തിരിക്കുകയാണ്. റാമിന്റെയും ജാനുവിന്റെയും നിര്‍ണായകമായ ആ രാത്രിയില്‍ നടക്കുന്ന ഒരു രംഗമാണ് സിനിമയില്‍ നിന്നും ഒഴിവാക്കിയിരുന്നത്. അതാണിപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

സിനിമയിലെ ജാനുവിന് എസ് ജാനകി എന്ന പേര് മാതാപിതാക്കള്‍ നല്‍കാന്‍ കാരണം ഗായിക എസ് ജാനകിയാണ്. ജാനുവിന് അത്രയധികം പ്രിയങ്കരിയായ സാക്ഷന്‍ എസ് ജാനകിയെ റാം നേരില്‍ കാണിച്ച് കൊടുക്കുന്നതാണ് പുറത്ത് വന്ന സീനിലുള്ളത്. എസ് ജാനകി സിനിമയില്‍ ഉണ്ടായിട്ടും ഇത്ര മനോഹരമായ രംഗം എന്തിനാണ് ഒഴിവാക്കിയതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സമയംദൈര്‍ഘ്യം മൂലമാണ് ഈ രംഗം വെട്ടിമാറ്റിയതെന്നാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X