മലയാളികളുടെ അസ്ഥിയ്ക്ക് പിടിച്ച പ്രണയം! റാമും ജാനുവും കലക്കി,അടപടലം ട്രോളുമായി വിടാതെ ട്രോളന്മാര്‍

ചില സിനിമകള്‍ പ്രേക്ഷകരെ ഒരുപോലെ സ്വാധീനിക്കും. അത്തരമൊരു സിനിമ റിലീസിനെത്തിയിരിക്കുകയാണ്. വിജയ് സേതുപതിയെ നായകനാക്കി സി പ്രേം കുമാര്‍ സംവിധാനം ചെയ്ത തമിഴ് സിനിമയാണ് 96. ഒക്ടോബര്‍ നാലിന് റിലീസിനെത്തിയ ചിത്രം തമിഴ്‌നാട്ടിലും കേരളത്തിലും ഒരുപോലെ തരംഗമായി മാറിയിരിക്കുകയാണ്.

കിടിലനൊരു പ്രണയകഥ പറയുന്ന സിനിമയില്‍ തൃഷയാണ് നായിക. സിനിമ കണ്ടവരെല്ലാം നല്ല അഭിപ്രായമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. വിജയ് സേതുപതിയ്ക്കും തൃഷയ്ക്കും വലിയ പിന്തുണയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളന്മാരും സജീവമായിരിക്കുകയാണ്.

96

96

കിടിലനൊരു റൊമാന്റിക് ചിത്രം കാണണമെന്നുള്ളവര്‍ 96 ന് ടിക്കറ്റെടുത്താല്‍ മതി. സി പ്രേം കുമാര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം തിയറ്ററുകള്‍ കീഴടക്കി പ്രദര്‍ശനം തുടരുകയാണ്. നായകനായി വിജയ് സേതുപതി തകര്‍ക്കുമ്പോള്‍ ഏറെ നാളുകള്‍ക്ക് ശേഷം ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ്. ഇവര്‍ക്കൊപ്പം വര്‍ഷ ബോളമ്മ, ആദിത്യ ഭാസ്‌കര്‍, ഗൗരി ജി കൃഷ്ണ, ദേവദര്‍ശിനി, തുടങ്ങി നിറയെ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സിനിമയെ കുറിച്ച് ട്രോളന്മാര്‍ പറയുന്നതിങ്ങനെയാണ്.

വണ്ടര്‍ഫുള്‍ ഫീലിംഗ്

വണ്ടര്‍ഫുള്‍ ഫീലിംഗ്

96 എന്ന സിനിമ കണ്ടവര്‍ക്കെല്ലാം ഒറ്റ വാക്കില്‍ പറയാന്‍ ഉള്ളത് വണ്ടര്‍ഫുള്‍ ഫീലിംഗ് ആണെന്നതാണ്. അടുത്ത കാലത്തൊന്നും ഇത്രയും ഫീലോട് കൂടി സിനിമ കണ്ടിട്ടില്ലെന്നും ആരാധകര്‍ പറയുന്നു.

സേതുപതി അണ്ണന്‍

സേതുപതി അണ്ണന്‍

വിജയ് സേതുപതിയുടെ പുതിയ സിനിമ നന്നായിട്ടുണ്ടെന്ന് പറയുന്നത് കേട്ടു. സേതുപതിയെന്ന് വിളിക്കരുതെന്നും അദ്ദേഹത്തെ സേതുപതി അണ്ണന്‍ എന്ന് വിളിക്കാനുമാണ് ആരാധകര്‍ പറയുന്നത്.

ഗംഭീര തിരിച്ച് വരവ്

ഗംഭീര തിരിച്ച് വരവ്

കുറെ കാലത്തെ ഇടവേളയ്ക്ക് ശേഷം സിനിമാ ഫീല്‍ഡിലേക്ക് തിരിച്ച് വന്ന നടിയാണ് തൃഷ. ശേഷം തൃഷയുടെ ഗംഭീര പ്രകടനമാണ് 96 എന്ന സിനിമയിലൂടെ കാണാന്‍ സാധ്യച്ചതെന്ന കാര്യത്തില്‍ സംശയമില്ല.

മൗത്ത് പബ്ലിസിറ്റി

മൗത്ത് പബ്ലിസിറ്റി

ഓവര്‍ ഹൈപ്പ് ഇല്ലാതെ വന്ന് വെറും മൗത്ത് പബ്ലിസിറ്റിയിലൂടെ പ്രേക്ഷകരുടെ മനസ് കീഴടക്കിയ സിനിമകളുണ്ട്. അത്തരത്തില്‍ അടുത്ത കാലത്ത് റിലീസിനെത്തിയ രണ്ട് സിനിമകളാണ് വരത്തനും 96 ഉം.

എവിടുന്ന് കിട്ടുന്നു..

എവിടുന്ന് കിട്ടുന്നു..

ഫഹദ് ഫാസിന്റെയും വിജയ് സേതുപതിയുടെയും അടുത്ത കാലത്തിറങ്ങിയ സിനിമകള്‍ പരിശേധിച്ചാല്‍ ഒരു കാര്യം മനസിലാവും. രണ്ട് പേര്‍ക്കും കിട്ടുന്നതെല്ലാം മറ്റ് നടന്മാര്‍ക്ക് കിട്ടാത്ത വെറൈറ്റി സ്‌ക്രിപ്റ്റുകളാണ്.

ആദ്യം മനസില്‍ വരുന്നത്

ആദ്യം മനസില്‍ വരുന്നത്

96 കണ്ടിറങ്ങിയ ഏതൊരാള്‍ക്കും ആദ്യം മനസില്‍ ഓടി വരുന്നത് അത് പോലെ ഒരു പത്താം ക്ലാസ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘമം സംഘടിപ്പിക്കണം എന്നാകും.

ആ ഫീല്‍ ഉണ്ടല്ലോ..

ആ ഫീല്‍ ഉണ്ടല്ലോ..

സ്‌നേഹിക്കുന്ന പെണ്ണിന്റെ മുന്‍പില്‍ നില്‍ക്കുമ്പോള്‍ ഹൃദയം പട പടാന്ന് അടിക്കുന്ന ആ ഫീല്‍ ഒരിക്കലെങ്കിലും അനുഭവിച്ചവര്‍ക്ക് 96 ലെ ഈ രംഗം അത്രത്തോളം വേദനിപ്പിച്ചിട്ടുണ്ടാവും.

ജാനു മലയാളിയാണ്

ജാനു മലയാളിയാണ്

ചിത്രത്തില്‍ ജാനു എന്ന തൃഷ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ച കുട്ടിയും ശ്രദ്ധിക്കപ്പെട്ടിരുന്നു. സത്യമെന്താണെന്ന് വെച്ചാല്‍ ആ കുട്ടി പത്തനംതിട്ട സ്വദേശിനിയായ ഗൗരിയാണ്.

ഓവര്‍റേറ്റഡ് മൂവി

ഓവര്‍റേറ്റഡ് മൂവി

കുറച്ച് നാള്‍ കഴിയുമ്പോള്‍ മലയാളികളുടെ ഇടയില്‍ മാത്രം ഓവര്‍ റേറ്റഡ് എന്ന് മുദ്ര കുത്തപ്പെടാന്‍ പോവുന്ന സിനിമയായിരിക്കും 96. അതാണ് ശീലം.

പേര് ലഭിക്കും

പേര് ലഭിക്കും

മലയാളി എന്ന നിലയില്‍ ഒരു സങ്കടം തോന്നുന്ന വിജയ് സേതുപത് കേരളത്തില്‍ ജനിച്ചിട്ടില്ലെന്നുള്ളതാണെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ കുറച്ച് നാളുകള്‍ക്കുള്ളില്‍ മോസ്റ്റ് അന്റേറ്റഡ് ആക്ടര്‍ എന്ന് പേര് ലഭിക്കും.

അന്നും ഇന്നും ഒരുപോലെ

അന്നും ഇന്നും ഒരുപോലെ

15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നായികയായി വേഷം ചെയ്ത് തുടങ്ങിയതാണ് നയന്‍താരയും തൃഷയും. വര്‍ഷം ഒരുപാട് കടന്ന് പോയാലും അന്നും ഇന്നും നായിക വേഷത്തില്‍ തന്നെ തുടരുകയാണ് രണ്ട് പേരും.

 ജാനു

ജാനു

തനിക്ക് നഷ്ടപ്പെട്ട് പോയ ജീവിതം രണ്ട് നിമിഷത്തേക്ക് തിരിച്ച് പിടിച്ച ജാനുവിന്റെ ഈ നിമിഷം സിനിമ കണ്ടവര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X