അഹാനയേക്കാള്‍ സുന്ദരി ദിയ തന്നെ! സഹോദരിമാരെ തമ്മിലടിപ്പിക്കാനുള്ള കമന്റ്; പ്രതികരണവുമായി ദിയ

സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് ദിയ കൃഷ്ണ. നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ കൃഷ്ണ. കൃഷ്ണ കുമാറിന്റെ നാല് മക്കളും ഇന്ന് മലയാളികള്‍ക്ക് സുപരിചിതരാണ്. അഭിനേത്രിയായും സോഷ്യല്‍ മീഡിയ താരവുമായുമെല്ലാം മൂത്ത മകള്‍ അഹാന കൃഷ്ണ നിറഞ്ഞു നില്‍ക്കുന്നു. ഇളയ മക്കളായ ഇഷാനിയും ഹന്‍സികയുമെല്ലാം ഇതിനോടകം തന്നെ സിനിമയില്‍ സാന്നിധ്യം അറിയിച്ചവരും സോഷ്യല്‍ മീഡിയ താരങ്ങളുമാണ്.

എന്നാല്‍ കൃഷ്ണ സിസ്‌റ്റേഴ്‌സില്‍ സോഷ്യല്‍ മീഡിയയിലെ താരമാണ് ദിയ കൃഷ്ണ. ദിയ പങ്കുവെക്കാറുള്ള റീലുകളും വ്‌ളോഗുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ദിയയുടെ വ്യക്തി ജീവിതവും വാര്‍ത്തകളില്‍ നിറയാറുണ്ട്. അശ്വിന്‍ ഗണേഷുമായുള്ള ദിയയുടെ പ്രണയം ഈയ്യടുത്താണ് താരം ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തിയത്. പിന്നാലെ ഇരുവരും ഒരുമിച്ചുള്ള അഭിമുഖങ്ങളും വൈറലായിരുന്നു.

Ahaana Krishna

ഇതിനിടെ ഇപ്പോഴിതാ ദിയയുടെ ഒരു പ്രതികരണം ശ്രദ്ധ നേടുകയാണ്. സഹോദരി അഹാനയെക്കുറിച്ചും തന്നെക്കുറിച്ചും പറഞ്ഞൊരു കമന്റിനോടുള്ള ദിയയുടെ പ്രതികരണമാണ് വൈറലായി മാറുന്നത്. കൃഷ്ണ സിസ്റ്റേഴ്‌സിനെ സോഷ്യല്‍ മീഡിയയിലെ ചിലര്‍ പലപ്പോഴും താരതമ്യം ചെയ്യാറുണ്ട്. കൂട്ടത്തില്‍ ആര്‍ക്കാണ് കൂടുതല്‍ ആരാധകരുള്ളത്, ആരാണ് കൂടുതല്‍ സുന്ദരി, ആരാണ് നല്ല നര്‍ത്തകി, ആരാണ് നല്ല വ്യക്തി എന്നൊക്കെ സോഷ്യല്‍ മീഡിയ നിരന്തരം താരതമ്യം ചെയ്യാറുണ്ട്.

തീര്‍ത്തും അനാവശ്യമായ ഇത്തരത്തിലുള്ളൊരു കമന്റിനോടുള്ള ഒരാളുടെ പ്രതികരണമാണ് ദിയ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പങ്കുവച്ചൊരു വീഡിയോയ്ക്ക് താഴെയായിരുന്നു ഒരാള്‍ അഹാനയേയും ദിയയും കുറിച്ച് കമന്റ് ചെയ്തത്. ഇവളെ കാണാന്‍ അഹാനയേക്കാള്‍ ഭംഗിയുണ്ട് എന്നായിരുന്നു ഒരാളുടെ കമന്റ്. പിന്നാലെ ഇതിന് മറുപടിയുമായി ചിലര്‍ എത്തുകയായിരുന്നു. ചിലര്‍ അംഗീകരിച്ചപ്പോള്‍ ഈ താരതമ്യം ചെയ്യല്‍ അവസാനിപ്പിക്കാനായിരുന്നു ഒരാള്‍ പറഞ്ഞത്.

''സഹോദരിമാരെ, സ്ത്രീകളെ തന്നെ എതിരാളികളായി ചിത്രീകരിക്കുന്നത് അവസാനിപ്പിക്കണം. ഓരോരുത്തര്‍ക്കും അവരവരുടേതായ ഭംഗിയുണ്ട്'' എന്നായിരുന്നു മെര്‍ലിന്‍ എന്ന അക്കൗണ്ടില്‍ നിന്നും വന്ന കമന്റ്. പിന്നാലെ ഈ അക്കൗണ്ടില്‍ ഈ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചു കൊണ്ട് താരതമ്യത്തെ വിമര്‍ശിക്കുന്ന സ്റ്റോറിയും പ്രത്യക്ഷ്യപ്പെടുകയായിരുന്നു.

ദയവ് ചെയ്ത് സഹോദരങ്ങളെ/സഹോദരിമാരെ എതിര്‍ ചേരികളില്‍ നിര്‍ത്തുന്നത് നിര്‍ത്തുക. ഒന്ന് മറ്റൊന്നിനേക്കാള്‍ കൂടുതല്‍ റെഡ്ഡോ കൂടുതല്‍ ഓറഞ്ചോ ആണെന്ന് കരുതി പ്രൊഡക്ടുകള്‍ക്ക് എന്ത് ചെയ്യാനാകും. തനിക്ക് നേരെ എറിയപ്പെടുന്ന കല്ലുകളൊക്കെ ചേര്‍ത്തുവച്ച് വളരെ ചെറിയ പ്രായത്തില്‍ തന്നെ പണം സമ്പാദിക്കുന്നൊരു ബിസിനസ് കെട്ടിപ്പടുക്കുന്ന ദിയയ്ക്ക് ആശംസകള്‍, ആദരം എന്നായിരുന്നു ആരാധികയുടെ പ്രതികരണം.

Ahaana Krishna

പിന്നാലെ ഈ കമന്റും സ്‌റ്റോറിയും പങ്കിട്ടു കൊണ്ട് ദിയ രംഗത്തെതുകയായിരുന്നു. ചിരിച്ചു കൊണ്ടാണ് ദിയ സ്റ്റോറി പങ്കിട്ടിരിക്കുന്നത്. ദിയയുടെ സ്റ്റോറി സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ദിയയുടേയും ആരാധികയുടേയും പ്രതികരണത്തോട് സോഷ്യല്‍ മീഡിയയിലും അനുകൂല നിലപാടുകളാണ് ഉയരുന്നത്.

അതേസമയം ദിയ കൃഷ്ണയും അശ്വിന്‍ ഗണേഷും കഴിഞ്ഞ ദിവസം പങ്കുവച്ച ക്യു ആന്റ് എ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു. തങ്ങളുടെ വിവാഹം അധികം വൈകാതെ തന്നെയുണ്ടാകുമെന്നാണ് അശ്വിനും ദിയയും പറഞ്ഞത്. അതിന്റെ പ്ലാനിംഗുകള്‍ നടക്കുകയാണെന്നും ഇരുവരും പറഞ്ഞിരുന്നു. തന്റെ ജോലിയെക്കുറിച്ചും മുന്‍ പ്രണയങ്ങളെക്കുറിച്ചും അശ്വിന്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X