twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിങ്ങള്‍ എന്തുകൊണ്ടാണ് നല്ല സിനിമകള്‍ കാണാന്‍ ഇത്രയും വൈകുന്നത്? ആരാധകന് അല്‍ഫോണ്‍സിന്റെ മാസ് മറുപടി

    |

    രണ്ട് സിനിമകള്‍ കൊണ്ട് തന്നെ മലയാള സിനിമയുടെ ഭൂമിശാസ്ത്രം മാറ്റി മറിച്ച സംവിധായകന്‍ ആണ് അല്‍ഫോണ്‍സ് പുത്രന്‍. നേരം എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നില്‍ പ്രതീക്ഷ വെക്കാം എന്ന് വ്യക്തമാക്കിയ അല്‍ഫോണ്‍സ് പ്രേമം എന്ന തന്റെ രണ്ടാമത്തെ ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമയെ ആകെ ഇളക്കി മറിക്കുകയായിരുന്നു. താരത്തില്‍ നിന്നും സൂപ്പര്‍ താരത്തിലേക്ക് നിവിന്‍ പോളിയെ എത്തിച്ച സിനിമയാണ് പ്രേമം. മലയാളത്തിന് പുറത്ത് മറ്റ നാടുകളിലും ഹിറ്റായി മാറിയ പ്രേമത്തിന് മറ്റ് ഭാഷകളിലും റീമേക്കുകള്‍ ഒരുങ്ങിയിരുന്നു. ഫിലിം മേക്കിംഗില്‍ മലയാള സിനിയിലൊരു പുതിയ വഴി തന്നെ തുറക്കുകയായിരുന്നു പ്രേമം എന്ന ചിത്രം.

    'ഇന്റർവെൽ കാണിക്കാതിരുന്നതിനാൽ സിനിമ കഴിഞ്ഞെന്ന് കരുതി‌ ചിലർ ഇറങ്ങിപ്പോയി'; വിനീതും സഹസംവിധായകരും പറയുന്നു!'ഇന്റർവെൽ കാണിക്കാതിരുന്നതിനാൽ സിനിമ കഴിഞ്ഞെന്ന് കരുതി‌ ചിലർ ഇറങ്ങിപ്പോയി'; വിനീതും സഹസംവിധായകരും പറയുന്നു!

    പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ നീണ്ടൊരു ഇടവേളയെടുക്കയായിരുന്നു. അല്‍ഫോണ്‍സിന്റെ പുതിയ സിനിമയ്ക്കായുള്ള കാത്തിരിപ്പ് ഇപ്പോള്‍ ആറ് കൊല്ലം പിന്നിട്ടിരിക്കുകയാണ്. ഇപ്പോഴിതാ താരം തന്റെ മൂന്നാമത്തെ ചിത്രത്തിന്റെ അണിയറയിലാണ്. സോഷ്യല്‍ മീഡിയയിലും ഈയ്യടുത്താണ് അല്‍ഫോണ്‍സ് വീണ്ടും സജീവമായി മാറുന്നത്. സിനിമകളെക്കുറിച്ചും മറ്റുമുള്ള അല്‍ഫോണ്‍സിന്റെ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്. മറയില്ലാതെ പ്രതികരിക്കുന്ന, സംസാരിക്കുന്ന വ്യക്തിയെന്ന നിലയിലാണ് അല്‍ഫോണ്‍സിന് സോഷ്യല്‍ മീഡിയ കയ്യടിക്കുന്നത്.

    അല്‍ഫോണ്‍സ് നല്‍കിയ മറുപടി

    ഇപ്പോഴിതാ അല്‍ഫോണ്‍സിന്റെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റും അതിലെ ഒരു കമന്റും ആ കമന്റിന് അല്‍ഫോണ്‍സ് നല്‍കിയ മറുപടിയുമെല്ലാം സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്. താന്‍ കണ്ട, തനിക്കിഷ്ടപ്പെട്ട സിനിമകളെക്കുറിച്ച് അല്‍ഫോണ്‍സ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. ഇങ്ങനെ കഴിഞ്ഞ ദിവസം അല്‍ഫോണ്‍സ് പുത്രന്‍ പങ്കുവച്ചത് തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയെക്കുറിച്ചായിരുന്നു. സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത തിങ്കളാഴ്ച നിശ്ചയം സോണി ലൈവിലൂടെയായിരുന്നു റിലീസ് ചെയ്തത്. പോയ വര്‍ഷമായിരുന്നു സിനിമയുടെ റിലീസ്. വലിയ സ്വീകരണമായിരുന്നു ചിത്രത്തിന് സിനിമ ആസ്വാദകര്‍ നല്‍കിയത്. 2021 ലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായാണ് തിങ്കളാഴ്ച നിശ്ചയം വിലയിരുത്തപ്പെടുന്നത്.

    തിങ്കളാഴ്ച നിശ്ചയം

    തിങ്കളാഴ്ച നിശ്ചയം കണ്ടുവെന്നും ക്യൂട്ട് സിനിമയാണെന്നുമായിരുന്നു അല്‍ഫോണ്‍സ് പറഞ്ഞത്. ചിത്രത്തിലെ താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ്‌സ്‌നേഹവും ആദരവും അറിയിക്കുന്നതായും നിങ്ങൡ നിന്നും ഒരുപാട് മനോഹരമായ സിനിമകള്‍ പ്രതീക്ഷിക്കുന്നതായും അല്‍ഫോണ്‍സ് കുറിച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് അല്‍ഫോണ്‍സിന്റെ പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്. തനിക്ക് ലഭിക്കുന്ന കമന്റുകള്‍ക്ക് മറുപടി നല്‍കുന്ന ശീലവും അല്‍ഫോണ്‍സിനുണ്ട്. ഇതിനിടെ ഒരാള്‍ എന്തുകൊണ്ടാണ് നല്ല സിനിമകള്‍ കാണാന്‍ വൈകുന്നതെന്ന് ചോദിക്കുകയായിരുന്നു. 'സര്‍, നിങ്ങള്‍ എന്തുകൊണ്ടാണ് നല്ല സിനിമകള്‍ കാണുവാന്‍ ഇത്രയും വൈകുന്നത്?'' എന്നാണ് പോസ്റ്റിന് താഴെ എത്തിയ കമന്റ്

     ഗോള്‍ഡ്

    പിന്നാലെ തന്നെ അല്‍ഫോണ്‍സ് പുത്രന്‍ മറുപടിയുമായി എത്തുകയായിരുന്നു. ഞാന്‍ ഇപ്പാള്‍ നിങ്ങള്‍ക്ക് കാണുവാന്‍ വേണ്ടി ഒരു നല്ല സിനിമ ഒരുക്കി കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് എനിക്ക് ഇപ്പോള്‍ സിനിമകള്‍ കാണുവാന്‍ സമയം കിട്ടുന്നില്ല'' എന്നാണ് സംവിധായകന്റെ മറുപടി. അല്‍ഫോണ്‍സിന്റെ മറുപടി സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഗോള്‍ഡ് ആണ് അല്‍ഫോണ്‍സിന്റെ പുതിയ സിനിമ. ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. പൃഥ്വിരാജാണ് ചിത്രത്തിലെ നായകന്‍. നയന്‍താരയാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പണികള്‍ നടന്നു കൊണ്ടിരിക്കുകയാണ്. അതേസമയം ഗോള്‍ഡ് എപ്പോള്‍ എത്തുമെന്ന ചോദ്യത്തിനും സംവിധായകന്‍ മറുപടി നല്‍കിയിട്ടുണ്ട്. ''ഉടന്‍ തന്നെ ഷോയ്ക്ക് തയ്യാറെടുത്തു കൊള്ളു ബ്രോ'' എന്നാണ് അല്‍ഫോണ്‍സിന്റെ മറുപടി.

    Recommended Video

    Bro Daddy Real Review | കണ്ടിരിക്കാൻ പോലും പറ്റില്ലേ ബ്രോ ഡാഡി ? | FilmiBeat Malayalam
    പ്രേമം

    2015 ലായിരുന്നു പ്രേമം റിലീസാകുന്നത്. മലയാളത്തിലെ എക്കാലത്തേയും വലിയ വിജയങ്ങളിലൊന്നായിരുന്നു പ്രേമം. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അല്‍ഫോണ്‍സ് അടുത്ത സിനിമ പ്രഖ്യാപിക്കുന്നത്. ലോക സിനിമയില്‍ ഒരു പുതുമയുമില്ലാത്ത മൂന്നാമത്തെ സിനിമ എന്ന ടാഗ് ലൈനോടെ പാട്ട് എന്ന സിനിമയായിരുന്നു അല്‍ഫോണ്‍സ് പ്രഖ്യാപിച്ചത്. ഫഹദ് ഫാസിലും നയന്‍താരയുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. എന്നാല്‍ കൊവിഡ് പ്രതിസന്ധിയും മറ്റും മൂലം ഈ സിനിമയുടെ റിലീസ് നീണ്ടു പോവുകയായിരുന്നു. ഇതോടെയാണ് അല്‍ഫോണ്‍സ് പൃഥ്വിരാജിനേയും നയന്‍താരയേയും പ്രധാന വേഷങ്ങളില്‍ അവതരിപ്പിക്കുന്ന ഗോള്‍ഡ് ഒരുക്കാന്‍ തീരുമാനിക്കുന്നത്.

    Read more about: alphonse puthren
    English summary
    A Fan Asks Alphonse Puthren Why He Is Always Late To Watch Good Movies
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X