twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'എല്ലാവര്‍ക്കും ഭരതനും, ലോഹിയും, ഒക്കെ ഉണ്ടായപ്പോള്‍ എനിക്ക് ആകെ ഒരു രഞ്ജി പണിക്കര്‍ അല്ലേ ഉണ്ടായിരുന്നുള്ളൂ'

    |

    മലയാള സിനിമയിലെ സൂപ്പര് താരമായ സുരേഷ് ഗോപിയുടെ ജന്മദിനമാണ് ഇന്ന്. സിനിമാ ലോകവും ആരാധകരും പ്രിയ താരത്തിന് ആശംസകളുമായി എത്തിയിരുന്നു. ഇതിനിടെ സുരേഷ് ഗോപിയുടെ കരിയറിനെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും സംസാരിക്കുന്നൊരു കുറിപ്പുമായി എത്തിയിരിക്കുകയാണ് ആരാധകന്‍. രാജ് നാരായണ്‍ എന്ന ആരാധകനാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

    Also Read: സിഗററ്റ് വലിച്ച് നില്‍ക്കുന്ന ബിജു മേനോനെ പഞ്ചാബികള്‍ തെറി വിളിച്ചു; മല്ലു സിംഗ് അനുഭവം പറഞ്ഞ് മനോജ് കെ ജയന്‍Also Read: സിഗററ്റ് വലിച്ച് നില്‍ക്കുന്ന ബിജു മേനോനെ പഞ്ചാബികള്‍ തെറി വിളിച്ചു; മല്ലു സിംഗ് അനുഭവം പറഞ്ഞ് മനോജ് കെ ജയന്‍

    പണ്ടെങ്ങോ ഒരു ഇന്റര്‍വ്യൂവില്‍ സുരേഷേട്ടനോട് എന്തു കൊണ്ട് ഒരുപാട് ഡിഫറെന്റ് റോള്‍സ് ഉണ്ടായില്ല എന്നു അവതാരകന്‍ ചോദിച്ചപ്പോള്‍, എല്ലാവര്‍ക്കും ഭരതനും, ലോഹിയും, ഒക്കെ ഉണ്ടായപ്പോള്‍ എനിക്ക് ആകെ ഒരു രഞ്ജി പണിക്കര്‍ അല്ലേ ഉണ്ടായിരുന്നുള്ളു എന്ന നര്‍മം നിറഞ്ഞ ആ മറുപടിയില്‍ ഉണ്ടായിരുന്നു, അദ്ദേഹത്തിന്റെ നിരാശയും വേദനയും എന്നാണ് കുറിപ്പില്‍ പറയുന്നത്. തുടർന്ന് വായിക്കാം.

    Suresh Gopi

    ''അതിനു തക്ക കഴിവ് ഉണ്ടോ എന്ന സംശയം ഉള്ളവര്‍ക്ക് അദ്ദേഹം പലകുറി തെളിയിച്ചതുമാണ്. ആക്ഷന്‍ കിങ് ആയി പ്രേക്ഷകരുടെ മനസ്സില്‍ നിറഞ്ഞു നിന്നപ്പോഴും, നെഞ്ചോടു ചേര്‍ത്ത് നിര്‍ത്തിയ പെണ്ണിന്റെ ഐഡന്റിറ്റി പറയാന്‍ മടിച്ച , അവളുടെ സന്തോഷം മാത്രം ആഗ്രഹിച്ച ഇന്നലെയിലെ നരേന്ദ്രനും, സ്‌നേഹിച്ച പെണ്ണിനും വേണ്ടി ഏത് അറ്റം വരെയും പോയ സിന്ദൂരരേഖയിലെ ബാലചന്ദ്രനും, സഹപ്രവര്‍ത്തന്റെ മരണം നോവായി നെഞ്ചിലേറ്റിയ നായര്‍ സാബിലെ കേഡറ്റ് ഗോപകുമാറും, ആക്ഷന്‍ സീനും, സ്റ്റോറി കൊണ്ടും, ലൊക്കേഷന്‍ കൊണ്ടും, ശ്രീകര്‍ പ്രസാദ് ആയി നിറഞ്ഞാടിയ ... സ്വര്‍ണലത മാമിന്റെ അമരത്വം നിറഞ്ഞ ഒരു തരി കസ്തുരി എന്നു തുടങ്ങുന്ന സോങ്ങും... പിക്ചറിസഷനും കൊണ്ടും ഒക്കെ ഹെവി ആയ ഹൈവേ മൂവി''.

    ''അതേ ഡയറക്ടര്‍ ജയരാജ് തന്നെ ആണ് 3 വര്‍ഷത്തിന് ഇപ്പുറം 1997 കളിയാട്ടം എടുത്ത് സുരേഷേട്ടന്റെ മറ്റൊരു മുഖം വരച്ച് ചേര്‍ത്തത്. അനാഥത്വം പേറിയ ബെത്ലഹേം ഡെന്നിസും, കൂട്ടുകാരന് വേണ്ടി ചങ്ക് പറിച്ച് ഹോനായിക്ക് കൊടുത്ത സേതുമാധവനും,
    അപ്പൂസിന്റെ സ്വന്തം ഡോക്ടര്‍ അങ്കിള്‍ ആയും, സാക്ഷ്യത്തിലെ ഡോക്ടര്‍ സണ്ണി ആയും,പുരോഗമനം പറഞ്ഞു നടന്ന സോമനാഥന്‍ ആയി പൈതൃകത്തിലും,
    ഇന്നത്തെ തലമുറ വിശേഷിച്ചും കാണേണ്ട ചിത്രമായ, ഓസ്‌കാര്‍ നോമിനേഷന്‍ ലിസ്റ്റില്‍ പെട്ട ഗുരുവിലെ വിജയനാഥന്‍ രാജാവുമെല്ലാം ചില തെളിവ് മാത്രമാണ്''.

    ''പറഞ്ഞപോലെ ഒരു ജോഷിയിലോ, ഷാജി കൈലാസിലോ, കെ മധുവിലോ മാത്രം ഒതുക്കി പോയില്ലായിരുന്നെങ്കില്‍, ഒരുപാട് ഒരുപാട് കാരക്റ്റര്‍ റോള്‍സ് ഇപ്പൊള്‍ ഫിലിം റീല്‍സില്‍ സുരേഷേട്ടാ, നിങ്ങളുടെ പേരില്‍ ഉണ്ടായിരുന്നെനെ' എന്നാണ് ആരാധകന്‍ പറയുന്നത്.

    ''കേരള പോലീസിനെ വരെ സ്വാധീനിച്ച, കാരക്റ്റര്‍ കൊണ്ട് സൗത്ത് ഇന്ത്യ മുഴുവന്‍ പടര്‍ന്ന കയറിയ കമ്മിഷനറിലെ ഐക്കണിക്ക് റോള്‍ ഭരത് ചന്ദ്രനും. ഒരു അപ്പനും മകനും തമ്മിലുള്ള കെമിസ്ട്രിയും ആത്മബന്ധവും ഏറ്റവും നന്നായി ചിത്രീകരിച്ച ലേലത്തിലെ ചാക്കോച്ചിയും. മലയാളത്തില്‍ ഏറ്റവും നല്ല ഡോണ്‍ ആയി... DD ആയി, മഹാത്മായിലും, യുവതുര്‍ക്കിയില്‍ സിഥാര്‍ത്ഥ എന്ന തികഞ്ഞ രാജ്യ സ്‌നേഹിയെയും,ചാക്കോച്ചിയായും , ഭരത്തും, കുട്ടപ്പായിയും, ശ്രീകര്‍ പ്രസാദുമെല്ലാം ഇങ്ങേര് തീപ്പൊരി പ്രകടനം കാഴ്ച വെച്ചപ്പോള്‍, മറുവശത്തു അക്കാലത്തെ ഡയറക്ടര്‍സ് ഇദ്ദേഹത്തെ വേണ്ടവിധം ഉപയോഗിച്ചില്ല എന്നതാണ് സത്യം''. എന്നും കുറിപ്പില്‍ പറയുന്നു.

    ''ഒന്നു കൂടി ഉണ്ട്. ഓര്‍ക്കുവാന്‍ മലയാളം ഫിലിം ഇന്‍ഡസ്ട്രിയല്‍ തന്നെ ഒരുപാട് പേര്‍ക്ക് ഇഷ്ടമല്ലാത്ത ഒരു സൗത്ത് ഇന്ത്യ ഫാന്‍ ബേസ് ഇദ്ദേഹത്തിനു ഉണ്ടായിരുന്നു 90'സില്‍ ...അതും എഫ്ബിയും യും ഇന്‍സ്റ്റയും, എന്തിന് മൊബൈല്‍ പോലുമില്ലാത്ത സമയത്ത്, ആന്ധ്രയില്‍ അവരുടെ സൂപ്പര്‍സ്റ്റാര്‍സിനു സ്വന്തം പടം ഇറക്കാന്‍ സുരേഷേട്ടന്റെ സ്റ്റാര്‍ഡവും, ഫാന്‍ ബേസും പേടിച്ചിരുന്ന ഒരു കാലം''

    ''ഒടുവില്‍ സഹി കെട്ടു എല്ലാ ഡബ്ബ് ചെയ്ത മൂവീസ് അവര്‍ വിലക്കിയ സമയം.... ഇതെല്ലാം കൊണ്ടും ഇന്നും ഞാന്‍ വിശ്വസിക്കുന്നത് സുരേഷേട്ടന്റെ കഴിവുകളെ ഇന്നും വേണ്ട പരിഗണന ഇന്‍ഡസ്ട്രിയല്‍ നിന്നും ലഭിച്ചിട്ടില്ല. ഒരു മനുഷ്യന്‍ എന്ന നിലയില്‍,സഹജീവികള്‍ക്ക് എന്തായിരിക്കണമെന്ന് ഓരോ നിമിഷവും പഠിപ്പിച്ചു തരുന്ന സുരേഷേട്ടന് എല്ലാ വിധ ജന്മദിനാശംസകളും നേരുന്നു'' എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

    Read more about: suresh gopi
    English summary
    A Fan's Wirte Up About Suresh Gopi Sums Up How He Is An Underrated Actor Trapped In Similar Tropes
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X