For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഡേറ്റ് ചോദിച്ച് മാല പാര്‍വതി ചാര്‍ലി സംവിധായകന്റെ കോള്‍; അപരനെ കയ്യോടെ പിടികൂടി ഒറിജിനല്‍!

  |

  സിനിമകള്‍ കാണാനും സിനിമകളെക്കുറിച്ച് സംസാരിക്കാനുമൊക്കെ എല്ലാവര്‍ക്കും ഇഷ്ടമാണ്. സിനിമ പലര്‍ക്കും സ്വപ്‌നമാണ്. ഒരിക്കലെങ്കിലും സിനിമയില്‍ മുഖം കാണിക്കണമെന്ന് ആഗ്രഹിക്കാത്തവറില്ല. സിനിമയില്‍ സ്വന്തമായൊരു ഇടം നേടാന്‍ സാധിച്ചവരൊക്കെ ഒരുപാട് കഠിനാധ്വാനത്തിലൂടെയാണ് അവിടെ എത്തിച്ചേര്‍ന്നത്. എന്നാല്‍ എല്ലാ മേഖലകളേയും പോലെ തന്നെ വ്യാജന്മാരും ഒരുപാടുണ്ട് സിനിമാ രംഗത്തും.

  Also Read: 'കുഞ്ഞുങ്ങൾ ഉണ്ടാകില്ലെന്നാണ് കരുതിയത്, പിന്നീട് കരച്ചിലും നേർച്ചയും പ്രാർഥനയുമായിരുന്നു'; അനുഭവം പറഞ്ഞ് മഷൂറ

  അഭിനേതാക്കളുടെ അഭിനിവേശത്തെ മുതലെടുത്ത് പറ്റിക്കാനായി ചിലര്‍ ഇറങ്ങിത്തിരിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരക്കാര്‍ വഞ്ചിക്കുന്നത് പുതുമുഖങ്ങളെ മാത്രമല്ല സിനിമാ രംഗത്ത് സ്വന്തമായൊരു ഇടം നേടിയവരെ പോലും വ്യാജന്മാര്‍ വെറുതെവിടാറില്ല. ഇപ്പോഴിതാ ഇത്തരത്തിലൊരു അനുഭവം നേരിടേണ്ടി വന്നിരിക്കുകയാണ് മാല പാര്‍വതി.

  സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പ്രശസ്ത കന്നഡ സംവിധായകന്‍ കിരണ്‍രാജിന്റെ പേരില്‍ ലാണ് മാല പാര്‍വതിയ്ക്ക് വ്യാജ ഫോണ്‍ കോള്‍ വന്നിരിക്കുന്നത്. ഇന്ത്യയിലാകെ വിജയമായ '777 ചാര്‍ളി' എന്ന കന്നഡ ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകനാണ് കിരണ്‍രാജ്. മലയാളിയാണ് കിരണ്‍രാജ്. കേരളത്തിലും വലിയ വിജയമായിരുന്നു ചാര്‍ലി. കിരണിന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ ഡേറ്റ് ആവശ്യപ്പെട്ട്, കിരണ്‍രാജ് എന്നു പരിചയപ്പെടുത്തിയ ഒരാള്‍ മാലാ പാര്‍വതിയെ നിരന്തരം ഫോണില്‍ വിളിക്കുകയായിരുന്നു.

  ഇതോടെ തന്നെ വിളിച്ചത് കിരണ്‍ തന്നെയാണോ എന്ന് സ്ഥിരീകരിക്കാന്‍ '777 ചാര്‍ളി'യുടെ സൗണ്ട് ഡിസൈനറും പരിചയക്കാരനുമായ എം.ആര്‍. രാജാകൃഷ്ണനെ വിളിക്കുകയായിരുന്നു മാല പാര്‍വതി. രാജാകൃഷ്ണന്‍ വഴി ഈ വിഷയം കിരണ്‍രാജ് അറിഞ്ഞതോടെ മാല പാര്‍വതിയെ വിളിച്ചത് വ്യാജനാണെന്ന് വ്യക്തമാവുകയായിരുന്നു. പിന്നാലെ കിരണ്‍രാജിന്റെ നിര്‍ദേശ പ്രകാരം വ്യാജനെ കോണ്‍ഫറന്‍സ് കോളില്‍ ബന്ധിപ്പിച്ചുകൊണ്ട് മാലാ പാര്‍വതി കള്ളി പൊളിക്കുകയായിരുന്നു.

  ''മാലാ മാഡം കോണ്‍ഫറന്‍സ് കോളില്‍ എന്നെയും കണക്ട് ചെയ്ത് തട്ടിപ്പുകാരനോട് സിനിമയുടെ വിശദവിവരങ്ങള്‍ ആവശ്യപ്പെട്ടു. അയാള്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ ഇടപെടുകയും അയാള്‍ ആരാണെന്നും ഉദ്ദേശ്യമെന്താണെന്നും ചോദിച്ചു. കെണി മനസ്സിലായ അയാള്‍ കോള്‍ കട്ട് ചെയ്ത് ഫോണ്‍ സ്വിച് ഓഫ് ചെയ്തു. ഫോണ്‍ കോള്‍ ഞങ്ങള്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്'' എന്നാണ് സംഭവത്തെക്കുറിച്ച് കിരണ്‍ രാജ് പറയുന്നത്.

  'ഇത് വളരെ ഗൗരവമുള്ള വിഷയമാണ്. ഉത്തരവാദിത്തമുള്ള ഒരു പൗരന്‍ എന്ന നിലയില്‍ ഇത് എനിക്ക് ഒരിക്കലും പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നാണ് കിരണ്‍ പറയുന്നത്. മാല പാര്‍വതി മാഡം വളരെ ശക്തമായിത്തന്നെ ഈ പ്രശ്‌നത്തെ നേരിട്ടു. പക്ഷേ ഇത്തരം തട്ടിപ്പുകാരുടെ കുടുക്കില്‍ നിരവധി ചെറുപ്പക്കാര്‍ വീഴുമോ എന്ന് ഭയമുണ്ടെന്നും കിരണ്‍ പറയുന്നുണ്ട്. ഈ അജ്ഞാതന്‍ ഇതുപോലെ പലരെയും പറ്റിച്ചിട്ടുണ്ടാകാമെന്നും കിരണ്‍രാജ് ആശ പങ്കുവെക്കുന്നുണ്ട്.


  അതേസമയം സംഭവത്തെക്കുറിച്ച് മാല പാര്‍വതി ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  777 Charlie എന്ന ചിത്രത്തിന്റെ സംവിധായകന്‍ ആണ് എന്ന് പറഞ്ഞ് എനിക്ക് കോള്‍ വന്നത് ഈ മാസം 20നാണ്.18 ദിവസത്തെ ഡേറ്റ് ആണ് ചോദിച്ചത്.ശിവാനി ഗുപ്ത എന്നൊരു ബോളിവുഡ് പ്രൊഡക്ഷന്‍ ആള് വിളിക്കുമെന്നും പറഞ്ഞു.
  എന്നാല്‍ സംശയം തോന്നിയപ്പോള്‍ രാജാകൃഷ്ണനെ ഫോണില്‍ വിളിച്ചു. സംവിധായകന്‍ കിരണ്‍ രാജ് എന്നെ വിളിച്ചിട്ടുണ്ടാകുമോ എന്ന് സംശയം പ്രകടിപ്പിച്ചു. അപ്പോള്‍ തന്നെ രാജാ കൃഷ്ണന്‍ കോണ്‍ഫ്രന്‍സ് കോള്‍ ആക്കി കിരണ്‍ രാജിനെ ആഡ് ചെയ്തു. വിഷയം പറഞ്ഞപ്പോള്‍, ആള്‍ ആകെ വിഷമിക്കാന്‍ തുടങ്ങി. എന്ത് ചെയ്യാം എന്നാലോചിച്ചപ്പോള്‍, എന്നെ വിളിച്ച ആളെ ഞാന്‍ ആ കോളില്‍ അഡ് ചെയ്യാം എന്ന് പറഞ്ഞു.

  Recommended Video

  Lukman Avaran On Thallumaala: ടോവിനോയെ തല്ലി ബോധം കെടുത്തിയ ലുക്ക്മാൻ | *Interview

  കോള്‍ അയാള്‍ എടുത്തു. ഞാന്‍ എന്നെ പരിചയപ്പെടുത്തി, എന്നെ വിളിച്ചിരുന്നില്ലേ എന്ന് ചോദിച്ചു. ഉവ്വ് എന്നയാള്‍ മറുപടി പറഞ്ഞു. 777 ചാര്‍ളിയുടെ സംവിധായകന്‍, കിരണ്‍ രാജ് അല്ലെ എന്ന ചോദ്യത്തിന് അതെ കിരണ്‍ രാജ് ആണ് എന്നദ്ദേഹം മറുപടി നല്‍കി. പ്രൊഡക്ഷന്റെ ഡിറ്റെയില്‍സ് ചോദിച്ചപ്പോള്‍, തിരിച്ച് വിളിക്കാമെന്ന് അയാള്‍.


  ഉടനെ തന്നെ യഥാര്‍ത്ഥ സംവിധായകന്‍, ഇടപ്പെട്ടു.
  ഞാനാണ് കിരണ്‍ രാജ് ! എന്റെ പേരില്‍ താന്‍ ഏത് പ്രൊഡക്ഷന്‍ ഹൗസ് ആണ് ആരംഭിച്ചത് എന്നൊക്കെ ചോദിച്ചപ്പോള്‍, കട്ട് ചെയ്ത് പോയി.
  വേറെയും ആക്ടേഴ്‌സിനെ ഈ ആള്‍ ,ശ്രീ കിരണ്‍ രാജിന്റെ പേരില്‍ വിളിച്ചിട്ടുണ്ട് എന്നാണ് അറിയാന്‍ സാധിച്ചത്.
  777 ചാര്‍ളി എന്ന കന്നട സിനിമ, ഈ അടുത്തിറങ്ങിയ ഹിറ്റ് സിനിമയാണ്.കാസര്‍ഗോഡ്കാരനായ ഇദ്ദേഹത്തിന്റെ പേരുപയോഗിച്ചാണ് തട്ടിപ്പ് നടത്താന്‍ ശ്രമിച്ചത്.

  Read more about: maala parvathi
  English summary
  A Man Called Maala Parvathi Caliming To Be 777 Charlie's Director Kiranraj
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X