നിശബ്ദത ഇല്ലാക്കഥയുണ്ടാക്കാനുള്ള ലൈസന്‍സല്ല, ദൈവത്തെ ഓര്‍ത്ത് മനുഷ്യത്വം കാണിക്കൂ: വൈറല്‍ കുറിപ്പ്

മലയാളികളുടെ പ്രിയ ഗായികയാണ് അമൃത സുരേഷ്. സംഗീത റിയാലിറ്റി ഷോയിലൂടെയാണ് അമൃതയെ മലയാളികള്‍ പരിചയപ്പെടുന്നത്. പിന്നീട് സംഗീത രംഗത്ത് സജീവ സാന്നിധ്യമായി മാറുകയായിരുന്നു. പാട്ടു പോലെ തന്നെ,ഒരുപക്ഷെ അതിലും കൂടുതലായി ചര്‍ച്ച ചെയ്യപ്പെടാറുള്ളതാണ് അമൃതയുടെ വ്യക്തിജീവിതം. അമൃതയുടെ ജീവിതത്തിലെ ചെറിയ സംഭവങ്ങള്‍ പോലും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.

ബാലയുമായുണ്ടായ വിവാഹം മുതല്‍ വിവാഹ മോചനം വരേയും, ഗോപി സുന്ദറുമായുള്ള പ്രണയവുമൊക്കെസ സോഷ്യല്‍ മീഡിയയിലെ ചൂടുള്ള ചര്‍ച്ചാ വിഷയങ്ങളാണ്. ഇപ്പോഴിതാ ഒരിക്കല്‍ കൂടി അമൃതയുടെ സ്വകാര്യ ജീവിതം വാര്‍ത്തകളില്‍ ഇടം നേടുകയാണ്. അമൃതയ്ക്കും ഗോപി സുന്ദറിനും ഇടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിട്ടുണ്ടോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

Amritha Suresh

തങ്ങള്‍ ഒരുമിച്ച് ജീവിതം ആരംഭിച്ച വാര്‍ത്ത പങ്കുവച്ചു കൊണ്ടുള്ള പോസ്റ്റ് ഡിലീറ്റ് ചെയ്തതാണ് സോഷ്യല്‍ മീഡിയയുടെ സംശങ്ങള്‍ക്ക് കാരണം. എന്തുകൊണ്ടാണ് താരങ്ങള്‍ പോസ്റ്റ് പിന്‍വലിച്ചതെന്ന് വ്യക്തമായിട്ടില്ല. ഇരുവരും പിരിയാന്‍ തീരുമാനിച്ചോ, ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തുവോ എന്നൊക്കെയുള്ള സംശയങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഗോപി സുന്ദര്‍ അമൃതയെ അണ്‍ഫോളോ ചെയ്തതും വേര്‍ പിരിയല്‍ സംശയങ്ങള്‍ക്ക് ശക്തി പകരുന്നുണ്ട്.

അമൃതയും ഗോപി സുന്ദറും പ്രണയത്തിലാണെന്ന വാര്‍ത്ത വലിയ തോതില്‍ ജനശ്രദ്ധ നേടിയ ഒന്നായിരുന്നു. പിന്നാലെ ഇരുവര്‍ക്കും നേരിടേണ്ടി വന്ന സൈബര്‍ ആക്രമണം അതിരൂക്ഷമായിരുന്നു. സോഷ്യല്‍ മീഡിയയിലെ ആക്രമങ്ങളെ പക്ഷെ ധീരമായി തന്നെ ഗോപി സുന്ദറും അമൃതയും നേരിട്ടു. തങ്ങളുടെ പ്രണയം സോഷ്യല്‍ മീഡിയയിലൂടെ തുറന്ന് കാണിക്കുന്നതിന് ഇരുവരും മടി കാണിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ആരാധകരെ നിരാശപ്പെടുത്തുന്നതാണ്.

ഇതിനിടെ ഇപ്പോഴിതാ ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ഗോപി സുന്ദറും അമൃതയും ഒരുമിച്ചുവെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ കടുത്ത സൈബര്‍ ആക്രമണം ഇരുവരും നേരിട്ടിരുന്നു. ഈ സമയത്ത് വൈറലായി മാറിയ കുറിപ്പാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്. അന്ന് ഈ കുറിപ്പ് അമൃതയും സഹോദരി അഭിരാമിയുമൊക്കെ പങ്കുവെക്കുകയും ചെയ്തിരുന്നതാണ്.

പച്ച മലയാളത്തില്‍ പറഞ്ഞാല്‍ എന്തൊക്കെ ഇല്ലാ വചനങ്ങള്‍ തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് പ്രചരിപ്പിച്ചിട്ടും അമൃത ആരെയെങ്കിലും കുറ്റപ്പെടുത്തിയിട്ടുണ്ടോ? അവളുടെ നിശബ്ദത ഇനിയും ഇല്ലാക്കഥകള്‍ ഉണ്ടാക്കി പ്രചരിപ്പിക്കാനുള്ള ലൈസന്‍സായി കാണരുതെന്നാണ് കുറിപ്പില്‍ പറയുന്നത്.

Amritha Suresh

എവിടെയോ ഒളിച്ചിരുന്ന് കീ ബോര്‍ഡില്‍ കപട വിപ്ലവം തീര്‍ക്കുന്ന സോഷ്യല്‍ മീഡിയ ദുഷ്പ്രഭുക്കന്മാരെ നിങ്ങള്‍ നിങ്ങളുടെ വീടുകളിലേക്ക് ഒന്ന് നോക്കൂ, റീച്ച് കിട്ടാന്‍ വേണ്ടി നിങ്ങളുടെ കുടുംബത്തിലെ ആരെയെങ്കിലും ആണ് ഇത്തരമൊരു കടന്നാക്രമണം നടത്തുന്നതെങ്കില്‍ നിങ്ങളുടെ പ്രതികരണം എന്തായിരിക്കും എന്നാണ് കുറിപ്പില്‍ ചോദിക്കുന്നത്. അന്ന് സോഷ്യല്‍ മീഡിയയില്‍ ചർച്ചയായ കുറിപ്പ് വീണ്ടും ശ്രദ്ധ നേടുകയാണ്.

അതേസമയം വാർത്തകളോട് ഗോപി സുന്ദറോ അമൃത സുരേഷോ ഇതുവരേയും പ്രതികരിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയുടെ പ്രചരണങ്ങളെ മുന്‍കാലത്ത് നേരിട്ടത് പോലെ ഇത്തവണയും ഇരുവരും നേരിടുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്. താരങ്ങളുടെ പ്രതികരണത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

Read more about: amrutha suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X