നല്ല കഥാപാത്രങ്ങള്‍ ചെയ്യുക, നിങ്ങളെ ഞങ്ങള്‍ പതിയെ വിസ്മരിക്കും; വൈറലായി മോഹന്‍ലാല്‍ ആരാധകന്റെ കുറിപ്പ്
താര ജീവിതത്തില്‍ ആരാധകര്‍ക്കുള്ള പ്രാധാന്യം എത്ര വലുതാണെന്നത് പറഞ്ഞ് അറിയിക്കേണ്ടതില്ല്. ഓരോ താരത്തേയും വളര്‍ത്തുന്നത് അവരുടെ ആരാധകരായിരിക്കും. ആരാധകരെ തൃപ്തിപ്പെടുത്താനായി മാത്രം സിനിമകള്‍ എടുക്കുക വരെ ചെയ്യാറുണ്ട് താരങ്ങള്‍. തങ്ങളുടെ പ്രിയ താരത്തിന് വേണ്ടി മറ്റുള്ളവരോട് വാദിക്കാനും സിനിമകളുടെ റിലീസ് ആഘോഷമാക്കാനുമൊക്കെ ആരാധകര്‍ മുന്നിലുണ്ടാകും. മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയുമെല്ലാം ആരാധക പിന്തുണ വാക്കുകളാല്‍ വിവരിക്കാന്‍ സാധിക്കാത്തതാണ്.
എന്നാല്‍ ചിലപ്പോഴൊക്കെ ആരാധകരുടെ പ്രതീക്ഷകള്‍ക്കൊപ്പം എത്താന്‍ താരങ്ങള്‍ക്ക് പറ്റാറില്ല. അത്തരത്തിലൊരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. കടുത്ത മോഹന്‍ലാല്‍ ആരാധകനും മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്റെ ജനറല്‍ സെക്രട്ടറിയുമായ വിമല്‍ കുമാറിന്റെ പോസ്റ്റാണ് ചര്‍ച്ചയായി മാറിയിരിക്കുന്നത്. മോഹന്‍ലാലിന്റെ പേരെടുത്ത്് പറയാതെ പരോക്ഷമായുള്ള കുറിപ്പാണ് വിമല്‍ പങ്കുവച്ചത്. വീണ്ടും വീണ്ടും നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്നും അല്ലെങ്കില്‍ നിങ്ങളെ വിസ്മരിക്കുമെന്നുമാണ് പറയുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

'സിനിമ ഒരു വോനോദോപാധിയാണ്, കലയാണ്, വ്യവസായമാണ്. ഇതുകൊണ്ട് ജീവിക്കുന്ന ഒരുപാട് മനുഷ്യന്മാര്‍ ഉണ്ട്. കഥാപാത്രങ്ങളിലൂടെ മനുഷ്യമനസുകള്‍ കീഴടക്കിയ പ്രതിഭാശാലികളായ നടന്മാര്‍ പ്രേക്ഷക സമൂഹത്തില്‍ ഇടം നേടിയ നടന്മാരെ ഇഷ്ടപ്പെട്ടുകൊണ്ട് അവരുടെ ആരാധകരായി. അവരെ ഇഷ്ടപ്പെട്ടത് ശരിയാണോ, തെറ്റാണോ. ശരിയാണെങ്കില്‍ വീണ്ടും വീണ്ടും നല്ല കഥാപാത്രങ്ങള്‍ ചെയ്യുക. തെറ്റാണെങ്കില്‍ ഈ പാത പിന്തുടരുക. നിങ്ങളെ ഞങ്ങള്‍ പതിയെ പതിയെ വിസ്മരിക്കും,' എന്നായിരുന്നു കുറിപ്പ്. എന്നാല്‍ കുറിപ്പ് വൈറലായി മാറിയതോടെ വിമല്‍ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ നിന്നും പിന്‍വലിക്കുകയായിരുന്നു. എങ്കിലും ഇതിനോടകം തന്നെ കുറിപ്പിന്റെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

വിമലിനെ അനുകൂലിച്ചും എതിര്‍ത്തുമെല്ലാം നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. നേരത്തെയും വിമലിന്റെ കുറിപ്പ് വിവാദമായി മാറിയിരുന്നു. മോഹന്‍ലാലിന്റെ മരക്കാര്‍ ്അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസിന് പ്ിന്നാലയായിരുന്നു വിമല്‍ മമ്മൂട്ടി സാറിന് തുറന്ന കത്ത് എന്ന് പറഞ്ഞൊരു കുറിപ്പ് പങ്കുവച്ചത്. 'മലയാള സിനിമ വ്യവസായത്തെ പരിപോഷിപ്പിക്കാന്‍ പോകുന്ന വേളയില്‍, അതിന്റെ യാത്രാപഥങ്ങള്‍ എല്ലാവരും കൂടെ നില്‍ക്കേണ്ട സമയത്ത് 'അങ്ങേ ഇഷ്ടപ്പെടുന്ന ആള്‍ക്കാര്‍' എന്ന് സ്വയം ചിന്തിക്കുന്ന ആള്‍ക്കാര്‍ മലയാള സിനിമയോട് കാണിക്കുന്ന ഹീനമായ പ്രവര്‍ത്തികളോട് മൗനം വെടിയണം, ഞങ്ങള്‍ക്ക് കഴിയും ചെളി വാരി എറിയാന്‍. ഞങ്ങളെ അതിന് പ്രാപ്തരാക്കരുത്,' എന്നായിരുന്നു വിമലിന്റെ കുറിപ്പ്. ഇത് വിവാദമായതോടെ ഈ പോസ്റ്റും വിമല്‍ ഡിലീറ്റ് ചെയ്യുകയായിരുന്നു.

അതേസമയം ആറാട്ടാണ് മോഹന്‍ലാലിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ആറാട്ട്. എആര്‍ റഹ്‌മാന്റെ അടക്കം സാന്നിധ്യത്താല്‍ വലിയ ചര്‍ച്ചയായിരുന്നു ആറാട്ട്. എന്നാല്‍ സിനിമയ്ക്ക് പ്രതീക്ഷിച്ചൊരു പ്രതികരണങ്ങളായിരുന്നില്ല തീയേറ്ററില്‍ നിന്നും ലഭിച്ചത്. ഇതിനിടെ ചിത്രത്തിനെതിരെ ബോധപൂര്‍വ്വമുള്ള ഡീഗ്രേഡിംഗ് നടത്തുന്നതായും അണിയറ പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. ചിത്രത്തിനെതിരെയുളള വിമര്‍ശനങ്ങളെ എതിര്‍ത്തു കൊണ്ട് മോഹന്‍ലാലും രംഗത്ത് എത്തിയിരുന്നു.
Recommended Video

നിരവധി സിനിമകളാണ് മോഹന്‍ലാലിന്റേതായി അണിയറയിലൊരുങ്ങുന്നത്. ദൃശ്യം 2വിന് ശേഷം ജീത്തു ജോസഫുമായി ഒരുമിക്കുന്ന ട്വല്‍ത്ത് മാന്‍, എലോണ്‍, മോണ്‍സ്റ്റര്‍ തുടങ്ങിയ സിനിമകളാണ് മോഹന്‍ലാലിന്റേതായി അണിയറയിലുള്ളത്. മിക്ക സിനിമകളും ഒടിടി പ്ലാറ്റ്‌ഫോമുകൡലൂടെയായിരിക്കും റിലീസ് ചെയ്യുക. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രമായിരുന്നു മരക്കാര്‍ അറബിക്കടലിന്റെ സിംഹം. പിന്നാലെയാണ് ആറാട്ട് എത്തുന്നത്. താരത്തിന്റെ ശക്തമായൊരു തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications