ഈ ആറുമാസത്തിനിടെ ജീവിതം ഇല്ലാതാക്കാന്‍ പലവട്ടം തോന്നി; എന്റെ കണ്‍ട്രോള്‍ വിട്ടുപോയി: ആമി
ഇത് സോഷ്യല്‍ മീഡിയയുടെ കാലമാണ്. താരമാകാനും പ്രശസ്തരാകാനുമൊക്കെ ഇന്ന് സിനിമയിലോ സീരിയലിലോ മറ്റോ അഭിനയിക്കേണ്ടതില്ല. ക്രിയേറ്റിവിറ്റിയും അധ്വാനിക്കാനുമുള്ള മനസുമുള്ളവരെ തേടി എല്ലാമെത്തും. സിനിമ താരങ്ങളേക്കാള്‍ പ്രശസ്തരായ സോഷ്യല്‍ മീഡിയ താരങ്ങളുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ അവസരങ്ങള്‍ ഇങ്ങോട്ട് തേടി വന്നവരും ഒരുപാടാണ്.
സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് ആമി അശോകന്‍. ടിക് ടോക്കിലൂടെ സോഷ്യല്‍ മീഡിയയിലെത്തിയ ആമി അശോകന്‍ പിന്നീട് ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാം സജീവമായി മാറിയ താരമാണ്. ആമിയുടെ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. വ്‌ളോഗിംിലൂടെ ലക്ഷക്കണക്കിന് രൂപ ആമി വരുമാനമായി നേടുന്നുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ അഞ്ച് ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട് ആമിയ്ക്ക്.

താരങ്ങള്‍ പോലും ആമിയുടെ ഫോളോവേഴ്‌സായുണ്ട്. ഇതിനിടെ ഇപ്പോഴിതാ ആമി പങ്കുവച്ചൊരു പുതിയ വീഡിയോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. വീഡിയോയ്‌ക്കൊപ്പം ആമി പങ്കുവച്ച കുറിപ്പാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ആറ് മാസമായി താന്‍ നേരിടുന്ന പ്രതിസന്ധിയും തന്നെ കുടുംബവും സുഹൃത്തുക്കളും ചേര്‍ത്തു നിര്‍ത്തുന്നതുമാണ് ആമി കുറിപ്പില്‍ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വൈറലായി മാറുകയാണ്. ആമിയുടെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
''കഴിഞ്ഞ 23 വര്‍ഷത്തിനുള്ളില്‍ ഒരുപാട് കരഞ്ഞിട്ടുണ്ട്. പലരും പല ടൈമിലും ഇട്ടിട്ട് പോയിട്ടുണ്ട്. പക്ഷെ എന്റെ ഫീലിംഗ്‌സും എന്റെ ക്യാരക്ടറും മനസിലാക്കി കൂടെ നിന്നവര്‍ ചുരുക്കം ചിലര്‍ മാത്രമാണ്. ജീവിതം വേണ്ടെന്ന് വെക്കാന്‍ ഈ കഴിഞ്ഞ ആറു മാസത്തില്‍ ഒരുപാട് തവണ തോന്നിയിട്ടുണ്ട്. സുഹൃത്തുക്കളും കുടുംബവും മാറി മാറി എന്റെ കൂടെ നിന്ന് സപ്പോര്‍ട്ട് ആക്കിയിട്ടും പല തവണ എനിക്ക് കണ്‍ട്രോള്‍ കൈവിട്ട് പോയിട്ടുണ്ട്'' എന്നാണ് ആമി പറയുന്നത്.
''എനിക്ക് അറിയാം അവര്‍ എന്നെക്കൊണ്ട് ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട് ഉണ്ടെന്ന്. എന്നാലും അവര്‍ ഇട്ടിട്ട് പോകാത്തതില്‍ ഒരുപാട് സന്തോഷം ഉണ്ട്. ഇന്ന് ഇവര്‍ കൂടെ ഉള്ളതുകൊണ്ട് ഞാന്‍ ഒരുപാട് ഹാപ്പിയാണ്. എന്റെ ചിരി തിരികെ കൊണ്ടു വരുന്നത് നന്ദി'' എന്നു പറഞ്ഞാണ് ആമി കുറിപ്പ് നിര്‍ത്തുന്നത്. കുറിപ്പിനൊപ്പം ആമി പങ്കുവച്ച വീഡിയോയും ശ്രദ്ധ നേടുന്നതാണ്. തന്റെ കരഞ്ഞു തളര്‍ന്നിരിക്കുന്ന അവസ്ഥയില്‍ നിന്നും ചിരിയിലേക്ക് എത്തുന്ന ചിത്രങ്ങളുടെ വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്.

ആമിയുടെ കുറിപ്പിന് പിന്തുണയുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. നമ്മളെ വേണ്ടാത്തവര്‍ക് വേണ്ടി നമ്മള്‍ കരയണ്ട ആവശ്യം ഇല്ല....നമ്മളെ മാനസികമായി ഇല്ലാതാക്കിക്കൊണ്ട് അവര്‍ രക്ഷപ്പെടുമെങ്കില്‍ അവര്‍ രക്ഷപെടട്ടെ ഡോ. ഈ കഴിഞ്ഞ ആറ് മാസത്തില്‍ ഞാനും ഇങ്ങനെ ആണ്, ഇപ്പോള്‍ കൂടെ ആരും ഇല്ല എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയുടെ കമന്റുകള്‍. താരത്തോട് സന്തോഷത്തോടെയിരിക്കാന്‍ ശ്രമിക്കണമെന്നും തളരുതെന്നുമൊക്കെ പറയുന്നതാണ് കമന്റുകള്‍.
ചെറുപ്പത്തിലേ വിവാഹം കഴിച്ച ഒരാളാണ് ആമി. എന്നാല്‍, ചെറുപ്പത്തിലേ മക്കളെ വിവാഹം കഴിപ്പിച്ചു വിടുന്ന രക്ഷിതാക്കളോട് അങ്ങനെ ചെയ്യല്ലേ എന്നാണ് പറയാനുള്ളതെന്ന് ഒരിക്കല്‍ ആമി പറഞ്ഞിരുന്നു. കാരണം അവര്‍ അത്ര ഹാപ്പി ആയിരിയ്ക്കില്ല. പ്രേമിച്ചു പോകുന്നത് ആണ് എങ്കില്‍ കുഴപ്പമില്ല, പക്ഷെ ഒരാളെ നിര്‍ബന്ധിച്ചു മറ്റെന്തെങ്കിലും കാരണത്തിന്റെ പുറത്തു അങ്ങനെ പറഞ്ഞുവിടരുത്. അത് വേദനാജനകവും, സഹിക്കാന്‍ പറ്റാത്തതാണെന്നും ആമി അഭിപ്രായപ്പെട്ടിരുന്നു.


Click it and Unblock the Notifications