കുഞ്ഞിലെ കല്യാണം കഴിപ്പിക്കരുത്, അതവരോട് ചെയ്യുന്ന ദ്രോഹം; മാതാപിതാക്കളോട് ആമി അശോകന്‍
ഇത് സോഷ്യല്‍ മീഡിയയുടെ കാലമാണ്. കഴിവും പാഷനുമുള്ളവര്‍ക്ക് താരങ്ങളാകാന്‍ സോഷ്യല്‍ മീഡിയ വലിയ സാധ്യതകളാണ് തുറന്ന് നല്‍കുന്നത്. ടിക് ടോക്കിലൂടെയും പിന്നീട് ഇന്‍സ്റ്റഗ്രാം റീലുകളിലൂടേയും യൂട്യൂബ് വീഡിയോകളിലൂടെയുമെല്ലാം താരമായി മാറിയ ഒരുപാട് പേരുണ്ട്. ചിലരൊക്കെ ഇന്ന് അറിയപ്പെടുന്ന സിനിമ താരങ്ങളുമാണ്.
അങ്ങനെ സോഷ്യല്‍ മീഡിയയിലൂടെ താരമായി മാറിയ ഒരാളാണ് ആമി അശോകന്‍. ടിക്ക് ടോക്കിലൂടെയായിരുന്നു ആമി താരമാകുന്നത്. പിന്നീട് ടിക്ക് ടോക്ക് നിരോധിച്ചുവെങ്കിലും മറ്റ് സോഷ്യല്‍ മീഡിയയിലൂടെ ആമി സജീവമായി മാറുകയായിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമാ ഗ്യാലറിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ആമി അശോകന്‍. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ടിക് ടോക് പോയ സമയത്താണ് യൂ ട്യൂബിലേക്ക് കയറുന്നത്. വീഡിയോസ് ചെയ്യാന്‍ ഇഷ്ടം കൊണ്ട് തുടങ്ങിയതാണെന്നാണ് ആമി പറയുന്നത്. എന്നാല്‍ ഇടക്ക് വച്ച് പരീക്ഷയും മറ്റുചില പ്രശ്‌നങ്ങളും വന്നപ്പോള്‍ വിട്ടു നില്‍ക്കേണ്ടി വന്നു. എന്തായാലും ഇപ്പോള്‍ ആദ്യം മുതല്‍ തുടങ്ങിയിട്ടുണ്ടെന്നാണ് ആമി പറയുന്നത്. സോഷ്യല്‍ മീഡിയ ആയത് കൊണ്ട് തന്നെ ട്രോളുകളും ആമിയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.
തുടക്കകാലത്ത് ഒരുപക്ഷെ നെഗറ്റീവ് കമന്റ്‌സ് കൂടുതല്‍ കിട്ടിയത് എനിക്ക് ആണെന്ന് പറയാം. ഇപ്പോള്‍ പക്ഷെ നെഗറ്റീവ് കമന്റ്‌സ് കണ്ടാല്‍ തളര്‍ന്നുപോകാറില്ല താനെന്നാണ് ആമി പറയുന്നത്.. ഇടക്ക് ഒന്ന് തളര്‍ന്നാലും സ്വയം ഞാന്‍ മോട്ടിവേറ്റ് ചെയ്തു തിരികെ വരുന്നതാണ് ആമിയുടെ രീതി. എന്നെ ചുറ്റിപറ്റി എന്റെ കുടുംബവും എന്റെ സന്തോഷം ആഗ്രഹിക്കുന്ന സുഹൃത്തുക്കളും ഉണ്ട് എന്നാണ് തളരാതിരിക്കുന്നതിന് താരം പറയുന്ന കാരണം.
ഒന്ന് തളര്‍ന്നു പോകുമ്പോള്‍ ഒരു ബ്രെയ്ക്ക് എടുത്തു ചുമ്മാതിരുന്നാല്‍ തന്നെ എല്ലാം ശരിയാകും എന്നും ആമി അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം, നമ്മള്‍ എപ്പോഴും ഹാപ്പി ആണ്, എപ്പോഴും സന്തോഷമായിട്ടിരിക്കുന്ന ആളുകള്‍ ആണ് നമ്മള്‍ എന്നാണ് പോസ്റ്റുകള്‍ കാണുന്ന ആളുകളുടെ തെറ്റിദ്ധാരണയെന്നും താരം ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ സങ്കടപെട്ടുകൊണ്ടിരിക്കുന്ന സമയത്താകും അത്തരം കമന്റുകള്‍ നമ്മള്‍ വായിക്കുന്നതെന്നും ആമി പറയുന്നു.
എല്ലാവരേയും പോലെ തന്നെ നമ്മള്‍ക്കും നമ്മുടെതായ സ്ട്രെസും സങ്കടങ്ങളും കാര്യങ്ങളും ഒക്കെയുണ്ടെന്ന് ആമി പറയുന്നു. എന്നാല്‍ നമ്മള്‍ അത് എക്‌സ്പ്രസ് ചെയ്തിട്ട് കാര്യം ഇല്ലല്ലോ. നമ്മുടെ സന്തോഷം കാണുമ്പൊള്‍ മറ്റുളവര്‍ക്ക് ഒരു സന്തോഷം കിട്ടുമല്ലോ അത് മതിയെന്നാണ് അക്കാര്യത്തില്‍ ആമിയുടെ നിലപാട്.
ആര്‍ട്ടിഫിഷ്യല്‍ ആയി നില്ക്കാന്‍ ഇഷ്ട്ടമില്ലാത്ത ആളാണ് താനെന്നാണ് ആമി പറയുന്നത്. ഞാന്‍ എന്താണോ അത് ആളുകള്‍ കണ്ടാല്‍ മതി എ്ന്നാണ് ആമി പറയുന്നത്. തന്നെ ഇഷ്ടപ്പെടുന്നവര്‍ ഇഷ്ടപെട്ടാല്‍ മതിയെന്നും അല്ലാത്തവര്‍ പൊക്കോട്ടെയെന്നും ആമി ശക്തമായി തന്നെ പറയുന്നുണ്ട്. ആര്‍ഭാടം ജീവിതം കാണിക്കുന്നതില്‍ കാര്യമില്ലെന്നും പച്ചയായ ജീവിതമാണ് കാണിക്കാന്‍ ഇഷ്ടമെന്നും ആമി വ്യക്തമാക്കുന്നുണ്ട്.
തന്നെ കാണുമ്പൊള്‍ ഓടി വന്നു കെട്ടി പിടിക്കുന്ന ആളുകള്‍ ഉണ്ട് എന്നും അതൊക്കെ വലിയ സന്തോഷം ആണ് ജീവിതത്തില്‍ കിട്ടുന്നത്. ആളുകള്‍ നമ്മളെ സ്‌നേഹിക്കാന്‍ ഉണ്ട് എന്ന് അറിയുമ്പോള്‍ ഒരുപാട് സന്തോഷം തോന്നാറുണ്ടെന്നും ആമി പറയുന്നു. എന്നാല്‍ ആരെയും ഓവറായി വിശ്വസിക്കരുത് എന്ന പാഠം താന്‍ ജീവിതത്തില്‍ നിന്നും പഠിച്ചിട്ടുണ്ടെന്നും ആമി പറയുന്നു.

നമ്മള്‍ കൊടുക്കുന്ന സംഭവം തിരിച്ചും കിട്ടണം എന്ന പ്രതീക്ഷ ഒന്നും വയ്ക്കാതെ വേണം മുന്നോട്ട് പോകാനെന്നും ആമി പറയുന്നു. ഞാന്‍ ഇപ്പോള്‍ ഒരു സൗഹൃദത്തിലോ, റിലേഷന്ഷിപ്പിലോ നിന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നത് കിട്ടണം എങ്കില്‍ ഓപ്പോസിറ്റ് സൈഡില്‍ നില്‍ക്കുന്ന ആള്ക്കും അതെ വിചാരം ഉണ്ടാകണം. അല്ലാതെ നമ്മള്‍ ആഗ്രഹിക്കുന്ന പോലെ അവരും ആകണം എന്നുണ്ടെങ്കില്‍ നമ്മുടെ പ്രതീക്ഷയാണ് അത്. കിട്ടിയില്ലെങ്കില്‍ നിരാശയും വിഷമവും തോന്നാമെന്നാണ് താരം പറയുന്നത്.
സ്വപ്‌നം കാണുകയും അതിനൊപ്പം കഠിനാധ്വാനം ചെയ്യുകയും ചെയ്തതോടെയാണ് താന്‍ സാമ്പത്തികമായി സെറ്റില്‍ ആയതെന്നാണ് ആമി പറയുന്നത്. കുടുംബത്തെ നല്ലതുപോലെ സ്‌നേഹിക്കുക. അവര്‍ക്ക് വേണ്ടി ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്തുകൊടുക്കുക എന്നും ആമി ആരാധകരോടായി പറയുന്നുണ്ട്. മനസിലെ ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും ആമി പറയുന്നു. മിക്കവരേയും പോലെ തന്നെ തനിക്കും സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹമുണ്ടെന്ന് ആമി പറയുന്നുണ്ട്. ഒപ്പം അത് നടക്കും എന്ന പ്രതീക്ഷയും താരത്തിനുണ്ട്.
ചെറുപ്പത്തിലേ വിവാഹം കഴിച്ച ഒരാളാണ് ആമി. എന്നാല്‍, ചെറുപ്പത്തിലേ മക്കളെ വിവാഹം കഴിപ്പിച്ചു വിടുന്ന രക്ഷിതാക്കളോട് എനിക്ക് പറയാന്‍ ഉള്ളത് അങ്ങനെ ചെയ്യല്ലേ എന്നാണെന്നാണ് ആമി പറയുന്നത്. കാരണം അവര്‍ അത്ര ഹാപ്പി ആയിരിയ്ക്കില്ല. പ്രേമിച്ചു പോകുന്നത് ആണ് എങ്കില്‍ കുഴപ്പമില്ല, പക്ഷെ ഒരാളെ നിര്‍ബന്ധിച്ചു മറ്റെന്തെങ്കിലും കാരണത്തിന്റെ പുറത്തു അങ്ങനെ പറഞ്ഞുവിടരുത്. അത് വേദനാജനകവും, സഹിക്കാന്‍ പറ്റാത്തതാണെന്നും ആമി കൂട്ടിച്ചേര്‍ക്കുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.


Click it and Unblock the Notifications