ആരാധ്യക്ക് മൊബൈൽ, സോഷ്യൽ മീഡിയ ഒന്നും തന്നെയില്ല: ഐശ്വര്യയുടെ കടുത്ത നിയമങ്ങൾ ഇങ്ങനെ
പ്രശസ്ത ബോളിവുഡ് താരം അഭിഷേക് ബച്ചൻ അടുത്തിടെ ഒരു അഭിമുഖത്തിൽ തന്റെ മാതാപിതാക്കളെക്കുറിച്ചും, കുടുംബത്തിന്റെ മൂല്യങ്ങളെക്കുറിച്ചും മകൾ ആരാധ്യ ബച്ചനെക്കുറിച്ചും മനസ്സ് തുറന്നിരുന്നു. താനും, ഭാര്യ ഐശ്വര്യ റായിയും മകളെ എങ്ങനെ വളർത്തുന്നുവെന്ന് വെളിപ്പെടുത്തിയ നടൻ, ഒരു അമ്മയെന്ന നിലയിൽ മുൻ ലോക സുന്ദരിയുടെ ആത്മസമർപ്പണത്തെ വാനോളം പ്രശംസിച്ചു. ആരാധ്യ വളരുന്നത് ഒരു താര പുത്രിയായിട്ടല്ല, മറിച്ച് കുട്ടിക്കാലത്തിന്റെ എല്ലാ നിഷ്കളങ്കതയുമുള്ള സാധാരണ പെൺകുട്ടിയായിട്ടാണ്, എന്നാണ് അഭിഷേക് പറഞ്ഞത്.
അമ്മയെന്ന നിലയിൽ വളരെ സ്നേഹവതിയാണെങ്കിലും, ഐശ്വര്യ റായ് ബച്ചൻ അത്രയും തന്നെ കർശനക്കാരിയുമാണ് എന്നാണ് ഭർത്താവ് അഭിഷേക് ബച്ചൻ വെളിപ്പെടുത്തിയത്. അത് കൊണ്ട് തന്നെ, ഇപ്പോൾ കൗമാരത്തിലേക്ക് കാലൂന്നി നിൽക്കുന്ന ഇരുവരുടെയും മകൾ ആരാധ്യ ബച്ചന്, മറ്റു കുട്ടികളെ പോലെ മൊബൈൽ ഫോൺ വാങ്ങി കൊടുത്തിട്ടില്ല. തങ്ങളുടെ മകൾ ഒരു സോഷ്യൽ മീഡിയയും ഉപയോഗിക്കുന്നില്ല എന്നും അഭിഷേക് സ്ഥിരീകരിച്ചു.

ഐശ്വര്യക്കായി അഭിഷേക് ഒരുക്കിയ സർപ്രൈസ് വിവാഹ നിശ്ചയം; അച്ഛന് എത്താനുള്ള സമയം കൊടുത്തില്ലെന്ന് താരം
അടുത്തിടെ, നയൻദീപ് രക്ഷിത്തുമായുള്ള ഒരു തുറന്ന സംഭാഷണത്തിൽ, ആരാധ്യയെ വളർത്തിയ രീതിക്ക് അഭിഷേക് ഐശ്വര്യയ്ക്ക് എല്ലാ ക്രെഡിറ്റും നൽകി. "എന്റെ എല്ലാ ക്രെഡിറ്റും അവളുടെ അമ്മയ്ക്കാണ് ഞാൻ നൽകേണ്ടത്. എനിക്ക് പുറത്തുപോയി എന്റെ സിനിമകളിൽ അഭിനയിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ ആരാധ്യയുടെ കാര്യത്തിൽ ഐശ്വര്യ ആ ഭാരിച്ച ജോലികൾ സ്വയം കൈകാര്യം ചെയ്യുന്നു. അവൾ എന്നെ അത്ഭുതപ്പെടുത്താറുണ്ട്. എല്ലാ അർത്ഥത്തിലും ഐശ്വര്യ നിസ്വാർത്ഥയാണ്," അഭിഷേക് പറഞ്ഞു.
"അമ്മാർ ഇപ്പോഴും ഇങ്ങനെ വ്യത്യസ്തമായി ചിന്തിക്കുന്നവരാണെന്ന് ഞാൻ ശരിക്കും വിശ്വസിക്കുന്നു. അച്ഛന്മാർ സാധാരണയായി കൂടുതൽ ലക്ഷ്യബോധമുള്ളവരാണ്, പക്ഷേ അമ്മമാർ എന്നും അവരുടെ കുട്ടിക്കാണ് മുൻഗണന നൽകുന്നത്. അതുകൊണ്ടാണ് അമ്മമാർ നമുക്ക് പ്രിയപ്പെട്ടവനായി തീരുന്നത്. ആരാധ്യയെ സംബന്ധിച്ചിടത്തോളം, എല്ലാം ഐശ്വര്യയുടെ മാത്രം മിടുക്ക് കൊണ്ട് സംഭവിച്ചതാണ്," പ്രശസ്ത താരം അഭിമാനത്തോടെ പറഞ്ഞു.

"ആരാധ്യ സോഷ്യൽ മീഡിയയിൽ ഇല്ല, ഫോണും ഇല്ല. വളരെ സത്യസന്ധയായ ഒരു പെൺകുട്ടിയായിട്ടാണ് അവളെ വളർത്തിയതെന്ന് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അത് അവൾക്കും ഒരു അംഗീകാരമാണ്. അവൾ ഒരു മിടുക്കിയായ പെൺകുട്ടിയായി വളരുകയാണ്. അവൾ ഞങ്ങളുടെ കുടുംബത്തിന്റെ അഭിമാനവും സന്തോഷവുമാണ്. ഒരു ദിവസം അവസാനിക്കുമ്പോൾ, ആരോഗ്യകരവും സന്തുഷ്ടവുമായ ഒരു കുടുംബത്തിലേക്ക് കേറി ചെല്ലാൻ പറ്റുന്നുണ്ട്, അതാണ് എല്ലാം," അഭിഷേക് കൂട്ടിച്ചേർത്തു.
എന്നിരുന്നാലും, ആരാധ്യ ബച്ചൻ മാധ്യമങ്ങൾക്കും പ്രേക്ഷകർക്കും അന്യയല്ല. അമ്മ ഐശ്വര്യ റായ് ബച്ചനൊപ്പം ഒട്ടു മിക്ക അവാർഡ് ദാന ചടങ്ങുകളിലും, ഫിലിം ഫെസ്റ്റിവലുകളിലും, താര പുത്രി ചെറുപ്പം മുതൽക്ക് തന്നെ എത്താറുണ്ട്. കാഴ്ചയിൽ മുൻ ലോക സുന്ദരിയുടെ തനി പകർപ്പായ മകൾ, തന്റെ നിറഞ്ഞ ചിരി കൊണ്ടും, നല്ല പെരുമാറ്റം കൊണ്ടും പല തവണ സോഷ്യൽ മീഡിയയുടെ മനസ്സ് കീഴടക്കിയിരുന്നു.
എന്നാൽ ബച്ചൻ കുടുംബത്തിൽ കാര്യങ്ങൾ അത്ര സുഖകരമല്ലെന്നും, ഐശ്വര്യ റായ് മകൾ ആരാധ്യയോടൊപ്പം സ്വന്തം വീട്ടിലേക്ക് താമസം മാറിയെന്നും റിപോർട്ടുകൾ ഉണ്ടായിരുന്നു. അംബാനി കുടുംബത്തിലെ വിവാഹത്തിന് അഭിഷേക് ബച്ചനൊപ്പം എത്താതെ ഐശ്വര്യയും മകളും മറ്റൊരു കാറിൽ എത്തിയതും, ഇരുവരെയും ശ്രദ്ധിക്കാതെ അമിതാഭ് ബച്ചനും ഭാര്യ ജയയും മാറി നിന്നതും, വലിയ ചർച്ചകൾക്ക് വഴി വച്ച്. ഐശ്വര്യയും അഭിഷേകും വേർപിരിഞ്ഞു എന്ന് ഗോസിപ്പുകൾ ഉണ്ടായിരുന്നുവെങ്കിലും, അടുത്തിടെ ഒരു അഭിമുഖത്തിൽ പ്രശസ്ത നടൻ അത് പൂർണ്ണമായും തള്ളിക്കളഞ്ഞിരുന്നു.


Click it and Unblock the Notifications











