ബാല പട്ടിയെപ്പോലെ തല്ലി, ദേഷ്യം വന്നാല്‍ ഭ്രാന്താണ്; അന്ന് തല്ലിയത് കിച്ചണില്‍ വച്ച്; തുറന്ന് പറഞ്ഞ് ആറാട്ടണ്ണ

സോഷ്യല്‍ മീഡിയയിലെ താരമാണ് ആറാട്ടണ്ണന്‍ എന്ന് അറിയിപ്പെടുന്ന സന്തോഷ് വര്‍ക്കി. ഒരു റിവ്യുവിലൂടെ വൈറലായി മാറിയ സന്തോഷ് വര്‍ക്കിയ്ക്ക് പിന്നാലെയായിരുന്നു പിന്നീട് കുറേക്കാലം ഓണ്‍ലൈന്‍ മീഡിയ. ഈയ്യടുത്ത് നടന്‍ ബാലയുമായുണ്ടായ പ്രശ്‌നങ്ങളുടെ പേരിലും ആറാട്ടണ്ണന്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ ബാലയെക്കുറിച്ച് ആറാട്ടണ്ണന്‍ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്.

ബാലയ്ക്ക് പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതമാണെന്നും തന്നെ പട്ടിയെ പോലെ തല്ലിയെന്നും ബാലയ്ക്ക് ദേഷ്യം വന്നാല്‍ ഭ്രാന്താണെന്നുമാണ് സന്തോഷ് വര്‍ക്കി പറയുന്നത്. സാര്‍ക്ക് ലൈവിന് നല്‍കിയ അഭിമുഖത്തിലാണ് സന്തോഷ് വര്‍ക്കി പറയുന്നത്. ആ വാക്കുകളിലേക്ക്.

Santhosh Varkey

''സഹോദരനെ പോലെയായിരുന്നു. ഒരു സമയത്ത് പുള്ളിയുമായി നല്ല ബന്ധമായിരുന്നു. അത് കഴിഞ്ഞ് ചില തെറ്റിദ്ധാരണകള്‍ വന്നു. ഇപ്പോള്‍ അത്ര നല്ല ബന്ധമല്ല. ഒരു തവണ പുള്ളി എന്നെ വിളിച്ച് ഫിസിക്കലി അസോള്‍ട്ട് ചെയ്തു. അടിച്ചു. അത് കഴിഞ്ഞും ഞാന്‍ ബന്ധം വച്ചതാണ്. പക്ഷെ എന്താണെന്ന് അറിയില്ല. ഒരുപാട് പേര്‍ പാര വെക്കുന്നുണ്ടാകും. പുള്ളിയോട് എന്നെക്കുറിച്ച് നെഗറ്റീവ് പറയുന്നുണ്ടാകും. അങ്ങനെ കുറേ തെറ്റിദ്ധാരണകള്‍ വന്നിട്ടുണ്ടാകും'' എന്നാണ് സന്തോഷ് വര്‍ക്കി പറയുന്നത്.

ബര്‍ത്ത് ഡേയ്ക്ക് വിളിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷെ കിട്ടിയില്ല. പുള്ളിയോട് എനിക്ക് ദേഷ്യമൊന്നുമില്ല. പക്ഷെ ഇപ്പോള്‍ അത്ര നല്ല ബന്ധമല്ല. എന്തൊക്കെയോ തെറ്റിദ്ധാരണകളുണ്ട്. പുള്ളിയുടെ വ്യക്തിപരമായ കാര്യമാണ്. അത് പറയുന്നില്ല. എനിക്ക് പുള്ളിയോട് ദേഷ്യമില്ല. പുള്ളി ഭയങ്കര ഇമോഷണലായ വ്യക്തിയാണ്. ഓരോ സമയത്തും ഓരോ മൂഡാണ്. സ്‌നേഹം വന്നാല്‍ ഭയങ്കര സ്‌നേഹം, ദേഷ്യം വന്നാല്‍ ഭയങ്കര ദേഷ്യം. വൈരാഗ്യം വന്നാല്‍ ഭയങ്കര വൈരാഗ്യം. അങ്ങനൊരു മനുഷ്യനാണ്. ഓരോ സാഹചര്യത്തിലും എങ്ങനെ പ്രതികരിക്കുമെന്ന് പറയാനാകില്ലെന്നും സന്തോഷ് പറയുന്നു.

എടുത്തു ചാട്ടമുള്ളയാളാണ്. വീട്ടില്‍ എത്രയോ തവണ പോയിട്ടുണ്ട്. പ്രവചിക്കാന്‍ സാധിക്കുന്ന വ്യക്തിയാണ്. ബേസിക്കലി പാവമാണ്. പക്ഷെ പുള്ളിയുടെ കൂടെ പോകാനാകില്ല. പെട്ടെന്ന് ദേഷ്യപ്പെടും. ഇമോഷണലാണ്. അവസാനം വീട്ടില്‍ പോയപ്പോഴാണ് അടിച്ചത്. ഇനി പോയാല്‍ കടന്നുകയറ്റത്തിന് കേസാക്കും. അതിനാല്‍ ബര്‍ത്ത് ഡേയ്ക്ക് പോയില്ല. വിളിച്ചുവെങ്കിലും കിട്ടിയില്ലെന്നും ആറാട്ടണ്ണന്‍ പറയുന്നു.

Santhosh Varkey

അന്ന് വിളിച്ചപ്പോള്‍ ആദ്യമൊക്കെ മര്യാദയ്ക്കാണ് സംസാരിച്ചത്. പിന്നീട് കിച്ചണിലേക്ക് വിളിച്ചിട്ടാണ് ഇടി തന്നത്. എനിക്ക് വേണമെങ്കില്‍ കേസ് കൊടുക്കാമായിരുന്നു. പക്ഷെ ബന്ധം കണക്കിലെടുത്ത് ഞാന്‍ കേസ് കൊടുത്തില്ല. ഫോണ്‍ വിളിച്ചാല്‍ പുള്ളി എടുക്കില്ല. ഒരുപാട് തെറ്റിദ്ധാരണയുണ്ട്. അന്നത്തെ അനുഭവം കാരണം വീട്ടിലേക്ക് പോകാനാകില്ല. അന്ന് തന്നെ എന്റെ കൂടെ നിന്നവര്‍ മുന്നില്‍ കയറി നിന്നതിനാലാണ് രക്ഷപ്പെട്ടത്. ചിലപ്പോള്‍ വൈലന്റാകുമെന്നും സന്തോഷ് വര്‍ക്കി പറയുന്നു.

ആറാട്ടണ്ണന്‍ എന്ന് വൈറലായപ്പോള്‍ മോഹന്‍ലാലിന്റെ മാനേജര്‍ വിളിച്ചിരുന്നു. ആറാടുകയാണെന്ന് പറഞ്ഞപ്പോള്‍ പുള്ളി ഹാപ്പിയാണെന്നാണ് അറിഞ്ഞത്. സിനിമ മേഖലയില്‍ ഒരുപാട് പേരുമായി കോണ്ടാക്ടുണ്ട്. ഇന്നലെ നേര് കണ്ടു. നല്ല സിനിമയാണ്. മോഹന്‍ലാലിന്റെ തിരിച്ചുവരവാണ്. സലാറും ഡങ്കിയുമെല്ലാം ആവറേജാണ്. ക്രിസ്തുമസും ന്യൂ ഇയറും ലാലേട്ടന്‍ കൊണ്ടു പോയിരിക്കുകയാണെന്നും സന്തോഷ് വര്‍ക്കി പറയുന്നു.

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X