നിങ്ങളെപ്പോലെ ബിക്കിനി ഇട്ടല്ലല്ലോ വരുന്നത്? ഞങ്ങള്‍ എന്ത് തെറ്റ് ചെയ്തു? സാനിയയ്ക്ക് ആറാട്ടണ്ണന്റെ മറുപടി
എറണാകുളം വനിത തീയേറ്ററില്‍ സിനിമ കാണാന്‍ പോകാന്‍ പേടിയാണെന്ന് പറഞ്ഞ നടി സാനിയ അയ്യപ്പന് മറുപടിയുമായി ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കി. കഴിഞ്ഞ ദിവസം ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം തീയേറ്റിനെക്കുറിച്ച് പരാമര്‍ശിച്ചത്. റിലീസ് ദിവസം തീയേറ്ററില്‍ നടക്കുന്ന ഫാന്‍സി ഡ്രസ് പരിപാടികള്‍ കാരണമാണ് പോകാന്‍ പേടിയാകുന്നതെന്നാണ് സാനിയ പറഞ്ഞത്.
ഇപ്പോഴിതാ സാനിയയുടെ പ്രതികരണത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സന്തോഷ് വര്‍ക്കി. റിലീസ് ദിവസങ്ങളില്‍ വനിത തീയേറ്റിലെ സ്ഥിരം സാന്നിധ്യമാണ് ആറാട്ടണ്ണന്‍ എന്ന് സോഷ്യല്‍ മീഡിയ വിളിക്കുന്ന സന്തോഷ് വര്‍ക്കി. മുമ്പും തന്റെ വിവാദ പ്രസ്താവനകളിലൂടെ സന്തോഷ് വര്‍ക്കി വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് സന്തോഷ് വര്‍ക്കി സാനിയയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

''സാനിയ അയ്യപ്പന്‍ പറയുന്നു വനിത തീയേറ്ററില്‍ ഫാന്‍സി ഡ്രസ് ആണെന്ന്. അപ്പോള്‍ നിങ്ങള്‍ കാണിക്കുന്നത് എന്താണ്? ബിക്കിനി, ഫോട്ടോഷൂട്ട് ഇതൊന്നും ഫാന്‍സി ഡ്രസ് അല്ലേ? തീയേറ്ററില്‍ വരുന്നവര്‍ മാന്യമായ ഡ്രസ് ഇട്ടല്ലേ വരുന്നത്? നിങ്ങളെപ്പോലെ ബിക്കിനിയൊന്നുമല്ലല്ലോ ഇടുന്നത്. ഞങ്ങള്‍ എന്ത് തെറ്റാണ് ചെയ്യുന്നത്?'' എന്നാണ് ആറാട്ടണ്ണന്‍ ചോദിക്കുന്നത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
'ഇങ്ങനെ പറഞ്ഞിട്ട് നാളെ തീയേറ്ററില്‍ പോയീ അവളെ നോക്കി വെള്ളം ഇറക്കി നിക്കും, ഇതില്‍ സാനിയ പറഞ്ഞതില്‍ 100% ശെരിയാണ്, നിന്നെ പോലുള്ള കോമാളികള്‍ അവിടെ പോയി മെഴുകിയിട്ട് ആ തിയേറ്റര്‍ പോലും വെറുത്ത്, സൂര്യനും ഭൂമിയും ആയിട്ട് എത്ര മാറ്റമുണ്ടോ അത്രയും മാറ്റമുണ്ട് അണ്ണനും ബുദ്ധിയുമായിട്ട്, അലിഞ്ചോസ് വയറു കാണിച്ചു നടക്കുന്നതിന് എതിരെയും അണ്ണന്‍ പ്രതികരിക്കണം, വയസ്സ് കുറെ ആയല്ലോ പെണ്ണുങ്ങളെ കണ്ടാല്‍ വെള്ളമിറക്കുന്നത് നിര്‍ത്തിക്കൂടെ സുഹൃത്തേ, പിഎച്ച്ഡി ഉണ്ടായിട്ട് എന്താ കാര്യം? ബിക്കിനി എന്നത് നീന്തല്‍ ഡ്രസ്സ് ആണെന്ന് അറിയില്ല, രാത്രി വന്നിട്ട് ഇതേ കാട്ടവരാതി അണ്ണന്‍:ഷാണിയ ഷെക്ഷിയാണ് കല്യാണം കഴിക്കാന്‍ താല്പര്യോണ്ട് നേരിട്ട് പറയാന്‍ മടിയാണ്' എന്നായിരുന്നു ചിലരുടെ കമന്റുകള്‍.

എറണാകുളത്തെ വനിത തിയറ്ററില്‍ മീഡിയകള്‍ക്ക് മുന്നില്‍ കാട്ടിക്കൂട്ടലുകള്‍ നടത്തുന്നവരുണ്ടെന്നായിരുന്നു നേരത്തെ അഭിമുഖത്തില്‍ സാനിയ ചൂണ്ടിക്കാണിച്ചത്. ആ തിയറ്ററിലേക്ക് പോകാന്‍ പേടിയാണ്. ഫാന്‍സി ഡ്രസ് കോംപറ്റീഷന്‍ പോലെയായി. എന്തൊക്കെയാണ് അവിടെ നടക്കുന്ന കോപ്രായങ്ങള്‍. മീഡിയക്ക് കണ്ടന്റിന് വേണ്ടി ഇവര്‍ കോമളിത്തരങ്ങള്‍ കാട്ടുകയാണല്ലോ. പാവങ്ങള്‍ക്ക് ഇത് മനസിലാകുന്നുണ്ടോ എന്ന് ചിലപ്പോള്‍ വിഷമം തോന്നുമെന്നും സാനിയ പറഞ്ഞിരുന്നു. നേരത്തെ മാര്‍ക്കോ എന്ന സിനിമ കാണാന്‍ പോകാനിരുന്നപ്പോള്‍ തീയേറ്റര്‍ വനിതയാണെന്ന് അറിഞ്ഞപ്പോള്‍ താന്‍ തീരുമാനം മാ്റ്റിയെന്നും സാനിയ പറയുന്നുണ്ട്.
ബാലതാരമായി സിനിമയിലെത്തിയ താരമാണ് സാനിയ അയ്യപ്പന്‍. പിന്നീട് ക്യൂന്‍, ലൂസിഫര്‍ തുടങ്ങിയ സിനിമകളിലൂടെ താരമായി മാറുകയായിരുന്നു. മലയാളത്തില്‍ മാത്രമല്ല തമിഴിലും സാനിയ കയ്യടി നേടിയിട്ടുണ്ട്. തമിഴ് ചിത്രം സ്വര്‍ഗവാസല്‍ ആണ് സാനിയയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. എമ്പുരാന്‍ ആണ് സാനിയയുടെ പുറത്തിറങ്ങാനുള്ള സിനിമ.


Click it and Unblock the Notifications











