വെള്ളം കുടിച്ചാല്‍ മൂത്രം ഒഴിക്കേണ്ടി വരും, ടോയ്ലെറ്റില്‍ പോകാന്‍ കഴിയില്ല; തവള മനുഷ്യന്‍ പറയുന്നു

സിനിമാപ്രേമികള്‍ക്ക് പുത്തനനുഭവമായി മാറിയിരിക്കുകയാണ് കൃഷാന്ത് ആര്‍കെ ഒരുക്കിയ ആവാസവ്യൂഹം. മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ സിനിമ ഈയ്യടുത്താണ് സോണി ലൈവിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. മലയാളത്തില്‍ ഇതുവരെ കാണാത്ത തരത്തിലുള്ള കഥ പറച്ചില്‍ കയ്യടി നേടുകയാണ്.

അതേസമയം ചിത്രത്തിലെ നായകനായി എത്തി കയ്യടി നേടുകയാണ് രാഹുല്‍ രാജഗോപാലന്‍. നേരത്തെ കരിക്കിന്റെ സീരീസുകളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായി മാറിയിരുന്നു രാഹുല്‍. ആവാസ വ്യൂഹത്തിലെ രാഹുലിന്റെ പ്രകടനം അതിഗംഭീരം എന്നാണ് സിനിമ കണ്ടവരൊക്കെ പറയുന്നത്. ഇപ്പോഴിതാ ആവാസ വ്യൂഹത്തിലേക്ക് എത്തിയതിനെക്കുറിച്ചുള്ള രാഹുലിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

Aavasa Vyooham

മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. കഥാപാത്രത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയപ്പോള്‍ ആദ്യം ഒരു മല്‍സ്യമനുഷ്യനെ ചെയ്യാം എന്നാണു കരുതിയിരുന്നതെന്നാണ് രാഹുല്‍ പറയുന്നത്. എന്നാല്‍ മല്‍സ്യമനുഷ്യന്‍ ചെയ്‌തെടുക്കുന്നതില്‍ കുറച്ചു ബുദ്ധിമുട്ടു വരും എന്ന് തോന്നിയെന്നും പിന്നെയാണ് ഫ്രോഗ് മാന്‍ എന്ന കണ്‍സെപ്റ്റ് വരുന്നതെന്നുമാണ് രാഹുല്‍ പറയുന്നത്.

അതേസമയം ആദ്യം മുരളി എന്ന കഥാപാത്രം ചെയ്യണം എന്നാണ് ആദ്യം തന്നോടു പറഞ്ഞിരുന്നത് എന്നും രാഹുല്‍ പറയുന്നു. പക്ഷേ ജോയ് ആയി കാസ്റ്റ് ചെയ്തിരുന്ന ആളിന് എത്താന്‍ കഴിയാതെ വന്നു. ഇതോടെ അത് രാഹുല്‍ തന്നെ ചെയ്താല്‍ മതി എന്ന് കൃഷാന്ത് പറയുകയായിരുന്നു. പുതുവൈപ്പിനില്‍ അവര്‍ പോയ സമയത്ത് അവിടെ തല മൊട്ടയടിച്ച ഒരാളെ കണ്ടിരുന്നു, അയാളുടെ ചിത്രം കാണിച്ചു തന്നുവെന്നും അങ്ങനെയാണ് മൊട്ടയടിക്കാന്‍ തീരുമാനിച്ചതെന്നുമാണ് രാഹുല്‍ പറയുന്നത്.

ചിത്രീകരണം പ്രയാസം നിറഞ്ഞതായിരുന്നുവെന്നും താരം പറയുന്നുണ്ട്. ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ട് ചെയ്യാന്‍ രണ്ടു ദിവസമാണ് ചാര്‍ട്ട് ചെയ്തിരുന്നത്. ആദ്യദിവസം ബാക്കിയുള്ളവരുടെ ഭാഗം എടുത്തിട്ട് പിറ്റേദിവസം അഞ്ചു മണിക്ക് എന്റെ മേക്കപ്പ് തുടങ്ങി. പതിനൊന്ന് മണിക്കാണ് മേക്കപ് കഴിഞ്ഞത്. 24 മണിക്കൂറില്‍ എന്റെ ഭാഗം മുഴുവന്‍ എടുത്തു തീര്‍ത്തു. എനിക്ക് കാലിലും കയ്യിലും പ്രോസ്‌തെറ്റിക്‌സ് ഉണ്ടായിരുന്നു. അത് ഊരി മാറ്റിയിട്ട് വീണ്ടും ധരിക്കാന്‍ കഴിയില്ല കീറിപ്പോകും. അത് ധരിച്ചുകൊണ്ട് ഇരിക്കുക വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും രാഹുല്‍ പറയുന്നു.

തന്റെ കയ്യും കാലും ഇങ്ങനെ ആയതുകൊണ്ട് ടോയ്ലെറ്റില്‍ പോകാന്‍ കഴിയില്ലായിരുന്നുവെന്നാണ് രാഹുല്‍ പറയുന്നത്. വെള്ളം കുടിച്ചാല്‍ മൂത്രം ഒഴിക്കേണ്ടി വരും. അതുകൊണ്ട് വെള്ളം കുടിക്കാതെയിരുന്നു. പക്ഷെ തന്നെ കംഫര്‍ട്ടബിള്‍ ആക്കി ഇരുത്താന്‍ എല്ലാവരും ശ്രദ്ധിച്ചിരുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

മോഹന്‍ലാലിന്റെ മോണ്‍സ്റ്റര്‍ ആണ് രാഹുലിന്റെ അടുത്ത സിനിമ. പിന്നാലെ കരിക്കിന്റെ രണ്ട് സീരീസുകളും വരാനിരിക്കുന്നു. വീണ്ടും കൃഷാന്തിനൊപ്പമുള്ളൊരു സിനിമയും അണിയറയിലുണ്ട്.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X