അമ്മ ആദ്യം പേടിപ്പിച്ചു, പിന്നെ കാര്യമില്ലെന്ന് മനസിലായി; കുടുംബത്തിലെ ആരും ചെയ്യാത്തത് ഞാന്‍ ചെയ്തു!

മലയാളികള്‍ക്ക് സുപരിചിതയാണ് അഭയ ഹിരണ്‍മയി. മികച്ചൊരു ഗായികയായ അഭയ മോഡലായും സോഷ്യല്‍ മീഡിയയ്ക്ക് പരിചിതമാണ്. താരത്തിന്റെ ഫോട്ടോഷൂട്ടുകളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഈയ്യടുത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബനിലെ അഭയയുടെ പാട്ടും വന്‍ ഹിറ്റായി മാറിയിരുന്നു.

ഇപ്പോഴിതാ അഭയ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. കച്ചേരി അരങ്ങേറ്റത്തെക്കുറിച്ചുള്‌ള അഭയയുടെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. അരങ്ങേറ്റ കച്ചേരി നടത്തുക എന്ന അവിശ്വസനീയമായ കാര്യം ഞാന്‍ ചെയ്തുവെന്ന് പലപ്പോഴും തനിക്ക് തന്നെ വിശ്വസിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് അഭയ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം.

Abhaya Hiranmayi

ഒരു അരങ്ങേറ്റ കച്ചേരി നടത്തുക എന്ന അവിശ്വസനീയമായ കാര്യം ഞാന്‍ ചെയ്തു ,പലപ്പോഴും എനിക്ക് തന്നെ വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല. കുടുംബത്തിലെ സംഗീത വിധ്വന്മര്‍ പലരും ചെയ്യാത്ത കാര്യം ഞാന്‍ ചെയ്തു എന്ന് അഹങ്കാരം അല്ലാ അവരിത് ചെയ്തില്ലലോ അപ്പൊ ഞാന്‍ എങ്ങനെ ചെയ്യും എന്ന ധൈര്യമില്ലായ്മയാണ് എന്റെ മുന്നില്‍ ഉണ്ടായിരുന്നത് .തെറ്റുകള് ഉണ്ടായിരുന്നു,പക്ഷെ കച്ചരി കഴിഞ്ഞപ്പോള്‍ അതൊരു വല്യ ആത്മവിശ്വാസമായി മാറി.ചെയ്യാന്‍ പറ്റും എന്നൊരു തോന്നല്‍ ഉണ്ടായി.

ആദ്യമേ 'അമ്മ ഒരു പ്രൊഫഷണല്‍ കുറച്ചേരി ആര്ടിസ്റ്റിനെ പോലെ എന്നെ പേടിപ്പിച്ചെങ്കിലും ,പേടിപ്പിച്ചിട്ടു ഒരു കാര്യമില്ല എന്ന് മനസിലാക്കി 'അമ്മ അവസാനം എങ്ങനെ എങ്കിലും വൃത്തിയായി പാടിയാല്‍ മതി എന്ന പോയിന്റ് എത്തി. ഒരു ഗുരുവിനു വേണ്ടത് ക്ഷമയും സമാധാനവും അറിവും ആണ് ,മിനി ചേച്ചി ഉള്ളത് കൊണ്ട് മാത്രമാണ് ഈ ഒരു കാര്യം സാധിച്ചത് .മഹാരാജാസ് കോളേജിലെ സംഗീത വിഭാഗം എച്ച്ഒഡി ആണ്,അതിലുപരി ഗുരുക്കന്മാരുടെ ഗുരുക്കളെ പഠിപ്പിക്കുന്ന ജ്ഞാനസ്ത.കൂടെ നിന്ന് ആത്മവിശ്വാസം തന്ന എന്റെ പക്ക മേളക്കാര്‍ രാമക്കല്‌മേട് കലൈനാഥ് ,ആര്യദത്ത,ശരത്
ഒരുപാടു ഒരുപാടു നന്ദി.

Abhaya Hiranmayi

ഇതുവരെയും പഠിപ്പിച്ച സകലഗുരുക്കന്മാര്‍ക്കും സാഷ്ടാംഗ പ്രണാമം. എന്തെങ്കിലും മഹത്തരമായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അത് ആരോ നമ്മളെ കൊണ്ട് ചെയ്യുക്കുന്നു എന്നെ എനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നുള്ളൂ ,അത് അച്ഛന്‍ ആണ് എന്ന് വിശ്വസിക്കാന്‍ ആണ് എനിക്കിഷ്ടം. കുണ്ടമണ്‍ഭാഗം ദേവി ക്ഷേത്രം ഉത്സവം ,2024. കൂടെ നിന്ന അപ്പുനും ,കിളിക്കും കയ്യടിച്ചു പ്രോത്സാഹിപ്പിച്ച എന്റെ അമ്മയുടെ അച്ഛന്റെയും കുടുംബത്തിന് എന്റെ നാട്ടുകാരോട് ,ദൈവത്തിനോട് നന്ദി പറഞ്ഞാണ് അഭയ കുറിപ്പ് അവസാനിക്കുന്നത്.

സോഷ്യല്‍ മീഡിയയിലെ താരമാണ് അഭയ. താരം പങ്കുവെക്കാറുള്ള കുറിപ്പുകളും ചിത്രങ്ങളും വീഡിയോകളുമെല്ലാം വെെറലായി മാറാറുണ്ട്. ഗായികയായി കയ്യി നേടിയ അഭയ പിന്നീട് മോഡലിംഗിലും പ്രശസ്തി നേടുകയായിരുന്നു. അതേസമയം സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള സെെബർ ആക്രമണവും അഭയയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയുടെ വിമർശനങ്ങളേയും അധിക്ഷേപങ്ങളെയെല്ലാം മറി കടന്ന് മുന്നോട്ട് പോവുകയാണ് അഭയ ഹിരണ്‍മയി. താരത്തിന്റെ പുതിയ പോസ്റ്റിനും പിന്തുണയുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.

More from Filmibeat

Read more about: Abhaya Hiranmayi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X