പണമുണ്ടാക്കാന്‍ എളുപ്പം നഗ്നതാ പ്രദര്‍ശനം!ഈ പൊന്നിക്ക എന്നെ ഫോളോ ചെയ്യുന്നുണ്ട്; തിരിച്ചടിച്ച് അഭയ
മലയാളികള്‍ക്ക് സുപരിചിതയായ ഗായികയാണ് അഭയ ഹിരണ്‍മയി. സംഗീത വേദികളില്‍ നിറ സാന്നിധ്യമാണ് അഭയ ഹിരണ്‍മയി. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് അഭയ. തന്റെ പാട്ടിലൂടെ മാത്രമല്ല ഫാഷന്‍ സെന്‍സിലൂടേയും അഭയ കയ്യടി നേടാറുണ്ട്. അഭയയുടെ ഫോട്ടോഷൂട്ടുകള്‍ക്കും ഒരുപാട് ആരാധകരുണ്ട്. ഈയ്യടുത്ത് അഭയയുടെ വര്‍ക്കൗട്ട് വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
പാട്ടു പോലെ തന്നെ തനിക്ക് മോഡലിംഗും ഇഷ്ടമാണെന്ന് അഭയ നേരത്തെ പറഞ്ഞിട്ടുണ്ട്. അഭയയുടെ ബോള്‍ഡ് ലുക്കിലുള്ള ഫോട്ടോഷൂട്ടുകള്‍ വൈറലായി മാറാറുണ്ട്. എന്നാല്‍ തന്റെ ഫോട്ടോഷൂട്ടുകളുടെ പേരില്‍ നിരന്തരം സോഷ്യല്‍ മീഡിയയുടെ സദാചാര ആക്രമണവും അഭയയ്ക്ക് നേരിടേണ്ടി വരാറുണ്ട്. എന്നാല്‍ അതിലൊന്നും തളരാന്‍ ഒരുക്കമല്ല അഭയ ഹിരണ്‍മയി.

ഇപ്പോഴിതാ തനിക്ക് ലഭിച്ചൊരു മോശം കമന്റിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് അഭയ. മോശം കമന്റ് ചെയ്തയാളുടെ പ്രൊഫൈലിന്റെ സ്‌ക്രീന്‍ ഷോട്ടും കമന്റുമെല്ലാം പങ്കുവച്ചു കൊണ്ട് പ്രതികരിച്ചിരിക്കുകയാണ് അഭയ. 'സ്ത്രീകള്‍ക്ക് പണം സമ്പാദിക്കാന്‍ എളുപ്പമാര്‍ഗ്ഗം നഗ്നതാ പ്രദര്‍ശനം തന്നെയാണ്. ഒരു ആവറേജ് പാട്ടുകാരിയായ ഇവര്‍ക്ക് പിടിച്ചു നില്‍
ക്കാന്‍ ഇതൊക്കെ തന്നെ ശരണം. കുട്ടികളെ വഴിപിഴപ്പിക്കാന്‍ ഓരോരോ...' എന്നായിരുന്നു ഒരാളുടെ കമന്റ്. ചുട്ടമറുപടി തന്നെയാണ് ഇതിന് അഭയ നല്‍കുന്നത്.
സ്ത്രീകള്‍ക്ക് വഴി പിഴക്കാനുള്ള മാര്‍ഗം പറഞ്ഞു തന്ന എന്റേ ഈ പൊന്നിക്ക എന്നെ ഫോളോ ചെയ്യുന്നുമുണ്ട്. എന്റെ പാട്ടും ഡ്രെസ്സും തമ്മിലുള്ള ബന്ധത്തെ ആഴത്തില്‍ അപഗ്രഥിച്ചു വിശകലനം ചെയ്യുകയും. ഇനിയും എത്ര സ്ത്രീ പ്രൊഫൈലുകള്‍ അപഗ്രഥനം നടത്തി വിമര്ശിക്കാനുള്ളതാണ്. കേരളത്തിന്റെയും ഇവിടുള്ള കുട്ടികളുടെയയും മുഴുവന്‍ സാംസ്‌കാരിക ഉന്നമനം അദ്ദേഹത്തില്‍ ഭദ്രം ആണ് എന്നുള്ളതാണ് എന്റെ ഒരു ആശ്വാസം. പ്രതികരിക്കില്ല എന്ന് വിചാരിക്കുന്നുണ്ടെങ്കില്‍ അതു തീര്‍ത്തും ഒരു വിചാരം മാത്രമാണ് .ശക്തമായി പ്രതികരിക്കും എന്നായിരുന്നു അഭയയുടെ പ്രതികരണം.
താരത്തിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. താരത്തിന് പിന്തുണയുമായി നിരവധി പേര്‍ എത്തുകയും ചെയ്തിട്ടുണ്ട്. ഇന്നത്തെ ചൂട് വാര്‍ത്ത കമന്റിട്ടയാള്‍ സോഷ്യല്‍ മീഡിയ മതിയാക്കി ജീവന്‍ കൊണ്ട് ഓടി രക്ഷ പെടും, ഇപ്പൊ സമാധാനം ആയി കാണും, ആള്‍ക്കറിയുന്നതല്ലേ ആള് പറയൂ. ഓരോരോരോരോരോ മയിലാടുംകുറ്റി മദനന്മാര്‍,
പ്രതികരിക്കേണ്ടത് പ്രതികരിക്കുക തന്നെ ചെയ്യുക,
കിട്ടിയോ ഇല്ല ചോദിച്ചു മേടിച്ചു അതും അണ്ണാക്കില്‍ എന്നിങ്ങനെ പോവുകയാണ് കമന്റുകള്‍.

അതേസമയം ചിലര്‍ കമന്റിട്ടയാള്‍ക്ക് അനുകൂലമായും രംഗത്തെത്തുണ്ട്. അയാള്‍ അയാളുടെ അഭിപ്രായം പറഞ്ഞതായി കണ്ടുകൂടെ എന്നാണ് അവര്‍ ചോദിക്കുന്നത്. എന്നാല്‍ ഇതിലെവിടെയാണ് അഭിപ്രായം എന്നാണ് അവരോട് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. സോഷ്യല്‍ മീഡിയ നല്‍കുന്ന മറ മുതലാക്കി ഒരാളെ വ്യക്തിഹത്യ ചെയ്യുന്നത് മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതുമെല്ലാം നിയമപരമായി കുറ്റകൃത്യമാണെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം അഭയ പങ്കുവച്ച വര്‍ക്കൗട്ട് വീഡിയോ വൈറലായിരുന്നു. നേരത്തെ അഭയയുടെ വര്‍ക്കൗട്ട് ഫോട്ടോഷൂട്ടും വൈറലായിരുന്നു. പാട്ടിലെന്നത് പോലെ തന്നെ ഫിറ്റ്‌നസിലും മോഡലിംഗിലുമെല്ലാം അഭയയ്ക്ക് താല്‍പര്യമുണ്ട്. മോഡേണ്‍ വസ്ത്രങ്ങളും ട്രെഡിഷണല്‍ വസ്ത്രങ്ങളുമെല്ലാം അഭയ പരീക്ഷിക്കാറുണ്ട്. തന്റെ കംഫര്‍ട്ടാണ് തനിക്ക് പ്രധാനം എന്നാണ് അഭയ പറയാറുള്ളത്.


Click it and Unblock the Notifications