എന്തിന് അങ്ങനെ ചെയ്യണം? ഞാന്‍ പണ്ടേ ഇങ്ങനാണ്! മറുപടി നല്‍കി അഭയ; സുല്ലിട്ട് ഓടി ആരാധകന്‍
യാതൊരു തരത്തിലുമുള്ള പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത ഗായികയാണ് അഭയ ഹിരണ്‍മയി. സംഗീതത്തിന് ഉപരിയായി അഭയ സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ്. മോഡലിംഗിലും അതിയായ താല്‍പര്യമുള്ള അഭയ പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ തന്റെ പോണ്ടിച്ചേരി യാത്രയില്‍ നിന്നും അഭയ പങ്കുവച്ചൊരു ചിത്രം ശ്രദ്ധ നേടുകയാണ്.
ഈ ചിത്രത്തിന് ചിലര്‍ നല്‍കിയ കമന്റുകളും അതിന് അഭയ നല്‍കിയ മറുപടിയുമൊക്കെ ശ്രദ്ധ നേടുന്നുണ്ട്. ആറ്റിട്യൂഡ് കുറച്ചുകൂടി ആകാം. ഇപ്പോ ഒരു 70 ശതമാനമേ ആയിട്ടുള്ളൂ. ബാക്കി കൂടി ആകാം. അടുത്ത ഫോട്ടോയില്‍. ഞാന്‍ പ്രതീക്ഷിക്കും. അത് അടുത്ത പോസ്റ്റില്‍ എന്നായിരുന്നു ഒരാളുടെ കമന്റ്. പിന്നാലെ ഇതിന് മറുപടിയുമായി അഭയ ഹിരണ്‍മയി എത്തുകയായിരുന്നു.

എന്തിന്? എന്നായിരുന്നു അഭയയുടെ മറുപടി. ഡോ താന്‍ അടുത്ത ഫോട്ടോ ഇടില്ലേ, ആ ഫോട്ടോയില്‍ താന്‍ പരമാവധി ആറ്റിട്യൂഡ് പിടിച്ച് നിക്ക്. ആറ്റിട്യൂഡ് പിടിച്ച് നില്‍ക്കുന്നത് തനിക്ക് ഒര ഭംഗിയാണ്. അതാണ് ഞാന്‍ ഉദ്ദേശിച്ചതെന്നായിരുന്നു ആരാധകന്റെ വിശദീകരണം. വീണ്ടും ചോദിക്കുന്നു, ഞാന്‍ എന്തിന് ആറ്റിട്യൂഡ് പിടിക്കണം? ഞാന്‍ എങ്ങനെയാണോ അങ്ങനെയാണ്. ഇതൊരു ഫോട്ടോഷൂട്ടല്ല. ഞാന്‍ നാച്വറലായി ചെയ്തതാണ്. ഞാന്‍ എന്നെ അവതരിപ്പിക്കുന്ന രീതി എനിക്കിഷ്ടമാണെന്ന് അഭയ അടുത്ത മറുപടിയില്‍ വ്യക്തമാക്കുന്നുണ്ട്. ഇതോടെ ഓക്കെ ഞാന്‍ തോറ്റൂ എന്ന് പറഞ്ഞ് ഓടുകയാണ് ആരാധകന്‍.
നിങ്ങള്‍ ആകെ മാറി എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ഞാന്‍ പണ്ടും ഇങ്ങനൊക്കെ തന്നെ ആയിരുന്നു. ഒരു മാറ്റവും ഇല്ലെന്നായിരുന്നു അതിന് അഭയ നല്‍കിയ മറുപടി. ഞാന്‍ നിങ്ങളെ ഇപ്പോള്‍ കാണുന്നതേയുള്ളൂവെന്ന് ആരാധകനും പ്രതീകരിച്ചു. അതുകൊണ്ടാണെന്ന് അഭയ മറുപടിയും നല്‍കുന്നുണ്ട്. കഴിഞ്ഞ ദിവസവും അഭയ പോണ്ടിച്ചേരി യാത്രയെക്കുറിച്ച് സംസാരിച്ചിരുന്നു. ഈ കുറിപ്പും ശ്രദ്ധ നേടിയിരുന്നു.

ഇതിനിടെ ഒരാള്‍ പങ്കുവച്ച കമന്റും അതിന് അഭയ കൊടുത്ത മറുപടിയും ശ്രദ്ധ നേടി. അഭയ ഹിരണ്‍മയിയുടെ ഒരു ഉമ്മ കിട്ടാന്‍ എന്ത് ചെയ്യണം എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് അഭയയുടെ ആരാധകരില്‍ ഒരാള്‍ മറുപടിയുമായെത്തി. 'അവള് ഇപ്പോഴത്തെ എന്റെ കാമുകിയാണ് അതുകൊണ്ട് ഇപ്പോ നീ ഉമ്മ വെക്കാന്‍ ചെന്നാ നിന്റെ രണ്ട് കണ്ണും ഞങ്ങള്‍ കുത്തിയെടുക്കും. എന്നിട്ട് നിന്റെ സാമാനം ഉറപ്പായും അരിഞ്ഞു പട്ടിക്ക് ഇട്ട് കൊടുക്കും എന്‍ ഉയിരാണവള്‍ കരളാണവള്‍' എന്നായിരുന്നു ആരാധകന്റെ മറുപടി.
സംഗീതത്തിനും മോഡലിംഗിനുമൊക്കെ പുറമെ അഭയയുടെ വ്യക്തിജീവിതവും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള അഭയയുടെ പ്രണയവും ആ പ്രണയത്തിന്റെ തകര്‍ച്ചയുമൊക്കെ ചര്‍ച്ചാ വിഷയങ്ങളായിരുന്നു. ഈയ്യടുത്താണ് അഭയയും ഗോപി സുന്ദറും പിരിയുന്നത്. ഇതിനിടെ അഭയ വീണ്ടും പ്രണയത്തിലായോ എന്നുള്ള ചോദ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്നിരുന്നു. അഭയ കഴിഞ്ഞ ദിവസം പങ്കുവച്ചൊരു പോസ്റ്റാണ് ആ ചോദ്യങ്ങള്‍ക്ക് വഴിയാരുക്കിയത്.


Click it and Unblock the Notifications











