ഗോപിയെ വിട്ടതോടെ ജീവിതം നന്നായി; ഗോപി സുന്ദറിന്റെ പേരില്‍ പരിഹാസം; മറുപടി നല്‍കിയ അഭയ
മലയാളികള്‍ക്ക് സുപരിചതിയാണ് അഭയ ഹിരണ്‍മയി. സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ് ഗായികയായ അഭയ ഹിരണ്‍മയി. മോഡലിംഗിലും താല്‍പര്യമുള്ള അഭയ പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകളും വൈറലായി മാറാറുണ്ട്. തന്റെ ജീവതത്തിലെ രസകരമായ വിശേഷങ്ങളും അഭയ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അതുകൊണ്ടൊക്കെ തന്നെ സോഷ്യല്‍ മീഡിയയുടെ പ്രിയങ്കരിയാണ് അഭയ.
അതേസമയം വിവാദങ്ങളും അഭയയുടെ കൂടെ തന്നെ ഉണ്ടാകാറുണ്ട്. തന്റെ നിലപാടുകളുടെ പേരില്‍ കയ്യടികള്‍ നേടുമ്പോള്‍ തന്നെ തന്റെ വ്യക്തിജീവിതത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയുടെ വിധിക്കലുകളും അഭയ നേരിടാറുണ്ട്. അഭയയും സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഏറെകാലം ലിവിംഗ് ടുഗദറിലായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും പിരിഞ്ഞു. അഭയയും ഗോപി സുന്ദറും രണ്ട് വഴിയില്‍ മുന്നോട്ട് പോയി.

എന്നാല്‍ സോഷ്യല്‍ മീഡിയ അവിടെ തന്നെ നില്‍ക്കുകയാണ് ഇപ്പോഴും. താരം പങ്കുവെക്കുന്ന വീഡിയോകളിലും ചിത്രങ്ങളിലുമെല്ലാം ഇപ്പോഴും ഗോപി സുന്ദറിനെക്കുറിച്ച് കമന്റ് ചെയ്യുന്നവര്‍ക്ക് യാതൊരു കുറവുമില്ല. ഇത്തരക്കാര്‍ക്കെതിരെ പലപ്പോഴായി അഭയ രംഗത്തെത്തിയിട്ടുണ്ട്. എങ്കിലും സോഷ്യല്‍ മീഡിയ അഭയയോട് ഗോപി സുന്ദറിനെക്കുറിച്ചുള്ള അനാവശ്യ ചോദ്യങ്ങളും പരാമര്‍ശങ്ങളും തുടരുകയാണ്.
ഇപ്പോഴിതാ തന്റെ പുതിയ വീഡിയോയില്‍ ഗോപി സുന്ദറിനെക്കുറിച്ചുള്ള കമന്റുമായെത്തിയവര്‍ക്ക് അഭയ നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്.
'ആ ഗോപിയെ വിട്ടതിനു ശേഷമാണ് നിങ്ങള്‍ക്ക് നല്ലൊരു ജീവിതം ഉണ്ടായത്' എന്നായിരുന്നു ഒരാളുടെ കമന്റ, അതെങ്ങനെ നിങ്ങള്‍ക്കു പറയാന്‍ സാധിക്കും എന്നായിരുന്നു അഭയയുടെ മറുപടിു. 'നിങ്ങളെ ഇപ്പോള്‍ കൂടുതല്‍ സന്തോഷവതിയായി ആക്റ്റീവ് ആയി കാണുന്നു' എന്നായിരുന്നു മറുപടി. ഇതോടെ താന്‍ മുന്‍പും അങ്ങനെ തന്നെയായിരുന്നുവെന്നും സ്വകാര്യജീവിതം പരസ്യപ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും അഭയ പറയുന്നുണ്ട്.

'നിങ്ങളുടെ കാര്യങ്ങള്‍ ചെയ്യാന്‍ എല്ലാവിധ ആശംസകളും. അങ്ങനെ മിസ്റ്റര്‍ ഗോപി സുന്ദറില്‍ നിന്ന് കുറച്ച് ശ്രദ്ധ നേടുക' എന്നാണ് മറ്റൊരാളുടെ കമന്റ്. 'താങ്കള്‍ എന്താണ് അദ്ദേഹത്തെക്കുറിച്ചോര്‍ത്തു വിഷമിക്കുന്നത്? അദ്ദേഹം സ്വന്തം ജീവിതം ജീവിക്കട്ടെ' എന്നായിരുന്നു അഭയയുടെ മറുപടി. നിരവധി പേരാണ് താരത്തിന് കയ്യടികളുമായി എത്തിയിരിക്കുന്നത്. അതേസമയം തന്റെ അമ്മ അമ്മ ലതിക മോഹനൊപ്പം ഒരു കൃതി ആലപിക്കുന്നതിന്റെ വിഡിയോ ആണ് അഭയ ഹിരണ്‍മയി പങ്കുവച്ചത്. ലതികയെ, ഗുരു നെയ്യാറ്റിങ്കര മോഹനചന്ദ്രന്‍ പഠിപ്പിച്ച കൃതിയാണിത്. ഓര്‍മവച്ച കാലം മുതല്‍ താന്‍ മൂളി നടക്കുന്ന കൃതിയാണിതെന്ന് അഭയ പറയുന്നുണ്ട്.
നേരത്തെ 'ഗണപതിയേ' എന്ന പാട്ടിന് ലതികയും അഭയയും ചേര്‍ന്നൊരുക്കിയ കവര്‍ പതിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സംഗീതത്തില്‍ ബിരുദം നേടിയിട്ടുള്ള, ഏറെകാലം കച്ചേരികള്‍ നടത്തിയിരുന്നയാളാണ് അഭയയുടെ അമ്മ. എന്നാല്‍ ഏറെനാളുകളായി സംഗീതത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ഈയ്യടുത്താണ് ലതിക സംഗീതത്തിലേക്ക് തിരികെ വന്നത്. അഭയയുടെ സോഷ്യല്‍ മീഡിയ പേജിലൂടെ ആരാധകര്‍ക്കും സുപരിചിതയാണ് അമ്മ. മകളുടേയും അമ്മയുടേയും പുതിയ വീഡിയോയും കയ്യടി നേടുകയാണ്.


Click it and Unblock the Notifications