റിമയും സാനിയയും നന്നായി ഡ്രസ്സ് ചെയ്യുന്നവർ; എന്റെ ഫാഷൻ ഐക്കൺ അയാളാണ്; അഭയ ഹിരൺമയി പറയുന്നു

മലയാളികള്‍ക്ക് സുപരിചിതയാണ് ഗായിക അഭയ ഹിരണ്‍മയി. വ്യത്യസ്തമായ ആലാപന ശൈലികൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത അഭയ സോഷ്യല്‍ മീഡിയയിലെ നിറസാന്നിധ്യമാണ്. പാട്ടിനൊപ്പം മോഡലിംഗിലും താല്‍പര്യമുള്ള ആളാണ് അഭയ. താരത്തിന്റെ ഫോട്ടോ ഷൂട്ടുകളൊക്കെ സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടാറുണ്ട്. സാരിയിലും മോഡേൺ വസ്ത്രങ്ങളിലുമെല്ലാം ഒരുപോലെ അഭയയെ കാണാറുണ്ട്.

ബോള്‍ഡ് ലുക്കിലുള്ള ചിത്രങ്ങളും അഭയ പങ്കുവെക്കാറുണ്ട്. അതേസമയം ഈ ചിത്രങ്ങളുടെ പേരിൽ ഇടയ്ക്ക് ധാരാളം വിമർശനങ്ങളും ഒപ്പം തന്നെ മോശം കമന്റുകളും അഭയയ്ക്ക് കേൾക്കേണ്ടി വരാറുണ്ട്. എന്നാൽ അതിനെയൊന്നും അഭയ കാര്യമാക്കാറില്ല. കമന്റുകൾ അതിരു കടക്കുമ്പോഴും സഭ്യമല്ലാതാകുമ്പോഴും ചുട്ട മറുപടിയുമായും അഭയ എത്താറുണ്ട്. ഇപ്പോഴിതാ ഫാഷന്റെ കാര്യത്തിൽ താൻ ഐക്കണായി കാണുന്നത് ആരെയാണെന്ന് പറയുകയാണ് അഭയ ഹിരൺമയി.

Abhaya Hiranmayi

ബോളിവുഡ് നടി സോനം കപൂറിന്റെ ഡ്രസിങ്ങൊക്കെ താൻ വളരെയധികം ഇഷ്ടപ്പെടുന്നതാണെന്ന് അഭയ പറയുന്നു. മലയാളത്തിലേക്ക് വന്നാൽ റിമയും സാനിയയുമാണ് നന്നായി വസ്ത്രം ധരിക്കുന്ന നടിമാരെന്നും അഭയ പറഞ്ഞു. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഗായിക.

'ഫാഷൻ ഐക്കണായിട്ട് എനിക്ക്, സോനം കപൂറിന്റെ ഡ്രസിങ് ഒക്കെ വളരെ ഇഷ്ടമാണ്. ഡിസൈനർമാരിൽ സഭ്യ സാച്ചി, തരുൺ തഹിലൈനി പോലുള്ളവരൊക്കെ ഒരുപാട് ഇഷ്ടമുള്ള ആളുകളാണ്. മലയാളത്തിലേക്ക് വന്നാൽ റിമ കല്ലിങ്കലും, സാനിയ ഇയ്യപ്പനുമൊക്കെ നന്നായി ഡ്രസ് ചെയ്യുന്നവരാണ്. ഇവരുടെയൊക്കെ നല്ല രസമാണ്. ഇവരുടെ പുതിയ പുതിയ അപ്‌ഡേറ്റ്സ് ഒക്കെ കാണാറുണ്ട്. അവർ എങ്ങനെയാണു അവരുടെ ക്യാരക്ടറും സ്റ്റൈലുമൊക്കെ ക്യാരി ഓവർ ചെയ്യുന്നത് എന്നൊക്കെ ശ്രദ്ധിക്കാറുണ്ട്,' അഭയ ഹിരൺമയി പറയുന്നു.

മുൻപും വസ്ത്രധാരണം സംബന്ധിച്ച തന്റെ കാഴ്ചപ്പാടിനെ കുറിച്ച് അഭയ സംസാരിച്ചിട്ടുണ്ട്. കൺവെൻഷനലാണ് ഇവിടത്തെ ‍ഡ്രസിം​ഗ് സെൻസ് എന്നാണ് മുൻപൊരിക്കൽ കൗമുദി മൂവീസിന്റെ നൽകിയ അഭിമുഖത്തിൽ അഭയ പറഞ്ഞത്. അപ്പുറത്തെ വീട്ടിലെ ചേച്ചി സൽവാറിടാൻ തുടങ്ങി അത് കൊണ്ട് നമ്മളും തുടങ്ങി. ആദ്യ കാലത്ത് മാന്യമല്ലാത്ത ഡ്രസായിരുന്നു സൽവാർ. പത്ത് വർഷം കഴിഞ്ഞപ്പോൾ സൽവാർ മാന്യതയുടെ ഡ്രസായി മാറി. വളരെ പണ്ട് മുതലേ സാരി മാന്യമായ വസ്ത്രമാണ്. സാരിക്ക് മുന്നേയുള്ളവർ മുലക്കച്ചയായിരുന്നു കെട്ടിയത്.

Abhaya Hiranmayi, Rima Kallingal, Saniya Iyyappan

നമ്മുടെ കാലാവസ്ഥ വളരെ ​ഹോട്ടാണ്. മുണ്ടും അടിമുണ്ടും നമ്മുടെ കാലാവസ്ഥയുമായി ചേരുന്ന തുണിയായിരുന്നു. നന്നായി കാറ്റ് കേറും. വിദേശത്തുള്ളവർ അവരുടെ കാലാവസ്ഥയ്ക്കനുസരിച്ചുള്ള ഡ്രസാണിടുന്നത്. സെർബിയയിലൊക്കെ ടൈറ്റായ ജീൻസും കോട്ടിൻ മേൽ കോട്ടുമിട്ടാലെ ജീവിക്കാൻ പറ്റൂ. പക്ഷെ അതേ ഡ്രസ് ഇവിടെയിടുന്നത് പോസിബിളല്ല. നമ്മുടെ കംഫർട്ടിനനുസരിച്ച് ഡ്രസ് ചെയ്യുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

അവർ ജീൻസും ജാക്കറ്റും ധരിച്ചെന്ന് വിചാരിച്ച് ഇവിടെ ആ ജാക്കറ്റുമിട്ട് നടക്കുന്നത് പ്രയാസമുള്ള കാര്യമാണ്. ഫേയ്മസായ ഡിസെെനർ ഇവിടെ വന്നിട്ട് പറയുന്നത് ഇവിടുത്തെ കുട്ടികൾ മുഴുവൻ ഇറുകിയ ജീൻസിട്ടാണ് നടക്കുന്നതെന്നാണ്. ടൈറ്റായ ജീൻസിടുന്നതിന് ഒട്ടും എതിരല്ല. പക്ഷെ അത് ബോഡിക്കും ക്ലൈമറ്റിനും സുഖകരമാണെങ്കിൽ ഇടാം. നിങ്ങളുടെ കംഫർട്ട് മുലക്കച്ച കെട്ടി നടക്കുന്നതാണെങ്കിൽ അത് തന്നെ ചെയ്യുക എന്നാണ് അഭയ പറഞ്ഞത്.

More from Filmibeat

Read more about: abhaya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X