സെലിബ്രിറ്റി ലൈഫിലും കഷ്ടപ്പാടുണ്ട്, അക്കാര്യങ്ങളൊന്നും ഞങ്ങൾക്ക് സാധിക്കാറില്ല: അഭയ ഹിരൺമയി
വേറിട്ട ശബ്ദവുമായെത്തി മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് അഭയ ഹിരൺമയി. പാട്ടുപോലെ തന്നെ അഭയയുടെ സ്റ്റൈലിനും ഫാഷനുമെല്ലാം ആരാധകർ ഏറെയാണ്. സോഷ്യൽ മീഡിയയിൽ അഭയ പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ വൈറലായി മാറാറുണ്ട്.അതേസമയം വസ്ത്ര ധാരണത്തിന്റെ പേരിൽ ഇടയ്ക്കൊക്കെ ധാരാളം വിമർശനങ്ങളും താരം ഏറ്റുവാങ്ങാറുണ്ട്.
ഇടയ്ക്കൊക്കെ അതിനൊക്കെ തക്ക മറുപടി നൽകിയും അഭയ എത്താറുണ്ട്. രൂക്ഷ ഭാഷയിലുള്ള അഭയയുടെ മറുപടികളൊക്കെ പലപ്പോഴും ചർച്ചയായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ നെഗറ്റീവ് കമന്റിടുന്നവരെ കുറിച്ച് അഭയ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. സ്വന്തം തെറ്റുകൾ മൂടിവെച്ചിട്ട് ഓൺലൈനിൽ വന്ന് സദാചാരം പറയുന്നവരാകും അവരെന്ന് അഭയ പറയുന്നു.

സെലിബ്രിറ്റികൾ എല്ലാം ഉണ്ടാകുന്നത് വെറുതെ ഇരുന്ന് കൊണ്ടാണെന്ന തെറ്റിദ്ധാരണ ചിലർക്കുണ്ട്. എന്നാൽ അത്രയും എളുപ്പമുള്ളതല്ല സെലിബ്രിറ്റി ജീവിതമെന്നും അഭയ പറയുന്നു. മനോരമ ഓണലൈന് നൽകിയ അഭിമുഖത്തിലാണ് ഗായിക ഇക്കാര്യം പറഞ്ഞത്.
'മോശം കമന്റുകൾ എഴുതാൻ എത്ര സമയം വേണം. എനിക്ക് ഇൻസ്റ്റാഗ്രാം ഒന്നു തുറന്നു നോക്കാനുള്ള സമയം പോലും കിട്ടുന്നില്ല. അങ്ങനെ നോക്കുമ്പോൾ അവർക്കൊക്കെ ഒരുപാട് സമയം ഉണ്ട്. അത് പ്രൊഡക്റ്റീവായി ഉപയോഗിക്കാന്‍ പറ്റാത്തത് അവരുടെ ഗതികേടാണ്. എത്ര നല്ല കമന്റുകള്‍ക്കിടയിലും ഒരു നെഗറ്റീവ് കമന്റ് വന്നാൽ അതു മാത്രം ആലോചിച്ച് വിഷമിക്കും. അപ്പോൾ നമ്മുടെ ഭാഗത്തും തെറ്റുണ്ട്. അതൊക്കെ ഡിലീറ്റ് ചെയ്തു പോകുക എന്നതാണ് നമുക്കു ചെയ്യാൻ പറ്റുന്ന കാര്യം,'
'പക്ഷേ ഒരു വ്യക്തിയുടെ പോസ്റ്റിലേക്ക് വന്നിട്ട് ഇത്ര ധൈര്യമായി അവരുടെ സ്വകാര്യ ജീവിതത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ കമന്റിടാൻ എങ്ങനെ ധൈര്യം കിട്ടുന്നു? ഒരു വ്യക്തി അവന്റെ തെറ്റ് മൂടി വച്ചിട്ടായിരിക്കു ഓൺലൈനിൽ വന്ന് സദാചാരം നടത്തുന്നത്. ഞാൻ ആരുടെയും ലൈഫിൽ പോയിട്ട് അവരുടെ പേഴ്സണൽ കാര്യങ്ങളിൽ തലയിടുന്നില്ല. സെലിബ്രിറ്റീസ് എന്നു പറയുന്നവർ വേറെയെന്തോ തലമാണ്. അവർക്ക് കാശ് കിട്ടുന്നതും വണ്ടി മേടിക്കുന്നതും അവർക്ക് പട്ടി ഉണ്ടാകുന്നതും വെറുതെ ഇരിക്കുമ്പോൾ കിട്ടുന്നതാണെന്ന ചിന്തയാണ് ചിലർക്ക്,'

'എന്നാൽ അങ്ങനെയല്ല. ഇവർക്കൊക്കെ എല്ലാ ദിവസവും രാവിലെ പോയി രാത്രി തിരിച്ചു വന്ന് അവരുടെ കുടുംബത്തോടൊപ്പമിരിക്കാൻ പറ്റുന്നില്ലേ? ഞങ്ങൾക്കതൊന്നും സാധിക്കാറില്ല. അമേരിക്ക പോലുള്ള സ്ഥലങ്ങളിൽ ഷോയ്ക്കു പോയിക്കഴിഞ്ഞാൽ രണ്ടു മാസം കഴിഞ്ഞിട്ടായിരിക്കും തിരികെ എത്തുന്നത്. വീട്ടിൽ നിന്നു മാറി നിന്ന് പരിചയമില്ലാത്ത മനുഷ്യരുമായി ഇടപഴകി, അവരെ സന്തോഷിപ്പിച്ച് തിരിച്ചു വരുന്നതാണു ജോലി. തീർച്ചയായും അതില്‍ ബുദ്ധിമുട്ടുകൾ ഉണ്ട്,' അഭയ ഹിരൺമയി പറയുന്നു.
തനിക്ക് സന്തോഷം നൽകുന്ന കാര്യങ്ങളെ കുറിച്ചും അഭയ അഭിമുഖത്തിൽ സംസാരിച്ചു. എനിക്ക് ഭക്ഷണം വാങ്ങി തന്നാൽ മതി. ഞാൻ ഹാപ്പിയാകും. നായ്ക്കുട്ടികളെ കാണുന്നതും എനിക്ക് സന്തോഷമാണ്. എന്റെ അമ്മൂമ്മയും അച്ഛനും അമ്മയും ഒക്കെ വീട്ടിൽ ആരു വന്നാലും ഭക്ഷണം കൊടുത്തിട്ടേ പറഞ്ഞയയ്ക്കൂ. അതൊക്കെ കണ്ടാണ് ഞാൻ വളർന്നത്. എന്റെ കുടുംബവും എക്സ് പാർട്ണറും വീട്ടിൽ വരുന്ന എല്ലാവർക്കും ഭക്ഷണം കൊടുക്കുമായിരുന്നുവെന്ന് അഭയ പറഞ്ഞു.


Click it and Unblock the Notifications











