ഞങ്ങള്‍ പിരിഞ്ഞു, രണ്ട് പേരും സ്വന്തം തിരക്കില്‍; എന്നിട്ടും ചിലര്‍ക്ക് നിരാശയാണ്: അഭയ ഹിരണ്‍മയി
മലയാളികള്‍ക്ക് പ്രിയങ്കരിയാണ് അഭയ ഹിരണ്‍മയി. ഗായികയായിട്ടാണ് അഭയയെ ആളുകള്‍ അറിയുന്നതെങ്കിലും ഗായിക മാത്രമല്ല ഇന്ന് അഭയ. സോഷ്യല്‍ മീഡിയയിലെ താരമായ അഭയ അവതാരകയായിട്ടാണ് കരിയര്‍ ആരംഭിക്കുന്നത്. പാട്ടിന് പുറമെ മോഡലിംഗിലും താല്‍പര്യമുള്ള അഭയയുടെ ഫോട്ടോഷൂട്ടുകളും സോഷ്യല്‍ മീഡിയയില്‍ നിറയാറുണ്ട്.
അതേസമയം സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള അഭയയുടെ പ്രണയം ഏറെ വാര്‍ത്തയായിരുന്നു. ഇരുവരും ഏറെ നാളത്തെ ലിവിംഗ് ടുഗദറിന് ശേഷമാണ് പിരിയുന്നത്. ഗോപിയും അഭയയും പിരിഞ്ഞുവെങ്കിലും സോഷ്യല്‍ മീഡിയ ഇപ്പോഴും മുന്നോട്ട് പോകാന്‍ തയ്യാറായിട്ടില്ല. ഇന്നും അഭയയുടെ കമന്റ് ബോക്‌സില്‍ കഴിഞ്ഞ കാലം ഓര്‍മ്മിപ്പിക്കാന്‍ ചിലരെത്താറുണ്ട്.

ഇപ്പോഴിതാ തങ്ങളുടെ വേര്‍ പിരിയലിന് ശേഷവും അതേക്കുറിച്ച് സംസാരിക്കുന്നവരെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പങ്കുവച്ചിരിക്കുകയാണ് അഭയ ഹിരണ്‍മയി. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അഭയ മനസ് തുറന്നത്.
രണ്ട് പേര്‍ ഒരുമിച്ച് ജീവിച്ചു. അവര്‍ പിരിഞ്ഞു. ഇരുവരും അവരവരുടേതായ രീതിയില്‍ ജീവിക്കുന്നു. അവര്‍ ഇരുവരും തിരക്കിലാണ്. ഇതേക്കുറിച്ച് ചിന്തിക്കാന്‍ പോലും സമയില്ല. എന്നാല്‍ അപ്പോഴും പഴയത് കുത്തിപ്പൊക്കി കൊണ്ടു വരുമ്പോള്‍ അവിടെ പ്രശ്‌നമുള്ളത് ചുറ്റും നില്‍ക്കുന്ന ആള്‍ക്കാര്‍ക്കാണ്. അവരാണ് ഫ്രസ്റ്റ്രേറ്റഡ് ആകുന്നത്. നിങ്ങള്‍ അങ്ങനെയാകാതെ സ്വന്തം ജോലിയും സ്വന്തം കാര്യവും നോക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് സാമ്പത്തികമായിട്ടും മാനസികമായിട്ടും സന്തോഷം ഉയര്‍ന്നു കൊണ്ടിരിക്കും. നമുക്കും സന്തോഷമേയുള്ളൂവെന്നാണ് അഭയ പറയുന്നത്.
വയനാട് എന്റെ സുഹൃത്തിന്റെ റിസോര്‍ട്ടില്‍ പോയിരുന്നു. അവിടെ എന്റെ സുഹൃത്തുക്കളുടെ കൂടെയിരിക്കുമ്പോള്‍ നല്ല ലൈറ്റ് കണ്ടപ്പോള്‍ എനിക്ക് തോന്നിയത് ലാത്തിരി പൂത്തിരി കത്തിക്കാനാണ്. ആ പാട്ട് പാടാനാണ്. പക്ഷെ അത് കണക്ട് ചെയ്തത് വേറെ തരത്തിലേക്കാണ്. ഇങ്ങനൊരു ബ്രേക്കപ്പ് ഉണ്ടായാല്‍ എതിരെ നില്‍ക്കുന്ന ആളെക്കുറിച്ച് നെഗറ്റീവ് പറയണം എന്ന് പറയുന്നതില്‍ എന്ത് യുക്തിയാണുള്ളത്. അങ്ങനെ പറയാന്‍ പറ്റില്ല എനിക്ക്. എന്നെ ഇത്രയും കാലം വളര്‍ത്തിക്കൊണ്ടു വന്ന വ്യക്തിയാണെന്നും അഭയ പറയുന്നു.

എനിക്കതില്‍ പ്രശ്‌നങ്ങളുണ്ട്. പക്ഷെ അത് എന്റെ വ്യക്തിപരമായ പ്രശ്‌നങ്ങളാണ്. അത് നാട്ടുകാരോട് ഞാന്‍ വിശദമാക്കണം എന്ന് പറയുന്നത് സാധ്യമായ കാര്യമല്ല. അത് ശരിയല്ല. അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റേതായ പ്രശ്‌നങ്ങള്‍ കാണും. പരസ്പരം ബഹുമാനിച്ച് പോകുന്നതില്‍ ഭയങ്കരമായ കഠിനാധ്വാനമുണ്ട്. അത് തീരുമാനിച്ച് കൊണ്ട് പോകുന്നതാണ്. അതങ്ങനെ വേണം എന്നാണ് വിചാരിക്കുന്നത്. എന്നെ ഇങ്ങനെ കാണാനാണ് താല്‍പര്യം. നിങ്ങള്‍ എന്ത് നെഗറ്റീവായി കാണാന്‍ ഉദ്ദേശിച്ചാലും എന്നെ പോസിറ്റീവായിട്ട് കാണാനാണ് എനിക്കിഷ്ടമെന്നാണ് അഭയ പറയുന്നത്.
അതേസമയം തന്റെ പുതിയ പാട്ട് ഹിറ്റായി മാറിയതിന്റെ സന്തോഷത്തിലാണ് അഭയ ഇപ്പോള്‍. മോഹന്‍ലാല്‍ നായകനായ മലൈക്കോട്ട വാലിബനിലാണ് അഭയ പാടിയിരിക്കുന്നത്. ഒരു വര്‍ഷം മുമ്പ് ഏത് സിനിമയ്ക്ക് വേണ്ടിയാണെന്ന് പോലും അറിയാതെ താന്‍ പാടിയ പാട്ടാണ് വാലിബനിലേത് എന്നാണ് അഭയ പറയുന്നത്. കുറച്ചുനാള്‍ മുമ്പ് ലിജോ പാട്ട് കേള്‍പ്പിക്കുന്നത് വരെ വാലിബന് വേണ്ടിയാണ് താന്‍ പാടിയതെന്ന് അഭയയ്ക്ക് അറിയില്ലായിരുന്നു.


Click it and Unblock the Notifications