അത് മാത്രം മതി എനിക്ക്! ജീവിതത്തില്‍ തിരിച്ചു പോകണമെന്ന് ആഗ്രഹിക്കുന്ന കാലം: അഭയ ഹിരണ്‍മയി

ജനപ്രീയയാണ് ഗായിക അഭയ ഹിരണ്‍മയി. സംഗീത ലോകത്തെന്നത് പോലെ തന്നെ സോഷ്യല്‍ മീഡിയയിലേയും മിന്നും താരം. പാട്ടിന് പുറമെ മോഡലിംഗിലും താല്‍പര്യമുള്ള ഗായിക. അഭയയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളും ഫോട്ടോഷൂട്ടുകളുമൊക്കെ വളരെ പെട്ടെന്നാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. താരത്തിന്റെ നിലപാടുകളും കയ്യടി നേടാറുണ്ട്.

പാട്ടും മോഡലിംഗുമൊക്കെ പോലെ തന്നെ തന്റെ ജീവിതത്തില്ലെ നല്ല നിമിഷങ്ങളും ഓര്‍മ്മകളുമൊക്കെ അഭയ പങ്കുവെക്കാറുണ്ട്. മറയില്ലാതെ സംസാരിക്കുന്ന, വ്യക്തമായ കാഴ്ചപ്പാടുകളുള്ള അഭയയെ അതുകൊണ്ട് തന്നെ ആരാധകര്‍ക്കും ഏറെ ഇഷ്ടമാണ്. അഭയയുടെ വ്യക്തിജീവിതത്തില്‍ നടന്ന സംഭവങ്ങളും വാര്‍ത്തകൡ ഇടം നേടാറുണ്ട്.

Abhaya Hiranmayi

ഇപ്പോഴിതാ അഭയ പങ്കിട്ടൊരു കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ഒരു നാള്‍ ദൈവം വന്ന് ഒരു അനുഗ്രഹം തരുന്നു, നിങ്ങള്‍ക്ക് ഇഷ്ടമുള്ള കാലത്തേക്ക് മടങ്ങി പോകാം എന്നതാണ് വരം. അങ്ങനെയെങ്കില്‍ നിങ്ങളെന്തായിരിക്കും തിരഞ്ഞെടുക്കുക? ഇങ്ങനൊരു ചോദ്യം ചോദിച്ചാല്‍ മിക്കവരും തരുന്നത് ഒരേ മറുപടിയായിരിക്കും, കുട്ടിക്കാലം. അത് തന്നെയാണ് അഭയയുടേയും ഉത്തരം.

കുട്ടിക്കാലത്തേക്ക് മടങ്ങി പോകാന്‍ ആഗ്രഹമുണ്ടെന്നാണ് കുറിപ്പിലൂടെ അഭയ പങ്കുവെക്കുന്നത്. അന്ന് ജീവിതം കുറേക്കൂടി ലളിതമായിരുന്നുവെന്നും തനിക്ക് വേണ്ടത് ആ ജീവിതമാണെന്നും അഭയ പറയുന്നു. തന്റെ യാത്രയില്‍ നിന്നുമുള്ള മനോഹരമായ ചിത്രങ്ങളടക്കം പങ്കുവച്ചു കൊണ്ടാണ് അഭയ കുട്ടിക്കാലത്തെക്കുറിച്ച് സംസാരിക്കുന്നത്.

''ദൈവം ഒരു വരം തന്നിട്ട് തിരിച്ച് പോകാന്‍ ആഗ്രഹിക്കുന്ന കാലം ഏതാണെന്ന് ചോദിച്ചാല്‍ ഞാന്‍ എന്റെ കുട്ടിക്കാലം ആയിരിക്കും തിരഞ്ഞെടുക്കുക. ഒരു സംശയവുമില്ലാതെ വീണ്ടും വീണ്ടും തിരഞ്ഞെടുക്കും. എന്നെ ഒരുപാട് പേര്‍ ചേര്‍ന്നാണ് വളര്‍ത്തിയത്. അച്ഛന്റെ കുടുംബം എന്നെ കരുതലോടെ നോക്കി. ഞാന്‍ അവരുടെ കണ്ണിലുണ്ണിയായിരുന്നു. സ്‌കൂളും ഡാന്‍സ് ക്ലാസും വീണ ക്ലാസുമൊക്കെ ഞാന്‍ ആസ്വദിച്ചിട്ടുണ്ട്'' എന്നാണ് അഭയ പറയുന്നത്.

Abhaya Hiranmayi

''കുട്ടിക്കാലത്തെ ഏറ്റവും മികച്ച കാര്യം കസിന്റെ കൂടെയുള്ള കളികളായിരുന്നു. ഞങ്ങള്‍ എല്ലാതരം വട്ടുകളും ചെയ്തിട്ടുണ്ട്. കരമനയിലെ എന്റെ വീട് ഞാന്‍ ഓര്‍ക്കുന്നു. എന്റെ ആദ്യത്തെ നായ തേരേസയും എന്റെ ആദ്യത്തെ പൂച്ചയും ഞാനും അരയേക്കര്‍ സ്ഥലത്ത് കറങ്ങി നടക്കുമായിരുന്നു. കിണറ്റില്‍ നിന്നും വെള്ളം കോരി, അടുത്ത വീട്ടിലെ അപ്പൂപ്പനോട് സംസാരിക്കും. അദ്ദേഹം എനിക്ക് അമര്‍ ചിത്രകഥയും കഥ പുസ്തകങ്ങളും സമ്മാനിക്കുമായിരുന്നു. ജീവിതം കുറേക്കൂടി ലളിതമായിരുന്നു'' എന്നും അഭയ പറയുന്നു.

അതാണ്, അതാണ് എനിക്ക് വേണ്ട ജീവിതമെന്നും അഭയ പറയുന്നു. പൂക്കളും പുഴകളും പൂങ്കിനാവിന്‍ ലഹരിയും എന്ന പാട്ടിന്റെ പശ്ചാത്തലത്തിലാണ് അഭയ വീഡിയോ പങ്കുവച്ചിരിക്കുന്നത്. തന്റെ കുട്ടിക്കാല ഓര്‍മ്മകള്‍ പങ്കുവെക്കുന്ന അഭയയുടെ കുറിപ്പ് ആരാധകര്‍ക്കും നൊസ്റ്റാള്‍ജിയ പകരുകയാണ്. നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X