'ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത പോസ്റ്റ്'; കമന്റിട്ടയാൾക്ക് മറുപടിയുമായി അഭയ ഹിരൺമയി!

മലയാളികള്‍ക്ക് യാതൊരു പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത താരമാണ് അഭയ ഹിരണ്‍മയി. ഗായികയായ അഭയ സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ്. പാട്ടിനൊപ്പം മോഡലിംഗിലും താല്‍പര്യമുള്ള അഭയ സമൂഹമാധ്യമങ്ങളിലെ വൈറൽ താരങ്ങളിൽ ഒരാളാണ്. താരത്തിന്റെ ഫോട്ടോഷൂട്ടുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടാറുണ്ട്. ബോള്‍ഡ് ലുക്കിലുള്ള ചിത്രങ്ങളാണ് പലപ്പോഴും വൈറലാകാറുള്ളത്.

അതേസമയം ധാരാളം മോശം കമന്റുകളും അഭയയുടെ ചിത്രങ്ങൾക്ക് താഴെ വരാറുണ്ട്. കമന്റുകൾ അതിരു കടക്കുമ്പോഴും സഭ്യമല്ലാതാകുമ്പോഴും ചുട്ട മറുപടിയുമായി അഭയ എത്തും. ഇപ്പോഴിതാ അഭയയുടെ ഏറ്റവും പുതിയ ഫോട്ടോയും അതിന് താഴെ വന്ന കമന്റും അഭയ നൽകിയ മറുപടിയും ശ്രദ്ധ നേടുകയാണ്. പതിവ് പോലെ, തന്നെ ചൊറിയാൻ വന്നയാളുടെ വായടപ്പിച്ചിരിക്കുകയാണ് താരം.

Abhaya Hiranmayi

ഒരു ചെസ്ബോർഡിനെ ഓർമിപ്പിക്കുന്ന രീതിയിലാണ് ചിത്രത്തിലെ അഭയയുടെ വേഷം. കറുപ്പും വെള്ളയും ഇടകലർന്ന രീതിയിലുള്ള വസ്ത്രം ധരിച്ച് ബോൾഡ് ആൻഡ് സ്റ്റൈലിഷ് പോസുകളിലാണ് അഭയയെ ചിത്രങ്ങളിൽ കാണുന്നത്. കറുപ്പും വെളുപ്പും വസ്ത്രത്തിൽ മാത്രമല്ല, ഫോട്ടോയുടെ ടോണിലും അതേ നിറം നിലനിർത്തിയിട്ടുണ്ട്. ഹോട്ടലിന്റെ ഇടനാഴിയിൽ നിന്നും റൂമിൽ നിന്നുമാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. തലമുടി അലക്ഷ്യമായി അഴിച്ചിട്ട നിലയിൽ തീക്ഷണമായ നേട്ടത്തോടെയാണ് അഭയയുടെ ലുക്ക്.

ഇറ്റ് ഈസ് ഷോ ടൈം ബേബി എന്ന ക്യാപ്‌ഷനോടെയാണ് അഭയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. അതിന് താഴെയാണ് അഭയയെ ചൊടിപ്പിച്ച ഒരു കമന്റ്. മുൻപും അഭയയുടെ ചില ചിത്രങ്ങൾ ചിലർക്കെല്ലാം ദഹിക്കാതെ വന്നിട്ടുണ്ട്. അതിനെതിരെ രൂക്ഷമായ ആക്രമണവും നടന്നിട്ടുണ്ട്. എന്നാൽ അതിലേറെയും ഗ്ലാമർ ചിത്രങ്ങളായിരുന്നു. എന്നാൽ ഇത്തവണ ഗ്ലാമർ ചിത്രമല്ലാഞ്ഞിട്ടും ചിത്രത്തെ വിമർശിച്ചു രംഗത്തെത്തിയിരിക്കുകയാണ് ഒരാൾ. അതിന് അഭയ നല്ല മറുപടിയും കൊടുത്തു.

'അപേക്ഷയാണ് ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത പോസ്റ്റ്' എന്നാണ് ഒരാൾ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്. അതിന് തിരിച്ച് ഒറ്റവാക്കിൽ ഒരു ചോദ്യം ചോദിച്ചു കൊണ്ടാണ് അഭയയുടെ മറുപടി. 'അതുകൊണ്ട്' എന്നെഴുതി ചോദ്യചിഹ്നത്തോടെയാണ് അഭയ തന്റെ കമന്റ് അവസാനിപ്പിച്ചത്. പിന്നീട് ഒരു വാക്ക് പോലും പറയാതെ കമന്റ് ചെയ്തയാൾ സ്ഥലം കാലിയാക്കുകയും ചെയ്തു. അതേസമയം എന്റെ മൂത്തമ്മയെ പോലെ ഇരിക്കുന്നു എന്ന് പറഞ്ഞ ആളോട് നന്ദി പറയുകയും ചെയ്തിട്ടുണ്ട് താരം.

Abhaya Hiranmayi

മോഡേൺ വേഷങ്ങൾ ധരിക്കാൻ അഭയക്ക് ഏറെ താൽപര്യം. എന്നാൽ പരമ്പരാഗത വസ്ത്രങ്ങളിലും അഭയ തിളങ്ങാറുണ്ട്. എല്ലാ തരം ലുക്കിലും അഭയയെ ഇൻസ്റ്റഗ്രാം പേജിൽ കാണാം. തന്റെ നല്ല വിശേഷങ്ങളും അഭയ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. കുറച്ചു നാളുകൾക്ക് മുൻപ് അഭയ ഷിറ്റ്സു ഇനത്തിലെ ഒരു വളർത്തു നായയെ സ്വന്തമാക്കിയിരുന്നു. ലൗസി എന്നാണ് മൂന്ന് വയസുള്ള നായ്ക്കുട്ടിയുടെ പേര്. ലൗസിയെയും കൊണ്ട് യാത്ര നടത്തിയതിന്റെ വിശേഷങ്ങളൊക്കെ അഭയ പങ്കുവച്ചിരുന്നു.

നിലവിൽ സ്റ്റേജ് പ്രോഗ്രാമുകളും മറ്റുമായി തിരക്കിലാണ് അഭയ. സിനിമയിൽ വിരലിലെണ്ണാവുന്ന ഗാനങ്ങളെ ആലപിച്ചിട്ടുള്ളുവെങ്കിലും വ്യത്യസ്തമായ ശബ്ദത്തിന് ഉടമയായ അഭയയ്ക്ക് ആരാധകർ ഏറെയാണ്. അപർണയുടെ സിനിമ ഗാനങ്ങൾ പലതും വലിയ ഹിറ്റായി മാറിയവയാണ്.

More from Filmibeat

Read more about: abhaya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X