twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അദ്ദേഹത്തെ മോശമാക്കി എന്നെ നല്ലത് പറയണ്ട! ഗോപി സുന്ദറിനെ ട്രോളുന്നവരോട് അഭയ

    |

    തന്റെ വേറിട്ട ആലാപന ശൈലികൊണ്ട് മലയാളികളുടെ മനസില്‍ ഇടം നേടിയ ഗായികയാണ് അഭയ ഹിരണ്‍മയി. സോഷ്യല്‍ മീഡിയയിലും സജീവമായ അഭയ മോഡലിംഗിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. പാട്ടും മോഡലിംഗും സോഷ്യല്‍ മീഡിയയുമെക്കെയായി നിറഞ്ഞു നില്‍ക്കുകയാണ് അഭയ. അതുപോലെ തന്നെ അഭയയുടെ വ്യക്തിജീവിതവും മലയാളികള്‍ക്ക് അടുത്തറിയാവുന്നതാണ്.

    Also Read: പരാതി പറയാൻ നിന്നാൽ അതേ നടക്കൂ, പിറ്റേന്ന് മുതൽ ജോലി ചെയ്ത് തുടങ്ങി!, ബ്രേക്കപ്പിനെ നേരിട്ടതിനെ കുറിച്ച് അഭയAlso Read: പരാതി പറയാൻ നിന്നാൽ അതേ നടക്കൂ, പിറ്റേന്ന് മുതൽ ജോലി ചെയ്ത് തുടങ്ങി!, ബ്രേക്കപ്പിനെ നേരിട്ടതിനെ കുറിച്ച് അഭയ

    സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി അഭയയ്ക്കുണ്ടായിരുന്ന പ്രണയവും ലിവിങ് ടുഗദര്‍ ജീവിതവുമൊക്കെ എല്ലാവര്‍ക്കും അറിയുന്നതാണ്. വര്‍ഷങ്ങളോളം ഇരുവരും ഒരുമിച്ചായിരുന്നു കഴിഞ്ഞത്. എന്നാല്‍ ഈയ്യടുത്ത് രണ്ടു പേരും പിരിഞ്ഞു. പിന്നീട് നല്‍കിയൊരു അഭിമുഖത്തില്‍ ഗോപിയെ താന്‍ മിസ് ചെയ്യുന്നുണ്ടെന്ന് അഭയ വ്യക്തമാക്കിയിരുന്നു.

    Abhaya Hiranmayi

    തങ്ങള്‍ പിരിയാനുണ്ടായ കാരണം എന്താണെന്ന് ഇരുവരും പറഞ്ഞിട്ടില്ല. അതേസമയം അഭയയുമായി പിരിഞ്ഞ ശേഷം ഗോപി സുന്ദര്‍ ഗായിക അമൃത സുരേഷുമായി പ്രണയത്തിലാണെന്ന് തുറന്നു പറഞ്ഞിരുന്നു. നേരത്തെ, താന്‍ ഇപ്പോഴത്തെ ജീവിതത്തില്‍ സന്തോഷവതിയാണെന്നും സംഗീതത്തിനാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നതെന്നും അഭയ പറഞ്ഞതും വാര്‍ത്തയായിരുന്നു.

    ഇപ്പോഴിതാ ബ്രേക്കപ്പിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് മനസ് തുറക്കുകയാണ് അഭയ. സ്റ്റോര്‍ക്ക് മാജിക്കിന് നല്‍കിയ അഭിമുഖത്തിലാണ് അഭയ മനസ് തുറന്നത്. തന്നോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നതിനായി ഗോപിയെ മോശക്കാരനാക്കുന്നത് ശരിയല്ലെന്നാണ് അഭയ വ്യക്തമാക്കുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    സ്ത്രീവിരുദ്ധവും വളരെ മോശവുമായ കമന്റുകളൊക്കെ കേട്ടിട്ടുണ്ടെന്ന് പറയുന്ന അഭയ ആരോടാണ് ഇതേക്കുറിച്ച് പറയേണ്ടതെന്നാണ് ചോദിക്കുന്നത്. അതേസമയം, ഇപ്പോഴത്തെ തലമുറയിലെ കുട്ടികളല്ല അങ്ങനെ സംസാരിക്കുന്നതെന്നും താരം വ്യക്തമാക്കുന്നുണ്ട്. എവിടുന്ന് തുടങ്ങണം, എന്ത് പറയണമെന്നറിയില്ലെന്നും താരം പറയുന്നു. അങ്ങനെയൊക്കെ പറയുന്നവര്‍ ഫ്സട്രേറ്റഡാണ്. അബ്യൂസ് ചെയ്യുന്നതോടെ എന്തോ നേടിയെന്നാണ് അവരുടെ ധാരണയെന്നാണ് അഭയ പറയുന്നത്.

    താന്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോയിടുമ്പോള്‍ തന്നെ സന്തോഷിപ്പിക്കുക എന്ന ഉദ്ദേശത്തോടു കൂടിയായിരിക്കും ചിലപ്പോള്‍ കമന്റ് ചെയ്യുന്നത്.
    അല്ലേലും അവന്‍ കണ്ട് പഠിക്കട്ടെ, ഇപ്പോ എങ്ങനെയിരിക്കുന്നു മറ്റത് എന്നൊക്കെയുള്ള കമന്റുകളാണ് താരം ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഒരാളെ ഇകഴ്ത്തിക്കൊണ്ട് എന്നെ പുകഴ്ത്തുന്നത് ശരിയായ മാര്‍ഗമല്ലെന്ന് വ്യക്തമാക്കുകയാണ് അഭയ.

    Also Read: എന്റെ ഭാര്യമാര്‍ നഗ്നരായിട്ടല്ല വന്നിരിക്കുന്നത്, അന്യന്റെ ഭാര്യമാരെ ഒളിഞ്ഞു നോക്കാം! തുറന്നടിച്ച് ബഷിAlso Read: എന്റെ ഭാര്യമാര്‍ നഗ്നരായിട്ടല്ല വന്നിരിക്കുന്നത്, അന്യന്റെ ഭാര്യമാരെ ഒളിഞ്ഞു നോക്കാം! തുറന്നടിച്ച് ബഷി

    നിങ്ങള്‍ക്ക് എന്നെ സ്നേഹിക്കണമെന്നുണ്ടെങ്കില്‍ എന്നെക്കുറിച്ച് പറയൂവെന്നാണ് അഭയ പറയുന്നത്. തന്നോട്, നിങ്ങള്‍ നന്നായിരിക്കുന്നു, നിങ്ങള്‍ സ്ട്രോംഗായി വന്നുകൊണ്ടിരിക്കുന്നു എന്നൊക്കെ പറയാമല്ലോയെന്നാണ് അഭയ ചോദിക്കുന്നത്.

    നമ്മളിലേക്ക് തന്നെ ശ്രദ്ധിച്ച് ചെയ്യുന്ന കാര്യങ്ങളില്‍ ശ്രദ്ധിക്കാനെ നമുക്ക് പറ്റുള്ളൂ. അത് മാത്രമേ നമുക്ക് ചെയ്യാനാവൂ. കമ്മിറ്റഡായിരിക്കുമ്പോള്‍ മറ്റൊരു ബന്ധത്തിലേക്ക് പോവുന്നതിനെക്കുറിച്ച് പറയാനാവില്ലെന്നും അഭയ പറയുന്നു. അതറിയില്ല. ആ സമയത്തേക്ക് വേണ്ടിയുള്ളതായിരിക്കാം അത്. റിലേഷന്‍ഷിപ്പ് തുടങ്ങാന്‍ കുറച്ച് സമയമെടുത്തേക്കാം. ആറ് മാസമോ രണ്ട് വര്‍ഷമോ ഒക്കെ കഴിഞ്ഞ് ലിവിങ് റ്റുഗദറിലേക്ക് പോവുന്നവരുണ്ടെന്നും അഭയ ചൂണ്ടിക്കാണിക്കുന്നു.

    Abhaya Hiranmayi

    അതേസമയം അത് അവരുടെ ചോയ്സും തീരുമാനവുമാണെന്ന് പറയുന്ന അഭയ നമുക്ക് അതില്‍ ഒന്നും ചെയ്യാനില്ലെന്നും വ്യക്തമാക്കുന്നുണ്ട്. ഒരു റിലേഷന്‍ഷിപ്പില്‍ വരുന്ന പ്രശ്നങ്ങള്‍ ആണിനും പെണ്ണിനും ഒരുപോലെയാണെന്നും അഭയ ചൂണ്ടിക്കാണിക്കുന്നുണ്ട്. എത്ര പേരാണ് ഡിപ്രഷനില്‍ നിന്നും സര്‍വൈവ് ചെയ്ത് വന്നിട്ടുള്ളതെന്നും അഭയ ചൂണ്ടിക്കാണിക്കുന്നുണ്ട്.

    ഞാന്‍ രണ്ടാമത്തെ ദിവസം ഇറങ്ങി വന്നത് എനിക്ക് ഇങ്ങനെ എന്നെ കാണിക്കണം എന്നുള്ള താല്‍പര്യമുള്ളത് കൊണ്ടാണെന്നും അഭയ വ്യക്തമാക്കുന്നുണ്ട്. അതേസമയം എനിക്ക് എന്റേതായ വീക്ക് സൈഡ് കാണിക്കാന്‍ എന്റെ വീട്ടുകാരുണ്ട്. അത് ഞാന്‍ അവിടെ കാണിക്കുന്നു. ബ്രേക്കപ്പിനെ പലരും പല രീതിയിലാണ് കൈകാര്യം ചെയ്യുന്നതെന്നും അഭയ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

    ഗോപി സുന്ദറുമായുള്ള ബ്രെക്കപ്പിനെ താന്‍ എങ്ങനെയാണു നേരിട്ടതെന്നും അഭയ അഭിമുഖത്തില്‍ പറയുന്നുണ്ട്. സ്‌ട്രോങ്ങായിട്ട് ഇരിക്കുമ്പോള്‍ തന്നെ വീക്കായൊരു വ്യക്തി കൂടിയാണ് താന്‍. അതൊന്നും ആരേയും കാണിക്കാറില്ലെന്ന് മാത്രം. നമുക്ക് മുന്നോട്ട് പോവണമെങ്കില്‍ ജോലി ചെയ്തേ മതിയാവൂ. നമ്മളെ നമ്മള്‍ തന്നെ ശ്രദ്ധിക്കണം എന്നാണ് അഭയ പറയുന്നത്.

    Read more about: gopi sundar abhaya
    English summary
    Abhaya Hiranmayi Says Its Not Good To Insult Someone Else To Show Support To Her
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X