അഭയ ഹിരണ്‍മയിയുടെ ഉമ്മ കിട്ടാന്‍ എന്ത് ചെയ്യണം? ആരാധകന് കിട്ടിയ കിടിലന്‍ മറുപടി ഇങ്ങനെ
മലയാളികള്‍ക്കും സോഷ്യല്‍ മീഡിയയ്ക്കും യാതൊരു പരിചയപ്പെടുത്തലിന്റേയും ആവശ്യമില്ലാത്ത താരമാണ് അഭയ ഹിരണ്‍മയി. ഗായികയായ അഭയ സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ്. സംഗീതത്തിന് പുറമെ മോഡലിംഗിലും അതിയായ താല്‍പര്യമുണ്ട് അഭയയ്ക്ക്. താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ നിരന്തരമായ ആരാധകരുമായി ഇടപെടുന്ന താരമാണ് അഭയ.
സോഷ്യല്‍ മീഡിയയിലെ സാന്നിധ്യം പോലെ തന്നെ അഭയയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള അഭയയുടെ പ്രണയവും ആ പ്രണയത്തിന്റെ തകര്‍ച്ചയുമൊക്കെ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയങ്ങളായിരുന്നു. ഈയ്യടുത്താണ് അഭയയും ഗോപി സുന്ദറും പിരിയുന്നത്.

പാട്ടും മോഡലിംഗുമൊക്കെ പോലെ പട്ടികളോടും ഒരുപാടിഷ്ടാണ് അഭയയ്ക്ക്. ഈയ്യടുത്താണ് അഭയ മാഡം ലൂസിയെന്ന നായയെ ദത്തെടുക്കുന്നത്. പട്ടിയുടെ രസകരമായ വീഡിയോകളും മറ്റും അഭയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന ആളും കൂടിയാണ് അഭയ. ഈയ്യടുത്ത് അഭയ പോണ്ടിച്ചേരിയിലേക്ക് യാത്ര നടത്തിയിരുന്നു. ഈ യാത്രയെക്കുറിച്ചുള്ള അഭയയുടെ പോസ്റ്റ് ശ്രദ്ധ നേടുകയാണ്. മാഡം ലൂസിയ്‌ക്കൊപ്പമായിരുന്നു അഭയയുടെ യാത്ര.
പോണ്ടിച്ചേരി, ഈ സ്ഥലത്തിന്റെ ഊഷ്മളത അളക്കാന്‍ പറ്റാത്തതാണ്. ആളുകളും കനിവുള്ളവരും സൗഹൃദത്തോടെ ഇടപെടുന്നവരുമാണ്. ദക്ഷിണ തമിഴ്‌നാട് എന്റെ സ്ഥിരം ഇടമാണ്. ഈ തീര നാടിന് അതിന്റേതായ ചരിത്രമുണ്ട്. പോയിട്ടില്ലെങ്കില്‍ തീര്‍ച്ചയായും പോകേണ്ട ഇടമാണ് ഓറോവില്‍. മനോഹരമായ വില്ലകളഉം ഹോം സ്‌റ്റേകളുമുണ്ട്. വില കുറവും ശാന്തതയുള്ള പ്രദേശവുമാണ്. ഏതാണ്ട് എല്ലായിടവും സൗഹാര്‍ദ്രപരമാണ്'' എന്നായിരുന്നു അഭയയുടെ കുറിപ്പ്.
ധാരാളം പേരാണ് കുറിപ്പിന് കമന്റുമായി എത്തുന്നത്. ഇതിനിടെ ഒരാള്‍ പങ്കുവച്ച കമന്റും അതിന് ലഭിച്ച മറുപടിയും ശ്രദ്ധ നേടുകയാണ്. അഭയ ഹിരണ്‍മയിയുടെ ഒരു ഉമ്മ കിട്ടാന്‍ എന്ത് ചെയ്യണം എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് മറ്റൊരാള്‍ മറുപടിയുമായി എത്തുകയായിരുന്നു. 'അവള് ഇപ്പോഴത്തെ എന്റെ കാമുകിയാണ് അതുകൊണ്ട് ഇപ്പോ നീ ഉമ്മ വെക്കാന്‍ ചെന്നാ നിന്റെ രണ്ട് കണ്ണും ഞങ്ങള്‍ കുത്തിയെടുക്കും. എന്നിട്ട് നിന്റെ സാമാനം ഉറപ്പായും അരിഞ്ഞു പട്ടിക്ക് ഇട്ട് കൊടുക്കും എന്‍ ഉയിരാണവള്‍ കരളാണവള്‍' എന്നായിരുന്നു കമന്റിന് ആരാധകന്റെ മറുപടി. അതേസമയം കമന്റിനോടും മറുപടിയോടുമൊന്നും അഭയ ഹിരണ്‍മയി ഇതുവരേയും പ്രതികരിച്ചിട്ടില്ല.

അതേസമയം അഭയ വീണ്ടും പ്രണയത്തിലായോ എന്ന സംശയങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്നിരുന്നു. അഭയ ഹിരണ്‍മയി പങ്കുവെച്ച പോസ്റ്റാണ് ആ ചോദ്യങ്ങളുടെ ഉറവിടം. അഞ്ജാതനായ ഒരാള്‍ അഭയയെ എടുത്ത് ചുംബിക്കുന്നതാണ് ചിത്രത്തില്‍ കാണുന്നത്. ചിത്രത്തിലുള്ള പുരുഷന്റെ മുഖം വ്യക്തമല്ല. 'പൂമ്പാറ്റ' എന്നാണ് ചിത്രത്തിന് അഭയ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. കൂടാതെ ഹാപ്പിനസ്, ട്രാവലര്‍, ലവ്, ലൈഫ് എന്നീ ഹാഷ്ടാഗുകളും അഭയ ഹിരണ്‍മയി നല്‍കിയിട്ടുണ്ട്. ഇതോടെ ചിത്രത്തിലുള്ളത് അഭയയുടെ കാമുകന്‍ ആണോ എന്ന ചോദ്യവുമായി ആരാധകരെത്തുകയായിരുന്നു.
നേരത്തെ, ആരെയും സ്‌നേഹിച്ചതിന്റെ പേരില്‍ പശ്ചാത്തപിക്കരുത്... ആ സ്‌നേഹം ഏതെങ്കിലും രൂപത്തില്‍ തിരികെ വരുമെന്ന് അഭയ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. അതേസമയം, അഭയയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ ഗോപി സുന്ദര്‍ ഇപ്പോള്‍ ഗായിക അമൃത സുരേഷുമായി പ്രണയത്തിലാണ്. പതിനാല് വര്‍ഷത്തോളം നീണ്ട ലിവിങ് റിലേഷന്‍ ഒരു വര്‍ഷം മുമ്പാണ് ഗോപി സുന്ദറും അഭയ ഹിരണ്‍മയിയും അവസാനിപ്പിച്ചത്. ആരാധകരെ നിരാശപ്പെടുത്തിയ വാര്‍ത്തയായിരുന്നു അത്.


Click it and Unblock the Notifications











