ഞാന്‍ നല്ല കുടുംബജീവിതം നയിക്കുന്നത് അച്ഛന്‍ സ്വപ്‌നം കണ്ടിരുന്നു, സമ്പാദിക്കണമെന്ന് പറയും: അഭയ

മലയാളികള്‍ക്ക് സുപരിചിതയാണ് അഭയ ഹിരണ്‍മയി. ഗായികയായ അഭയ സോഷ്യല്‍ മീഡിയയിലേയും മിന്നും താരമാണ്. തന്റെ ഫോട്ടോഷൂട്ടുകളിലൂടേയും അഭയ കയ്യടി നേടാറുണ്ട്. ഇപ്പോഴിതാ മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ട വാലിബനില്‍ അഭയ പാടിയ പാട്ട് വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. പുന്നാര കാട്ടിലെ പൂവനത്തില്‍ എന്ന് തുടങ്ങുന്ന ഗാനമാണ് ചിത്രത്തില്‍ അഭയ പാടിയിരിക്കുന്നത്.

ഇതിന് പിന്നാലെ മനോരമ ഓണ്‍ലൈനിന് ന്ല്‍കിയ അഭിമുഖത്തില്‍ അഭയ മനസ് തുറക്കുകയാണ്. തന്റെ അച്ഛനുണ്ടായിരുന്നുവെങ്കില്‍ ഈ സന്തോഷം എങ്ങനെയായിരിക്കും ആഘോഷിച്ചിരിക്കുക എന്ന് അഭിമുഖത്തില്‍ അഭയ പറയുന്നുണ്ട്. അച്ഛനുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ തിരുവന്തപുരത്തു വണ്ടിയില്‍ അനൗണ്‍സ്‌മെന്റും പടക്കം പൊട്ടിക്കലുമൊക്കെ നടത്തിയേനെ എന്നാണ് അഭയ പറയുന്നത്.

Abhaya Hiranmayi

എന്റെ വീട്ടിലെ ഫോണ്‍ നോണ്‍സ്റ്റോപ്പ് ആയി വര്‍ക്ക് ചെയ്‌തേനെ. ഇങ്ങോട്ടേക്കു വിളിക്കാന്‍ അച്ഛന്‍ ആര്‍ക്കും അവസരം കൊടുക്കില്ല. ദൂരദര്‍ശനിലെയും നാടകത്തിലെയും അച്ഛന്റെ സകലമാന സുഹൃത്തുക്കളെയും വിളിച്ചു ''എന്റെ മകളാണ് പാടിയത്'' എന്ന് അച്ഛന്‍ പറയുമായിരുന്നുവെന്നും അഭയ പറയുന്നു. അപ്പോള്‍ ഈ ഒരു പാട്ട് അച്ഛന്റെ പാട്ടാണ്. അച്ഛനു വേണ്ടിയിട്ടാണ് ഞാന്‍ ഈ പാട്ട് പാടിയിരിക്കുന്നതു തന്നെ എന്നും അഭയ പറയുന്നുണ്ട്.

ഞാന്‍ നല്ല കുടുംബജീവിതം നയിക്കുന്നത് അച്ഛന്‍ കണ്ടിരുന്നു. എന്നാലും എന്റേതായ രീതിയില്‍ വര്‍ക്ക് ചെയ്യണമെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്. പാട്ട് പ്രാക്ടീസ് ചെയ്യണമെന്ന് അച്ഛനും അമ്മയും പറഞ്ഞുകൊണ്ടേയിരുന്നുവെന്നും അഭയ പറയുന്നു. ഞാന്‍ കച്ചേരി നടത്തണമെന്നും അവര്‍ ആഗ്രഹിച്ചു. കര്‍ണാടിക് കുറച്ചു കൂടി പഠിക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ ഞാന്‍ ഇപ്പോഴാണ് സംഗീതം കൂടുതല്‍ പഠിക്കുന്നതെന്നും അഭയ പറയുന്നു. ഈ കുട്ടി പാട്ടു പാടി വിജയിക്കുമെന്ന് അവര്‍ കരുതിയിട്ടേയില്ലായിരുന്നു എന്നാണ് അഭയ പറയുന്നത്.

തന്റെ അച്ഛന്‍ തനിക്ക് പകര്‍ന്നു തന്ന മൂല്യങ്ങളെക്കുറിച്ചും അഭയ സംസാരിക്കുന്നുണ്ട്. ''ആരുണ്ടെങ്കിലും ഇല്ലെങ്കിലും നീ സ്വന്തമായി സമ്പാദിക്കണം'' എന്ന് അച്ഛന്‍ എപ്പോഴും പറയാറുണ്ടായിരുന്നു. വളരെ സ്വാതന്ത്ര്യബോധത്തോടെയാണ് എന്നെ വളര്‍ത്തിക്കൊണ്ടുവന്നതെന്നും അഭയ പറയുന്നു. ആ കാലഘട്ടത്തില്‍ രാത്രി രണ്ടു മണിക്കും മൂന്നു മണിക്കുമൊക്കെയാണ് വീട്ടില്‍ കയറിവന്നിരുന്നതെന്നും അഭയ ഓര്‍ക്കുന്നു. തന്റെ സുഹൃത്തുക്കളെയൊക്കെ അച്ഛനറിയാം. അതേസമയം, അച്ഛന്റെ കൃത്യമായ ഒരു നോട്ടത്തിലാണ് താന്‍ എപ്പോഴുമുണ്ടായിരുന്നതെന്നും അഭയ പറയുന്നു.

Abhaya Hiranmayi

ഞാനൊരു സ്‌പെഷല്‍ വ്യക്തിയാണെന്ന് വളരെ കുഞ്ഞിലേ മുതല്‍ ചിന്തിച്ചിരുന്നു. അതുകൊണ്ട് ഒരു പാട്ട് പാടിക്കഴിഞ്ഞ് ഒരാള്‍ വന്ന് ഫോട്ടോ എടുക്കുന്നത് പാട്ട് ഹിറ്റായതുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകും. അതൊന്നും ശാശ്വതവുമല്ല. നല്ല മനുഷ്യരായിരുന്നാല്‍ ഏതൊരു തലത്തിലും നന്നായി ജീവിക്കാന്‍ സാധിക്കുമെന്നും അഭയ അഭിമുഖത്തില്‍ പറയുന്നുണ്ട്.

ഞാനൊരു പരിധി വരെ എന്നെ പരിഗണിച്ചിട്ടേയില്ലായിരുന്നു. അപ്പോള്‍ ദൈവമായി പറഞ്ഞു തന്നു. ''മോളെ നീ കുടുംബത്തിനു വേണ്ടി മാത്രം പണിയെടുത്താല്‍ പോര. നീ നിനക്കു വേണ്ടി പണിയെടുക്കണം'' എന്ന്. ഇപ്പോള്‍ അത് ഞാന്‍ തിരിച്ചറിയുന്നു. എല്ലാത്തിനും സമയം കണ്ടെത്തി, എല്ലായിടത്തും പടര്‍ന്നു പന്തലിച്ചു രസകരമായി ചിരിച്ചു ജീവിക്കും ഞാന്‍ എന്നും അഭയ കൂട്ടിച്ചേര്‍ക്കുന്നു.

Read more about: singer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X