ദത്തെടുക്കുന്നത് അറിഞ്ഞപ്പോള്‍ ഗൈനക്കിന്റെ നമ്പര്‍ തന്ന് ഒന്നൂടെ ട്രൈ ചെയ്യാന്‍ പറഞ്ഞവരുണ്ട്: അഭിരാമി

മലയാളത്തിലും തമിഴിലുമടക്കം തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിറഞ്ഞു നിന്ന നായികയാണ് അഭിരാമി. വിവാഹ ശേഷം സിനിമയില്‍ ഇടവേളയെടുത്ത അഭിരാമി നീണ്ടൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ അഭിരാമിയുടെ പുതിയ സിനിമ റിലീസിനെത്തുകയാണ്. ആര്‍ യു ഓക്കെ ബേബി എന്ന ചിത്രമാണ് അഭിരാമിയുടേതായി റിലീസ് കാത്തു നില്‍ക്കുന്നത്. സെപ്തംബര്‍ 22 നാണ് സിനിമയുടെ റിലീസ്.

ആര്‍ യു ഓക്കെ ബേബി അഭിരാമിയെ സംബന്ധിച്ച് സിനിമയും കഥാപാത്രവും മാത്രമല്ല. തന്റെ ജീവിതവുമായി ഒരുപാട് ബന്ധമുള്ള, സാമ്യതയുള്ള സിനിമയും കഥാപാത്രവുമാണ് ആര്‍ യു ഓക്കെ ബേബി എന്നാണ് അഭിരാമി പറയുന്നത്. താന്‍ ജീവിതത്തില്‍ കടന്നു പോയ അവസ്ഥകളിലൂടെയാണ് ചിത്രത്തില്‍ തന്റെ കഥാപാത്രവും കടന്നു പോകുന്നത് എന്നാണ് അഭിരാമി പറയുന്നത്. അതാണ് താന്‍ ഈ സിനിമ ചെയ്യാന്‍ തീരുമാനിച്ചതിന് പിന്നിലെന്നും അഭിരാമി പറയുന്നു.

Abhirami

അഭിരാമി കുഞ്ഞിനെ ദത്തെടുത്തത് നേരത്തെ വലിയ വാര്‍ത്തയായിരുന്നു. ഈയ്യടുത്ത് മകളെ ആരാധകരെ പരിചയപ്പെടുത്തിയിരുന്നു. സിനിമയിലെ കഥാപാത്രവും അത്തരത്തിലുള്ളതാണ്. അതിനാല്‍ തനിക്ക് അഭിനയിക്കേണ്ടി വന്നിട്ടില്ലെന്നും താനായി തന്നെ നിന്നാല്‍ മതിയായിരുന്നുവെന്നുമാണ് അഭിരാമി പറയുന്നത്. ചിത്രത്തിലെ വൈകാരിക രംഗങ്ങളില്‍ താന്‍ കരയുകയായിരുന്നുവെന്നാണ് അഭിരാമി തുറന്ന് പറയുന്നത്.

ചിത്രത്തിലെ ഒരു രംഗത്തെക്കുറിച്ചും അഭിരാമി സംസാരിക്കുന്നുണ്ട്. സിനിമയില്‍ ഒരിടത്ത് അഭിരാമിയുടെ കഥാപാത്രം കുഞ്ഞിന് പാലു കൊടുത്ത ശേഷം പുറത്ത് തട്ടാനായി ഭര്‍ത്താവായ സമുദ്രക്കനിയെ ഏല്‍പ്പിക്കുന്നുണ്ട്. തന്റെ ജീവിതത്തിലും അതുണ്ടായിട്ടുണ്ടെന്നും ഒരേസമയം അതൊരു റൊമാന്റിക് രംഗമാണെന്നും അഭിരാമി പറയുന്നു.

താന്‍ കുഞ്ഞിനെ ദത്തെടുക്കുന്നത് ചെറിയ പ്രായത്തിലാണ്. അതിനാല്‍ തന്നെ പാലു കൊടുക്കുന്നതും പുറത്ത് തട്ടുന്നതുമെല്ലാം തനിക്ക് സ്വാഭാവികമായി ചെയ്യാന്‍ സാധിച്ചു. അതിന് കാരണം ജീവിതത്തില്‍ താനും ആ ഘട്ടത്തിലൂടെ കടന്നു പോയതിനാലാണെന്നാണ് അഭിരാമി പറയുന്നത്. ചിത്രത്തിലെ ആ രംഗത്തില്‍ അച്ഛന്റെ കയ്യിലേക്ക് കുഞ്ഞിനെ കൊടുക്കാന്‍ കാരണം കുഞ്ഞിന്റെ കാര്യത്തില്‍ ഉത്തരവാദിത്തം എടുക്കാന്‍ അച്ഛനും ആഗ്രഹം ഉണ്ടാകും എന്നതിനാലാണെന്നും അഭിരാമി ചൂണ്ടിക്കാണിക്കുന്നു.

അതേസമയം ദത്തെടുക്കാനുള്ള തീരുമാനത്തെ എല്ലാവും ഒരേപോലെയല്ല കണ്ടതെന്നും അഭിരാമി വെളിപ്പെടുത്തുന്നത്. പലരും നെഗറ്റീവ് പ്രതികരണങ്ങളായിരുന്നു നടത്തിയിരുന്നത്. ചിലര്‍ ഗൈനക്കോളജിസ്റ്റിന്റെ നമ്പര്‍ തന്നെ ശേഷം വിളിച്ചു നോക്കൂ, ചിലപ്പോള്‍ നിനക്ക് തന്നെ പ്രസവിക്കാനാകും എന്ന് പറഞ്ഞിട്ടുണ്ടെന്നാണ് അഭിരാമി വെളിപ്പെടുത്തുന്നത്. അത്രത്തോളം അറിവു പോലും സമൂഹം ജനങ്ങള്‍ക്ക് നല്‍കുന്നില്ലെന്നും അഭിരാമി അഭിപ്രായപ്പെടുന്നുണ്ട്.

Abhirami

ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്ത് അമ്മയും അച്ഛനും ആയിരിക്കുന്നു എന്ന വാര്‍ത്ത ഇക്കഴിഞ്ഞ മാതൃദിനത്തിലാണ് അഭിരാമി പുറത്ത് വിടുന്നത്. താനും ഭര്‍ത്താവ് രാഹുലും കല്‍ക്കി എന്ന പെണ്‍കുഞ്ഞിനെ ദത്തെടുത്തിട്ട് ഒരു വര്‍ഷമായെന്നും എല്ലാവരുടെയും പ്രാര്‍ഥനകളും അനുഗ്രങ്ങളും തങ്ങള്‍ക്കുണ്ടാകണമെന്നും അഭിരാമി പറഞ്ഞിരുന്നു. ഈ തിരുവോണത്തിന് മകള്‍ക്കൊപ്പമുള്ള ചിത്രവും അഭിരാമി പങ്കുവച്ചിരുന്നു.

2009ലാണ് അഭിരാമി വിവാഹിതയാകുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ അഭിരാമി അഭിനയിച്ചിട്ടുണ്ട്. ശ്രദ്ധ, ഞങ്ങള്‍ സന്തുഷ്ടരാണ്, മില്ലേനിയം സ്റ്റാര്‍സ് എന്നീ സിനിമകളില്‍ നായികയായി എത്തിയ താരം പിന്നീട് തമിഴില്‍ സജീവമാകുകയായിരുന്നു. ഒരിടവേളയ്ക്ക് ശേഷം തിരിച്ചു വന്നിരിക്കുകയാണ് അഭിരാമി. സുരേഷ് ഗോപിയും ബിജു മേനോനും പ്രധാനവേഷങ്ങളിലെത്തുന്ന ഗരുഡന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് അഭിരാമി.

Read more about: abhirami
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X