പുള്ളിക്കാരിക്ക് എന്നെ സഹായിക്കേണ്ട ആവശ്യമില്ല, ആരും ചോദിക്കില്ല; ശോഭനയെക്കുറിച്ച് അഭിരാമി
ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന നടിയാണ് അഭിരാമി. ഞങ്ങള്‍ സന്തുഷ്ടരാണ്, പത്രം, മില്ലേനിയം സ്റ്റാര്‍സ്, വിരുമാണ്ടി തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. മലയാളത്തില്‍ മാത്രമല്ല തമിഴിലും സ്വന്തമായൊരു ഇടം കണ്ടെത്താന്‍ അഭിരാമിയ്ക്ക് സാധിച്ചിട്ടുണ്ട്. പിന്നീട് അഭിരാമി സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം അപ്പോത്തിക്കിരിയിലൂടെ തിരികെ വന്നു.
ഇപ്പോഴിതാ അഭിനയത്തില്‍ സജീവമായി മാറിയിരിക്കുകയാണ് അഭിരാമി. മലയാളത്തിലും തമിഴിലുമെല്ലാം വലിയ സിനിമകള്‍ ഒരുങ്ങുന്നുണ്ട്. ഇതിനിടെ താനും ശോഭനയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മനസ് തുറക്കുകയാണ് അഭിരാമി. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശോഭന തന്നെ സഹായിച്ചതിനെക്കുറിച്ച് അഭിരാമി മനസ് തുറന്നത്.

200 ജനുവരി ഒന്നിന് മില്ലേനിയം സ്റ്റാഴ്‌സ് റിലീസ് ചെയ്തു. ജനുവരി നാല് ശ്രദ്ധയുടെ ചിത്രീകരണം തുടങ്ങി. അതിന് മുമ്പ് യുഎഇയില്‍ ഒരു മാസത്തെ പരിപാടിയ്ക്കായി മലയാള സിനിമയില്‍ നിന്ന് ഒട്ടേറെ പേര്‍ പോയി. അക്കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നു. ലാലേട്ടനും മമ്മൂക്കയുമൊക്കെ ഉണ്ട്. ഫാസില്‍ സാറാണ് ഷോ സംവിധാനം ചെയ്തത്. അവിടെ വച്ചാണ് ഞാന്‍ ശോഭനയെ പരിചയപ്പെട്ടതെന്നാണ് അഭിരാമി പറയുന്നത്.
ഈ പരിപാടിയില്‍ എനിക്ക് പാട്ടും ഡാന്‍സും സ്‌കിറ്റുമുണ്ട്. ഓരോ ഐറ്റം കഴിയുമ്പോഴും സ്‌റ്റേജിന് പിന്നില്‍ വന്ന് വേഷം മാറ്റണം. മേക്കപ്പ് മാറ്റണം. മുടി മാറ്റിക്കെട്ടണം. ഞാന്‍ ആദ്യമായാണ് അങ്ങനെ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നത്. ആ സമയത്തൊക്കെ എന്റെ കൂടെ നിന്ന് സഹായിച്ചത് ശോഭിയക്കയാണ്. ശോഭിയക്ക ആ സമയത്ത് കത്തി നില്‍ക്കുന്ന താരം ആണ്. പുള്ളിക്കാരിക്ക് എന്നെ സഹായിക്കേണ്ട ആവശ്യമില്ലായിരുന്നുവെന്നും അഭിരാമി പറയുന്നു.
ഒരു കസേരയും വലിച്ചിട്ട് കാല് കയറ്റി ഇരുന്നാല്‍ ആരും ചോദിക്കാന്‍ പോകുന്നില്ല. പക്ഷെ അക്ക എന്റെ കൂടെ നിന്ന് ഓരോ കാര്യങ്ങളും പറഞ്ഞു തന്നു. പാട്ടു പാടുമ്പോഴും നൃത്തം ചെയ്യുമ്പോഴും സ്‌റ്റേജില്‍ എങ്ങനെ നില്‍ക്കണം, പെരുമാറണം എന്നൊക്കെ പറഞ്ഞ് തന്നത് ശോഭിയക്കയാണ്. ആ ഒരു മാസം ഞാന്‍ ഒരിക്കലും മറക്കില്ല. അതിന് ശേഷം ശ്രദ്ധയുടെ ചിത്രീകരണം തുടങ്ങി. അപ്പോഴേക്കും ലാലേട്ടനും ശോഭിയക്കയുമായി അടുപ്പം വന്നുവെന്നും താരം പറയുന്നു.

2013 ല്‍ വിശ്വരൂപത്തിന്റെ ഡബ്ബിങ്ങിന് വേണ്ടി കമല്‍സാര്‍ വിളിച്ചപ്പോഴാണ് ഞാന്‍ ഇന്ത്യയിലേക്ക് തിരിച്ചു വന്നത്. 2014ല്‍ വീണ്ടും അപ്പോത്തിക്കിരി എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെ അഭിനയത്തിലേക്ക് തിരിച്ചു വന്നു. അപ്പോഴും യുഎസിലാണ് താമസിച്ചിരുന്നത്. 2021 ലാണ് പൂര്‍ണമായും ഇന്ത്യയിലേക്ക് തിരിച്ചെത്തിയതെന്നും അഭിരാമി പറയുന്നു. കമലിനൊപ്പം വീണ്ടും അഭിനയിക്കുന്നതിനെക്കുറിച്ചും അഭിരാമി സംസാരിക്കുന്നുണ്ട്.
മണിരത്‌നം സംവിധാനം ചെയ്യുന്ന തഗ്ഗ് ലൈഫ് എന്ന ചിത്രത്തിലാണ് ഇനി അഭിനയിക്കുന്നത്. കമല്‍ സാറാണ് മുഖ്യ വേഷത്തില്‍ അഭിനയിക്കുന്നത്. 20 വര്‍ഷത്തിന് ശേഷം അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ പോകുന്നു എന്നത് വലിയ സന്തോഷം തരുന്നു. 2024 ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് അഭിരാമി പറയുന്നത്. അതേസമയം, ഗരുഡന്‍ ആണ് അഭിരാമിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സുരേഷ് ഗോപിയും ബിജു മേനോനുമായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.


Click it and Unblock the Notifications